'കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു, 50 ലക്ഷം കിട്ടയപ്പോഴും ഇത്രയും സന്തോഷിച്ചില്ല';അഖിൽ മാരാർ

24 ന്യൂസിലെ 'ജനകീയ കോടതി' പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ അഖിൽ മാരാർക്കെതിരെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഷോയിലൂടെ അഖിലിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. ഇപ്പോഴിതാ ഈ ആക്ഷേപങ്ങളിൽ മറുപടി നൽകുകയാണ് അഖിൽ. ഇത്തരം പരിഹാസങ്ങൾ താൻ ആസ്വദിക്കുകയാണെന്നാണ് അഖിൽ പറയുന്നത്.

'അഖിൽ മാരാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള, കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഈ ചർച്ച ഞാൻ ഭയങ്കരമായിട്ട് ആസ്വദിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ ഇത്രയും ആൾക്കാർ ഒരാൾക്കെതിരെ അറ്റാക്ക് നടത്തുമ്പോൾ ആ ആള് ഞാനോ മറ്റാരോ ആയിക്കോട്ടെ , അത് കണ്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്.

akhol2-4

എന്റെ അടുത്ത് പല ആൾക്കാരും ചോദിക്കുന്നുണ്ട്, അഖിലേ കുഴപ്പം ഉണ്ടോ ഓക്കെ അല്ലേയെന്നൊക്കെ. എന്റെ ലൈഫിൽ 50 ലക്ഷവും കാറും കിട്ടിയപ്പോൾ പോലും ഞാൻ ഇത്രയും സന്തോഷിച്ചിട്ടില്ല. ഞാൻ ചിന്തിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ് പാർട്ടി, ബിജെപി, ഫെമിനിസ്റ്റുകൾ, പുരോഗമനവാദികൾ, ഇവരെല്ലാരും ഒരുമിച്ച് ഒരേ സ്വരത്തിൽ ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നതുപോലെ എല്ലാവരും കൂടി വന്നിരുന്നിട്ട് ആഘോഷിക്കുകയാണ്. ഇതിലും വലിയ സന്തോഷം നമുക്ക് വേറെ ഉണ്ടോ? ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോൾ കേരളത്തിന് പുറത്തിരുന്ന് കേരളത്തെ നോക്കി കാണുന്ന ഒരു ശക്തിയൊക്കെ ഉണ്ടെങ്കിൽ ആ ശക്തിക്ക് മനസ്സിലാകുമല്ലോ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന്.

അതുകൊണ്ട് തന്നെ എന്റെ കോൺഫിഡൻസ് വർദ്ധിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷം തോന്നുകയാണ് ഇത്രയും നാളും ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മൾ എവിടെവരെ വളർന്നു എന്ന് ചോദിക്കുമ്പോൾ ഇതാണ് വളർച്ച. കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളർച്ച എന്ന് ഞാൻ വിശ്വസിക്കുന്നു.

കാരണം ഇതുവരെ ഒരു രാഷ്ട്രീയ നേതാവിനെയും നിങ്ങൾ ഈ രീതിയിൽ ചോദ്യം ചെയ്തു കണ്ടട്ടില്ല. ഒരു മാധ്യമ പ്രവർത്തകനും ഒരു രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായങ്ങൾ മാറുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കണ്ടിട്ടില്ല. കാരണം അവർ എല്ലാ ദിവസവും അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും. അപ്പോൾ ഞാൻ എന്തായാലും ഈ ഒരു പ്രോസസ്സ് വലിയ രീതിയിൽ എൻജോയ് ചെയ്യുകയാണ് നിങ്ങൾ എന്നെ എത്രവേണമെങ്കിലും ആക്രമിച്ചുള്ളൂ.

നിങ്ങൾ മൂന്നു വർഷങ്ങൾക്ക് മുമ്പ് ഞാൻ കൊടുത്ത എന്റെ ഇന്റർവ്യൂ എടുത്തു നോക്കൂ. ആ ഇന്റർവ്യൂകളിൽ ഞാൻ പറഞ്ഞത് ബിഗ് ബോസ് ജയിച്ചു കഴിഞ്ഞു വന്നപ്പോഴത്തേക്കും എല്ലാവരും എന്നെ ഭയങ്കരമായിട്ട് സപ്പോർട്ട് ചെയ്യുന്നു, അതോടുകൂടി എനിക്ക് മുന്നോട്ടു പോകാനുള്ള ഒരു ഊർജ്ജം ഇഷ്ടപ്പെട്ടു. ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് ഒതുങ്ങി പോയിട്ടുണ്ടോ എന്നൊരു തോന്നൽ. ഇപ്പോൾ ഞാൻ ചാർജ് ആയി. എനിക്ക് എന്താണെന്ന് അറിയാൻ പറ്റാത്ത ഒരു സന്തോഷമാണ് സത്യം പറഞ്ഞാൽ തോന്നുന്നത്.

ഞാൻ സത്യമാണ് എന്നുള്ളതുകൊണ്ടും ഞാൻ നിശബ്ധത പാലിച്ചെങ്കിൽ മാത്രമേ നിങ്ങൾ ഇപ്പോൾ സൃഷ്ടിക്കുന്ന അജണ്ട പൊളിഞ്ഞു പോകും എന്നുള്ളതുകൊണ്ടും എനിക്കെതിരെ നിങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾ ഒക്കെ തന്നെ പൊള്ളയായ ആരോപണങ്ങൾ മാത്രമാണ് എന്നുള്ളതുകൊണ്ടും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന സത്യത്തിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് നീയൊക്കെ ചിന്തിക്കുന്നതിനപ്പുറത്തേക്ക് ഞാൻ സഞ്ചരിക്കും. നീയൊക്കെ ചിന്തിക്കുന്നതിനപ്പുറത്തേക്ക് ഈ പ്രകൃതി എന്നെ എത്തിക്കും. ഇതെന്റെ വാക്കല്ല. പ്രകൃതി എനിക്കായി മാറ്റി വെച്ചേക്കുന്ന പ്രകൃതി എനിക്കായി കാത്തുസൂക്ഷിച്ചേക്കുന്ന വലിയ സ്ഥാനങ്ങളിലേക്കുള്ള എന്റെ യാത്രയുടെ തുടക്കം മാത്രമാണ്. വെയിറ്റ് ആൻഡ് സി'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+