രാഷ്ട്രീയത്തിൽ അല്ല ഭാവി, ഇനി സിനിമയിലേക്ക്..ബിഎംഡബ്ല്യു ബൈക്ക് വിറ്റത് അതുകൊണ്ട്';അഖിൽ മാരാർ
ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. താനെഴുതിയ ഒരു സ്ക്രിപ്റ്റ് സംവിധായകനായ ജോൺ പോളിന് ഇഷ്ടമായിരുന്നുവെന്നും എന്നാൽ തൻ്റെ ലക്ഷ്യം രാഷ്ട്രീയമായത് കൊണ്ടൂം സിനിമയോട് ഉള്ള താല്പര്യമിലായ്‌മ മൂലവുമാണ് താൻ അതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാതിരുന്നതെന്നും അഖിൽ പറഞ്ഞു. രാഷ്ട്രീയം വേണ്ടെന്ന് വെച്ച സാഹചര്യത്തിൽ ഓണം കഴിഞ്ഞാൽ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിക്കുമെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'2026 ജനുവരി ജോജു ചേട്ടൻ പറഞ്ഞു നീ ബോഡി ഒക്കെ സെറ്റ് ആക്ക് നമുക്ക് (പരുപാടി ) പടത്തിൽ നല്ലൊരു സാധനം പിടിക്കാം...വേണ്ട ചേട്ടാ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഉണ്ട്.. അത്തരം ചില സൂചനകൾ കിട്ടിയിട്ടുണ്ട്.

എന്റെ ഒരു സ്റ്റോറി കേട്ട് ഇഷ്ട്ടപെട്ട എന്റെ സുഹൃത്തും സംവിധായകനുമായ ജോൺ പോൾ ( അമ്പിളി, ഗപ്പി, രോമാഞ്ചം പ്രൊഡ്യൂസർ ) എന്നോട് പറഞ്ഞു ഈ സ്റ്റോറി ഒന്ന് സ്ക്രിപ്റ്റ് എഴുത് ഞാൻ എടുത്തോളാം.. പലപ്പോഴായി പറഞ്ഞിട്ടും ഞാൻ ഉഴപ്പി നടന്നു.എന്റെ ലക്ഷ്യം രാഷ്ട്രീയമായത് കൊണ്ട് സിനിമയോട് ഉള്ള താല്പര്യമിലായ്‌മ മൂലവും അത് മാറ്റി വെച്ചു നടന്നു.ഈ റേഞ്ച് റോവർ ജനുവരി മാസം അഡ്വാൻസ് കൊടുത്തതാണ്.. പിന്നീട് തിരഞ്ഞെടുപ്പിൽ ഇറങ്ങിയപ്പോൾ വണ്ടി ഒന്നും ഇനി എടുക്കണ്ട.. ഉള്ളത് എല്ലാം വിൽക്കാം.. ആ പൈസ അക്കൗണ്ടിൽ ഇട്ട് കിട്ടുന്ന പലിശ ചിലവിനു എടുക്കാം... അങ്ങനെ അഡ്വാൻസ് കൊടുത്ത പൈസ തിരികെ ചോദിച്ചപ്പോൾ ഈ വണ്ടിയുടെ ഓണർ അപ്പോഴത്തേക്ക് ഡിഫണ്ടർ ബുക്ക് ചെയ്തു.. ബിഎംഡബ്ല്യൂ ബൈക്ക് വിറ്റത് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അത്തരം ഒരു ആഡംബരം വേണ്ട എന്ന് കൂടി വെച്ചിട്ടാണ്. അതാണ് ഞാൻ പറഞ്ഞത് എനിക്കുള്ളത് ഒക്കെ ഉപേക്ഷിക്കാൻ തീരുമാനിച്ചാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
രാഷ്ട്രീയം ഒരുപജീവനം അല്ലാത്തത് കൊണ്ട് ഭാവിയിൽ ബെൻസ് എല്ലാം വിൽക്കാം എന്നാണ് പറഞ്ഞത്.. അത് കേട്ട് കുറച്ചു പേർക്ക് സന്തോഷമായി അഖിൽ മാരാർ സാമ്പത്തികമായി തകർന്ന് എല്ലാം വിറ്റ് പെറുക്കി പോയെ എന്നൊക്കെ.രാഷ്ട്രീയം വേണ്ടെന്ന് വെക്കുമ്പോൾ എന്റെ ആഗ്രഹങ്ങൾ ഞാൻ ചെയ്യുന്നു.. ഓണം കഴിഞ്ഞാൽ സിനിമയുടെ പ്രാരമ്പ വർക്കുകൾ തുടങ്ങും.ബിഗ് ബോസ്സ് വിജയിയുടെ ഭാവി രാഷ്ട്രീയത്തിൽ അല്ലല്ലോ.. അത് കൊണ്ട് എന്റെ വിധി ഞാൻ തീരുമാനിക്കും..


Click it and Unblock the Notifications