Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് നഷ്ടം 70,000 ആണ്';അഖിൽ മാരാർ ഇനി ഏത് പാർട്ടിയിലേക്ക്?മറുപടി

ട്വൻ്റി 20 വിട്ട അഖിൽ മാരാർ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് ഉയരുന്നത്. അഖിൽ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുമോ അതോ ബിജെപിക്കൊപ്പം ചേരുമോ അതുമല്ലെങ്കിൽ കോക്രോച്ച് ജനത പാർട്ടിക്കൊപ്പം ആകുമോ മുന്നോട്ടുള്ള യാത്ര എന്നൊക്കെയാണ് പലർക്കും അറിയേണ്ടത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് അഖിൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'സിജെപി എന്ന് പറയുന്ന കാഴ്ചപ്പാടിനോടൊന്നും എനിക്ക് അങ്ങനെ വ്യക്തിപരമായിട്ട് വലിയ യോജിപ്പൊന്നുമില്ല. കഴിഞ്ഞ എട്ടു വർഷവും ഞാൻ സ്വതന്ത്ര അഭിപ്രായമാണ് പറഞ്ഞത്. ആ സ്വതന്ത്ര അഭിപ്രായവുമായി മുന്നോട്ടു പോകും. സിജെപി എന്ന് പറയുന്നത് ഒരു കാരണത്തിന് പുറത്ത് ഉണ്ടായതല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാവണം എന്നുണ്ടെങ്കിൽ അതിനൊരു അടിസ്ഥാന കാരണം വേണം. സുപ്രീം കോടതി ജസ്റ്റിസിന്റെ ഒരു ചെറിയ ഒരു സ്റ്റേറ്റ്മെന്റിൽ നിന്നാണ് സിജെപി ഉണ്ടാകുന്നത്. അതൊരു സംഘടന ആവണം. സംഘടന ആകുമ്പോഴത്തേക്കും ഒരുപാട് പ്രശ്നങ്ങളുണ്ട് .അവർ അടിച്ചു പിരിയാതെ മുന്നോട്ട് പോകണം. സിജെപി ഇപ്പോൾ പൊളിക്കൽ പാർട്ടി ആയിട്ട് മാറിയിട്ടില്ല, അത് ജസ്റ്റ് ഒരു മൂവ്മെന്റ് മാത്രം ആണ്.

akhilmarar3-

ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയം പറയാൻ കക്ഷി രാഷ്ട്രീയത്തിൻ്റെ ആവശ്യമില്ല. നമ്മൾ പറയുന്നത് ശരിയാണെങ്കിൽ അതിനെ അനുകൂലിക്കാനും തെറ്റാണെങ്കിൽ അതിനെ എതിർക്കാനും ഇവിടെ വളർന്നു വരുന്ന, ചിന്തിക്കാൻ ശേഷിയുള്ള ഒരു തലമുറയുണ്ട്യ അവർക്ക് വേണ്ടിയിട്ട് സംസാരിക്കാൻ എനിക്കൊരു രാഷ്ട്രീയത്തിൻ്റേയും ആവശ്യമില്ല .

ട്വൻ്റി ട്വൻ്റിയിൽ എല്ലാ നഷ്ടങ്ങളും പേറേണ്ടി വരുന്ന ആൾ ഞാനാണ്.
പേളി മാണിക്ക് നാല ലക്ഷം ഫോളോവേഴ്സ് പോയി, എനിക്കും പോയിട്ടുണ്ട് 70,000 ഫോളോവേഴ്സ്. ഞാൻ ബിഗ് ബോസിൽ പോകുമ്പോൾ എനിക്ക് ആയിരം ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ പോയി ജയിച്ചവനാണ് ഞാൻ. എനിക്ക് ഫോളോവേഴ്സോ നമ്മളെ ഇഷ്ടപ്പെടുന്നവരോ ഒന്നും എന്റെ വിഷയമല്ല. പക്ഷേ ഇഷ്ടപ്പെടുന്ന ഒരാൾ തെറ്റിദ്ധരിച്ചു വെറുക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്. നമ്മളെ വിളിക്കുന്ന പല പരിപാടികളിലും രാഷ്ട്രീയം പറഞ്ഞുകൊണ്ടും എന്നെ ഒരു വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടും ഒഴിവാക്കുന്ന അവസ്ഥ ഉണ്ട്. ഞാൻ ദുബായിൽ പോയ സമയത്തും മറ്റുമൊക്കെ ഇതൊക്കെ എനിക്ക് കേൾക്കേണ്ടി വരുന്നു.

തൊക്കെ ഞാൻ കേൾക്കാൻ തയ്യാറാണ്, പക്ഷേ ഇതൊക്കെ കേൾക്കാൻ കാരണക്കാരനായ ഒരാൾ സുഖിച്ച് ഒരക്ഷരം മിണ്ടാതെ , മറുപടി തരാതെ , വിളിച്ചൊന്ന് സമാധാനിപ്പിക്കാതെ നിൽക്കുകയാണ്. ഞാൻ എന്തിനാണ് ഇത് കേൾക്കേണ്ട കാര്യം. അഞ്ജലിക്കും ഇതേ അവസ്ഥ തന്നെയാണ്. അഞ്ജലി എന്നോട് പലപ്പോഴായിട്ട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിട്ടുണ്ട് അഞ്ജലി പോകുന്നിടത്തെല്ലാം ഈ സാമ്പത്തികവുമായി ബന്ധപ്പെട്ട് അഞ്ജലിയോട് ചോദിക്കുന്നുണ്ടെന്ന്. അഞ്ജലിക്കും അഞ്ചു പൈസ ആരും കൊടുത്തിട്ടില്ല.

തിരഞ്ഞെടുപ്പിന് എൻ്റെ സ്വന്തം കൈയ്യിൽ നിന്നാണ് പണം ചെലവഴിച്ചത്. വാഹന ചെലവ് ഒഴിവാക്കുന്നതിനാണ് ബെൻസ് മാറ്റി ഇലക്ട്രിക് വാഹനം എടുത്തത്. അപ്പോൾ കേട്ടത് ട്വൻ്റി ട്വൻ്റിയിൽ നിന്നും പണം കിട്ടിയിട്ടാണെന്നാണ്. തിരഞ്ഞെടുപ്പിന് മുൻപ് എൻ്റെ ആസ്തിയായി ഞാൻ മൂന്ന് കോടി കാണിച്ചിട്ടുണ്ട്. എൻ്റെ മക്കൾക്ക് വേണ്ടി സേവ് ചെയ്ത പണം ജീവിക്കാൻ വേണ്ടി ചെലവഴിക്കേണ്ട സാഹചര്യം വരികയാണ്. എനിക്ക് വരുന്ന വരുമാനവും നിലച്ചു.

ഒരു പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര കാഴ്ചപ്പാടോട് കൂടി മുന്നോട്ടു പോകുമ്പോൾ എനിക്ക് ലഭിക്കുന്ന സ്വീകാര്യത എനിക്ക് ഇന്നലെകളിലും കിട്ടിയിട്ടുണ്ട് നാളെയും കിട്ടും. പക്ഷേ ഞാൻ പറയുന്ന വിഷയത്തിന്റെ മെറിറ്റ് നഷ്ടപ്പെട്ടു പോകും. ഞാൻ ദുരിദാശ്വാസ നിധിക്കെതിരെ ഞാൻ സംസാരിക്കുമ്പോൾ ഞാൻ ഇന്ത്യുടെ പ്ലാറ്റ്ഫോമിൽ സംസാരിച്ചാൽ നിങ്ങൾ എത്ര പേർ അത് വിശ്വസിക്കും. സ്വതന്ത്രനായതുകൊണ്ടാണ് വിശ്വാസം വരുന്നത്. എനിക്ക് സംസാരിക്കുമ്പോൾ ഒന്നിന്റെയും ഭാരം എന്റെ മണ്ടയിൽ ഉണ്ടാവാൻ പാടില്ല . ആ ചാപ്പ എന്റെ മണ്ടയിൽ അടിക്കാൻ പാടില്ല. ഞാൻ ഞാനായി സംസാരിക്കും. എനിക്ക് ശരി എന്ന് തോന്നുന്ന വിഷയം സംസാരിക്കും',അഖിൽ മാരാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+