'അതൊക്കെ കഴിയുമെങ്കിൽ ഞാൻ കോണ്‍ഗ്രസിൽ പ്രവർത്തിച്ചേനെ..പക്ഷെ ആ എന്നെ കോൺഗ്രസ് സ്വീകരിക്കുമോ';അഖിൽ മാരാർ
പണമുണ്ടാക്കാൻ ലക്ഷ്യം വെച്ചല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് അഖിൽ മാരാർ.ഇന്നലെകളിലെ വിവരക്കേടിൽ ഭാവി അടഞ്ഞു പോയ ഒരു തലമുറയ്ക്ക് വേണ്ടി രാഷ്ട്രീയ അടിമകൾ ആക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹമാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചതെന്നും അഖിൽ മാരാർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ എന്ന കാഴ്ചപ്പാടുള്ള മനുഷ്യൻ ആണ് ബിജെപി പ്രസിഡന്റ്. അവർ ഒപ്പം കൂട്ടിയത് ക്രിസ്ത്യാനിയായ സാബു ജേക്കബ് നയിക്കുന്ന വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്ന 20/20യെ ആണ്. ഇതിലൂടെ എൻഡിഎ ലക്ഷ്യം വെക്കുന്നത് വികസനം അല്ലാതെ മറ്റെന്താണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'8 വർഷമായി സ്വതന്ത്ര കാഴ്ചപ്പാട് പുലർത്തുന്ന ഞാൻ പാർട്ടി മാറി മറ്റൊരു രാഷ്ട്രീയം സ്വീകരിച്ചതല്ല എനിക്ക് പ്രവർത്തിക്കാൻ ഏറ്റവും കംഫർട്ട് ആകുന്ന അതിനേക്കാളുപരി നാടിന്റെ വികസനവും ജനങളുടെ നന്മയും ലക്ഷ്യം വെയ്ക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേരുക ഇന്ന് രാജ്യത്തും നടക്കുന്ന വികസനങ്ങൾ കേരളത്തിൽ ഉണ്ടാവണമെങ്കിൽ NDA യുടെ ഒപ്പം സഞ്ചരിക്കുക.. പല വിഷയങ്ങളിൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ കോൺഗ്രെസ്സിനുള്ളിലെ സുഡാപ്പികൾ എന്നെ ആക്രമിച്ചിരുന്നു..

1. ഗണപതി മിത്തു വിഷയത്തിൽ എന്റെ അഭിപ്രായം
2.മീഡിയ വൺ നിലപാടുകൾ എതിർത്തത്
3.എമ്പുരാൻ നാട്ടിൽ കലാപം ഉണ്ടാക്കാൻ സൃഷ്ട്ടിച്ച സിനിമ എന്ന് ഞാൻ പറഞ്ഞു..
4.ഇസ്രായേലിനെ അനുകൂലിച്ചു..
5. സവർക്കറെ അനുകൂലിച്ചു
6.ജമാ അതെ ഇസ്ലാമിയെ തള്ളി പറഞ്ഞു..
പറയാൻ ഉള്ളത് പറഞ്ഞു തന്നെയാണ് ഇന്നലെ വരെ ജീവിച്ചത് അല്ലാതെ കോൺഗ്രസ്സ് വെച്ച് നീട്ടുന്ന സീറ്റിന് വേണ്ടി നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമ ആയിരുന്നില്ല..
ഇതേ സമയം നാടിന്റെ മതേതര മൂല്യം തകർക്കുന്ന ഒരു വരിയോ വാക്കോ ഞാൻ നാളിതുവരെ പറഞ്ഞിട്ടില്ല.. ഒരു നല്ല മുസൽമാനും വേദന ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല..ജയ സാധ്യത കുറവുള്ള ഒരു മുന്നണിയിൽ ഞാൻ മത്സരിക്കുന്നത് എന്തെങ്കിലും അധികാരം മോഹം കൊണ്ടെന്നാണോ നിങ്ങൾ കരുതുന്നത്...? നാല് പേരറിയാൻ എനിക്ക് 30 ദിവസം ആള് കളിക്കണോ..? Share മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, സോഷ്യൽ മീഡിയ വരുമാനം, പരസ്യങ്ങൾ, പൊതു പരിപാടികൾ ഇവയിലൂടെ ലഭിക്കുന്ന ലക്ഷങ്ങൾ വരുമാനം..
കേരളത്തിന്റെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ KCL യിൽ സഞ്ജു സാംസൺ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ.. CCL (celebrity cricket league ) player..social media influencer, ചെറുതെങ്കിലും സിനിമയിൽ ലഭിക്കാൻ സാധ്യത ഉള്ള അവസരങ്ങൾ (അഭിനയം, സംവിധാനം ) ഇത്തരത്തിൽ സജീവമായി നിൽക്കുന്ന ഞാൻ ഇതൊക്കെ വിട്ട് വരുന്നത് പണം ലക്ഷ്യമാക്കിയാണോ...? എന്റെ കർമം അതല്ല എന്ന തിരിച്ചറിവും എനിക്ക് എന്റെ നാടിനു വേണ്ടി നിശബ്ദർ ആക്കപ്പെട്ട ജനതക്ക് വേണ്ടി രാഷ്ട്രീയ കോമരങ്ങളുടെ ഇന്നലെകളിലെ വിവരക്കേടിൽ ഭാവി അടഞ്ഞു പോയ ഒരു തലമുറയ്ക്ക് വേണ്ടി രാഷ്ട്രീയ അടിമകൾ ആക്കപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം എന്ന ആഗ്രഹം..
എന്റെ രാഷ്ട്രീയ പ്രവേശനത്തെ ഉൾകൊള്ളാൻ കഴിയാത്തത് ഏത് വിഭാഗത്തിനാണ് എന്നത് കമന്റ് ബോക്സുകൾ വ്യക്തമാക്കും..
അന്തം കമ്മികളും സുഡാപ്പികളും ഭ്രാന്ത് പിടിച്ചു നടക്കുവാണ്.. രാജ്യത്തെ ചേർത്ത് പിടിച്ചും ,ഭാരതീയ സംസ്കാരത്തിൽ അഭിമാനിച്ചും, രാജ്യത്തെ നശിപ്പിക്കുന്ന തീവ്രവാദ ശക്തികളെ എതിർത്തും കോൺഗ്രസ്സിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാർ ആയിരുന്നു.. പക്ഷെ ആ എന്നെ കോൺഗ്രസ്സ് സ്വീകരിക്കും എന്ന് നിങ്ങൾ ആരെങ്കിലും കരുതുന്നെങ്കിൽ അതൊരു വിഡ്ഢിത്തരം ആണെന്ന് കാലം തെളിയിക്കും.. രാജീവ് ചന്ദ്ര ശേഖർ എന്ന കാഴ്ചപ്പാടുള്ള മനുഷ്യൻ ആണ് ബിജെപി പ്രസിഡന്റ്. അവർ ഒപ്പം കൂട്ടിയത് ക്രിസ്ത്യാനിയായ സാബു ജേക്കബ് നയിക്കുന്ന വികസനം മാത്രം ലക്ഷ്യം വെയ്ക്കുന്ന 20/20യെ NDA ലക്ഷ്യം വെക്കുന്നത് വികസനം അല്ലാതെ മറ്റെന്താണ്...അതെ സമയം സമുദായത്തിന് വേണ്ടി അധികാരം പിടിക്കണം എന്ന് പറഞ്ഞ ലീഗും.. മത രാഷ്ട്ര വാദം പറയുന്ന ജമാ അതെ ഇസ്ലാമിയും ആണ് യുഡിഫ് നൊപ്പം ആരാണ് സത്യത്തിൽ നാടിനെ പിന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ബോധമുള്ള ജനത ചിന്തിക്കട്ടെ.. ജയ് ഹിന്ദ്
-
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച











Click it and Unblock the Notifications