'എനിക്കൊപ്പം ശോഭേച്ചിയും സഭയിൽ ഉണ്ടാകണം';ന്യായീകരിച്ച് അഖിൽ മാരാർ...അനിയനും ചേച്ചിയും തോക്കുമെന്ന് കമൻ്റുകൾ
പാലക്കാട് വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രനെ ന്യായീകരിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി പല വീടുകൾ കയറി ഇറങ്ങുമ്പോൾ കണ്ണീരോടെ ദുഃഖങ്ങൾ പറയുന്ന കുടുംബങ്ങളെ കാണുമ്പോൾ അവരെ സഹായിക്കണമെന്ന് തനിക്കും തോന്നാറുണ്ടെന്നും ല്ലാം നഷ്ടപ്പെട്ടു കഴിയുന്ന ഒരു കുടുംബം അവരുടെ പ്രയാസങ്ങൾ പറയുമ്പോൾ വോട്ട് ചോദിച്ചിട്ട് ഇറങ്ങി പോകാൻ ദേഷ്യമാണ് തോന്നുന്നതെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.
വോട്ട് ചോദിച്ചു പോയപ്പോൾ തന്റെ ദുരിതം പറഞ്ഞ ഒരു പാവത്തിന്റെ അവസ്ഥ കെട്ട് ആരെങ്കിലും സഹായിച്ചെങ്കിൽ അതൊരു മഹാപാരാധമായി ഈ രാജ്യത്തു മാറുന്നെങ്കിൽ ആ അപരാധത്തിന് കാരണക്കാർ ഇന്നലെ വരെ ഈ പാവങ്ങളുടെ ദുരിതം വിറ്റ് തിന്ന ഇടതനും കോൺഗ്രസ്സും ഒക്കെയാണെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'പാലക്കാട് വോട്ടിനു പണം നൽകി എന്ന ആരോപണം ശ്രദ്ധയിൽ പെട്ടു.എടാ വിഡ്ഢികളെ ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ. ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി പല വീടുകൾ കയറി ഇറങ്ങുമ്പോൾ കണ്ണീരോടെ ദുഃഖങ്ങൾ പറയുന്ന കുടുംബങ്ങളെ കാണുമ്പോൾ അവരെ സഹായിക്കണം എന്നെനിക്ക് തോന്നും.
എന്നാൽ തിരഞ്ഞെടുപ്പ് സമയം ആണ് ഒന്നും ചെയ്യാൻ പാടില്ല എന്ന് പാർട്ടി നേതാക്കൾ എന്നോട് പറയും... സത്യത്തിൽ ദേഷ്യമാണ് വരുന്നത് എല്ലാം നഷ്ടപ്പെട്ടു കഴിയുന്ന ഒരു കുടുംബം അവരുടെ പ്രയാസങ്ങൾ പറയുമ്പോൾ വോട്ട് ചോദിച്ചിട്ട് ഇറങ്ങി പോകാൻ. നാളിത് വരെ അവരെ പറഞ്ഞു പറ്റിച്ച നാറികളുടെ വാക്ക് വിശ്വസിച്ചു ജീവിതം ഇല്ലാതെ പോയ കുറെ മനുഷ്യർ. വിശക്കുന്നവന് ഭക്ഷണം കൊടുക്കാൻ ആണ് ഈശ്വരൻ എന്നെ പഠിപ്പിച്ചത് ഒരുവൻ നമ്മോട് അവന്റെ വിഷമം പറയുമ്പോൾ ഉപദേശം കൊടുക്കാൻ അല്ല മറിച്ചു ആ വിഷമത്തിന് എന്ത് പരിഹാരം കൊടുക്കാൻ കഴിയും എന്നതാണ് എന്റെ ചിന്ത.
വോട്ട് ചോദിച്ചു പോയപ്പോൾ തന്റെ ദുരിതം പറഞ്ഞ ഒരു പാവത്തിന്റെ അവസ്ഥ കെട്ട് ആരെങ്കിലും സഹായിച്ചെങ്കിൽ അതൊരു മഹാപാരാധമായി ഈ രാജ്യത്തു മാറുന്നെങ്കിൽ ആ അപരാധത്തിന് കാരണക്കാർ ഇന്നലെ വരെ ഈ പാവങ്ങളുടെ ദുരിതം വിറ്റ് തിന്ന ഇടതനും കോൺഗ്രസ്സും ഒക്കെയാണ്..
നിയമം തെറ്റ്കാരിയാക്കുമായിരിക്കും നീതി അതിനെ ശെരി വെക്കും.
ശോഭ ചേച്ചി പാലക്കാട് ജനതയുടെ ശബ്ദമായി എനിക്കൊപ്പം നിയമസഭയിൽ ചേച്ചിയും ഉണ്ടാവണം.ചേച്ചിയും അനിയനും ഒക്കെ ചേർന്ന് ഈ നെറികെട്ട ജന്മങ്ങളെ നിർത്തി പൊരിക്കണം. മുറിച്ചാൽ മുറി കൂടുന്ന ഇനങ്ങളെ കണ്ടിട്ടില്ലെങ്കിൽ കണ്ടോ.# നിയമങ്ങൾ നീതിക്ക് നിരക്കുന്നത് ആവണം', അഖിൽ മാരാർ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് പരിഹാസ കമൻ്റുമായി എത്തുന്നത്. സഹായിക്കണമെങ്കിൽ വോട്ടെടുപ്പ് കഴിഞ്ഞിട്ട് ഇറങ്ങാമെന്നാണ് ചിലരുടെ കമൻ്റ്. അഖിൽ മാരാർ ചിത്രത്തിലേ ഇല്ലെന്നും ചേച്ചിയും തോൽക്കും അനിയനും തോൽക്കുമെന്നുള്ള കമൻ്റുകളും ധാരാളം നിറയുന്നുണ്ട്.












Click it and Unblock the Notifications