ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ
ട്വൻ്റി 20 സ്ഥാനാർത്ഥിയും ബിഗ് ബോസ് താരവുമായ അഖിൽ മാരാർക്ക് ട്രോൾ. ഉല്ലാസ് പന്തളം ഉൾപ്പെടെയുള്ളവരെ താൻ സാമ്പത്തികമായി സഹായിച്ചു എന്ന് ഒരു അഭിമുഖത്തിൽ അഖിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ സഹായം നൽകുന്നത് താൻ വിളിച്ച് പറയാറില്ലെന്നാണ് അഖിൽ അഭിമുഖത്തിൽ പറയുന്നത്. അപ്പോൾ ഇയാൾ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് എന്താണ് എന്നാണ് ആളുകളുടെ പരിഹാസം. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു
'ആർട്ടിസ്റ്റ് ഉല്ലാസ് പന്തളത്തിൻ്റെ ഒരു വീഡിയോ ഞാൻ കാണുകയാണ്. ഞാൻ കാണുമ്പോൾ ഇദ്ദേഹം വയ്യാതെ ഒരു പ്രോഗ്രാമിൽ ഇങ്ങനെ നിൽക്കുന്നു. ഉല്ലാസേട്ടൻ 2013ൽ ഞാൻ ഒരു സ്റ്റേജ് ഷോ ചെയ്തപ്പോൾ ആ സ്റ്റേജ് ഷോയുടെ ഡബ്ബിങ്ങിനു വേണ്ടി മാത്രം എനിക്ക് വേണ്ടി വന്ന് ഡബ്ബ് ചെയ്തു പോയിട്ടുണ്ട്. ഞാൻ ആ ഒരു ബന്ധത്തിന്റെ പുറത്ത് ഞാൻ ഡോക്ടർ ബിജു സംവിധാനം ചെയ്ത പേരറിയാത്ത എന്ന് പറയുന്ന പടത്തിൽ ഈ ഉല്ലാസേട്ടനെ വിളിച്ച് ഞാൻ ഒരു വേഷത്തിന് വേണ്ടിയിട്ട് സജസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഞങ്ങൾ അങ്ങനെ കണ്ടിട്ടു പോലുമില്ല. ബിഗ് ബോസ് കഴിഞ്ഞതിനുശേഷവും ഞാൻ കണ്ടിട്ടില്ല. വർഷങ്ങൾക്കിപ്പുറം ഞാൻ അദ്ദേഹത്തിന്റെ ഈ വീഡിയോ കാണുമ്പോൾ ഒരിക്കൽ പ്രേക്ഷകരെ രസിപ്പിച്ച, ഒരിക്കൽ എന്നെ ചിരിപ്പിച്ച ഒരു കലാകാരന് വയ്യാത്ത ഒരു അവസ്ഥ കാണുന്നു. ഞാൻ ആ സ്പോട്ടിൽ അദ്ദേഹത്തിന് ഒരു 10,000 രൂപ അയച്ചു കൊടുത്തിട്ട് ഞാൻ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ഉല്ലാസേട്ടാ ഇതേപോലെ ഒരു ചെറിയ സഹായം ഞാൻ ചെയ്തിട്ടുണ്ടെന്ന്.

മെസ്സേജ് അയച്ചതിനു ശേഷം ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കാണുന്നു. എനിക്ക് ഇതേ കാര്യം നൂറിന്റെ 100 കെട്ടുകളുമായിട്ട് ആൾക്കാരെയൊക്കെ കാണിച്ച് ഉല്ലാസേട്ടന്റെ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞിട്ട് മറ്റേ വീഡിയോ ഇട്ട് ബാക്ഗ്രൗണ്ട് സ്കോറും കേറ്റി അദ്ദേഹത്തെ പോയി കണ്ടു കെട്ടിപ്പിടിച്ചു ചേട്ടാ ഇതാണ് എന്റെ വക ഒരു സഹായം ഇരിക്കട്ടെ ചേട്ടാ എന്ന് പറഞ്ഞു കാണിച്ച് ഒരു റീൽ ഇട്ടിരുന്നെങ്കിൽ ഞാൻ നന്മയുള്ളവനാണ് .
എൻറെ ഫോൺ എടുത്തു നോക്കിയാൽ ആ ഫോണിൽ നിങ്ങൾക്ക് ഞാൻ ഒരു നൂറുകണക്കിന് സ്ക്രീൻഷോട്ടുകൾ ഞാൻ തരാം. ഈ കഴിഞ്ഞ 10 ദിവസം മുൻപും യൂത്ത് കോൺഗ്രസിന്റെ ഒരു ഭാരവാഹി എന്റെ അടുത്ത് ഒരു ചെറിയൊരു എമൗണ്ട് ചോദിച്ച് എന്നെ ബന്ധപ്പെട്ടു. പക്ഷേ എനിക്ക് ഭയങ്കര സന്തോഷമാണ്, കാര്യം എന്താന്ന് വെച്ചാൽ എന്നിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷ കൊണ്ടല്ലേ.
അവൻ അവന്റെ പാർട്ടിയിലുള്ള, അവിടെ മത്സരിക്കുന്ന ഒരാളോട് ചോദിക്കാതെ അവന്റെ പാർട്ടി വിട്ടുപോയ ഒരാളോട് ചോദിച്ചിട്ട് അണ്ണനോട് ചോദിക്കുമ്പോൾ ആ ഒരു വിശ്വാസം ഉണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നെ ഭയങ്കരമായി വിമർശിച്ച ഒരു ആങ്കർ ഉണ്ട് അനീഷ് ഖാൻ. ബിഗ് ബോസിനു ശേഷം അനീഷ് വിളിച്ച് ഇന്റർവ്യൂ ചോദിച്ചു, കാശ് മേടിച്ച് ഇന്റർവ്യൂ കൊടുക്കുന്ന ആളായതുകൊണ്ട് ഞാൻ കൊടുത്തില്ല. അങ്ങനെ അനീഷും കൊട്ടാരക്കരയിലെ മറ്റൊരു സുഹൃത്ത് ഒരു ഷിജു പെടിഞ്ഞാറ്റകരയുമൊക്കെ ചേർന്ന് എനിക്കെതിരെ വളരെ മോശമായിട്ട് സംസാരിച്ച വീഡിയോസ് ഒക്കെ ഇട്ടിട്ടുണ്ട് .നാളുകൾ കുറെ കഴിഞ്ഞു. അനീഷ് എന്നെ വിളിച്ചിട്ട് പറഞ്ഞു എടാ മോള് സുഖമില്ലാതെ ഹോസ്പിറ്റലിലാണ് നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ അപ്പോൾ തന്നെ അവന് പൈസ അയച്ചു കൊടുത്തു. എ ഞാൻ അവനോട് പറഞ്ഞത് ഇതാണ് നിനക്ക് എന്നെ വിളിക്കാൻ തോന്നിയില്ലേ, അതേസമയം നീ എന്നെ വിമർശിച്ചു, നീ എന്നെ കുറ്റപ്പെടുത്തി, അഖിൽ വിളിച്ചാൽ ഫോൺ എടുക്കുമോ, അല്ലെങ്കിൽ അവനോട് ചോദിക്കുന്നത് മോശമാണോ ആ ചിന്ത നിനക്ക് വരാഞ്ഞത് നിനക്ക് എന്നിലുള്ള ഒരു വിശ്വാസം കൊണ്ടല്ലേ. അതാണ് ഞാൻ തിരിച്ചു ചെയ്യുന്നതെന്ന്. സഹായിക്കുമ്പോൾ ജാതി നോക്കിയിട്ടില്ല മതം നോക്കിയിട്ടില്ല .
രണ്ടു ദിവസം മുന്നേ എന്റെ ഫ്ലാറ്റിന്റെ കെയർ ടേക്കർ പറഞ്ഞു സാറേ ഞാൻ പോകുന്ന വഴിക്ക് ബൈക്കിൽ നിന്ന് വീണു എന്ന്. ഞാൻ ആ സ്പോട്ടിൽ ഒരു എമൗണ്ട് അയച്ചു കൊടുക്കുകയാണ് ചെയ്തത് .അപ്പോൾ പുള്ളി പറഞ്ഞു സാറേ ഞാൻ പൈസക്ക് പറഞ്ഞതല്ലെന്ന്. ഇത് പൈസ ഉണ്ടായതുകൊണ്ടല്ല പൈസ നമ്മുടെ കയ്യിലൊക്കെ വളരെ കുറവാണ്. പക്ഷേ നമ്മുടെ കയ്യിലുള്ള പൈസയുടെ ഒരു ശതമാനം അല്ലെങ്കിൽ ഇത്ര പെർസെന്റജ് ഒരുത്തന് ഒരു പ്രശ്നം പറയുമ്പോൾ ഉപദേശം കൊടുക്കുന്നതുകൊണ്ട് അർത്ഥമില്ല. അവൻ അവിടെ പൈസയാണ് ആവശ്യമെങ്കിൽ അവനെ ഞാൻ സാമ്പത്തികമായി അങ്ങനെ സഹായിക്കുക തന്നെ വേണം',












Click it and Unblock the Notifications