Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടനെ കുടുക്കിയത് ലഹരി മാഫിയ, പ്രസവ വേദന മനസിലാക്കാത്ത വിഡ്ഢിയല്ല ഞാന്‍: അഖില്‍ മാരാര്‍

പ്രസവവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബിഗ് ബോസ് ജേതാവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍. പ്രസവ വേദന മനസിലാക്കാന്‍ ബോധമില്ലാത്ത ഒരു വിഡ്ഢിയല്ല താന്‍ എന്നും പ്രസവം എന്ന ഒരു പ്രോസസിനെ അല്ല പറഞ്ഞത് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെറും രാജയോഗമല്ല, വരാന്‍ പോകുന്നത് ഗജലക്ഷ്മി രാജയോഗം! ഇതാണോ നിങ്ങളുടെ രാശി?
വെറും രാജയോഗമല്ല, വരാന്‍ പോകുന്നത് ഗജലക്ഷ്മി രാജയോഗം! ഇതാണോ നിങ്ങളുടെ രാശി?

കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുകയാണ് എന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ ലഹരിക്കടത്തിന് അറസ്റ്റിലായ വാര്‍ത്ത പങ്ക് വെച്ച് കൊണ്ട് അഖില്‍ പറഞ്ഞു. രോഗികളെ കുറച്ചു ആശുപത്രികളുടെ എണ്ണം കുറക്കുന്ന സമൂഹത്തെ സൃഷ്ടിക്കണമെന്നതാണ് തന്റെ ചിന്തയെന്നും അതിന് തടസം നില്‍ക്കുന്നത് ലഹരി മാഫിയ ആണ് എന്നും അദ്ദേഹം പറഞ്ഞു.

Akhil Marar

അഖില്‍ മാരാരുടെ വാക്കുകള്‍

തമാശകള്‍ക്കപ്പുറവും ചില യാഥാര്‍ഥ്യങ്ങള്‍ അറിയാതെ പോകരുത്. എനിക്കെതിരെ ഉറഞ്ഞു തുള്ളുന്നതും വിട്ട് ഭാര്യ, മക്കള്‍ എന്നിവരെ വരെ ചേര്‍ത്ത് ആക്ഷേപ റീലുകള്‍ ഉണ്ടാക്കുന്നവരും വെറുതെ പൊട്ടി മുളച്ചതല്ല...കേവലം ഒരു വാക്കിലെ അപകടമല്ല ആ വാക്കിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ക്ക് പല മാഫിയയകള്‍ക്കും നഷ്ടം വരുത്താന്‍ കഴിയും എന്ന സത്യമുണ്ട്.

മുന്‍പൊരു പോലീസ് ഓഫീസര്‍ മയക്കു മരുന്ന് മാഫിയക്കെതിരെ പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളെ ഉപദ്രവിച്ചാണ് ആ പോലീസ് ഓഫീസറേ അന്നവര്‍ ഒതുക്കാന്‍ നോക്കിയത്. കേരളത്തില്‍ സ്‌കൂളുകളിലെ രാസ ലഹരി പിടിക്കാന്‍ പോലീസും എക്സൈസും സജീവമായപ്പോള്‍ ലഹരി മാഫിയ കുടുങ്ങും എന്ന ഘട്ടത്തില്‍ വിഷയത്തെ സിനിമക്കാരിലേക്ക് വഴി തിരിച്ചു. വേടനെയും കുടുക്കി സമൂഹത്തിലേക്ക് ഇട്ട് കൊടുത്തതും തങ്ങളുടെ നേര്‍ക്ക് വരുന്ന അന്വോഷണത്തെ അട്ടിമറിക്കാന്‍ ഈ ലഹരി മാഫിയ കളിച്ച കളിയാണ്.

ദുബായ് സ്വര്‍ണമെത്തിയില്ല.. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു; അസാധാരണം!!
ദുബായ് സ്വര്‍ണമെത്തിയില്ല.. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു; അസാധാരണം!!

അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ വേടന്റെ കൈയില്‍ നിന്നും പിടിച്ച 6 ഗ്രാം കഞ്ചാവിന്റെ പ്രശ്‌നങ്ങള്‍ കൊട്ടിഘോഷിച്ചു...പിന്നീട് ആരും എന്തായി ലഹരി വേട്ട എന്ന് ചോദിച്ചതുമില്ല. തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ഞാന്‍ പ്രധാനമായും മുന്നോട്ട് വെച്ചത്..
എന്താണ് പുതുതായി കൊണ്ട് വരാന്‍ പോകുന്നത് എന്ന ചോദ്യത്തിന്. 'കൊണ്ട് വരുന്നതിനു പകരം ചിലത് ഇല്ലാതാക്കണം.. കൊച്ചിയില്‍ വളരുന്ന ലഹരി മാഫിയകളെ ഇല്ലാതാക്കണം...'

മറ്റൊരു പ്രസംഗത്തില്‍ പറഞ്ഞു.. ആരോഗ്യ രംഗത്തെ വികസനം ആശുപത്രികള്‍ ഇല്ലാതെ വരുന്ന കാലമാണ്.. രോഗികളെ കുറച്ചു ആശുപത്രികളുടെ എണ്ണം കുറക്കുന്ന സമൂഹത്തെ സൃഷ്ടിക്കണമെന്ന് ഞാന്‍ പറഞ്ഞു..
ആരോഗ്യമുള്ള തലമുറ, ചിന്തിക്കാന്‍ ബോധമുള്ള ഒരു തലമുറ. ഈ രണ്ട് കാര്യങ്ങളും ചെയ്താല്‍ നാടിനു പുരോഗതി ഉണ്ടാകും.

എന്റെ ആ ചിന്ത തടസം നിക്കുന്നത് ഈ ലഹരി മാഫിയകള്‍ക്കാണ്. കേരളത്തില്‍ കുടുംബം ഇല്ലാതായാല്‍ മാത്രമേ മയക്കു മരുന്ന് മാഫിയകള്‍ക്ക് വളരാന്‍ കഴിയു. കുടുംബത്തില്‍ സന്തോഷം കിട്ടാത്ത കുട്ടികളെ ആണ് ഇവരില്‍ പലരും ആദ്യം ഫോക്കസ് ചെയ്യുന്നത്. അതായത് ഒരു കാലത്ത് അമ്മമാര്‍ മക്കളുടെ ഭാവിക്ക് വേണ്ടി കുടുംബത്തിനുള്ളിലെ നട്ടെല്ല് ആയി മാറുമ്പോള്‍ അച്ഛന്‍ തന്റെ ജീവിതം കുടുംബത്തിന് വേണ്ടി മാറ്റി വെയ്ക്കുന്നു.

ഇന്ത്യ സ്വര്‍ണം വാങ്ങിയത് നിര്‍ത്തിയോ? മാര്‍ച്ചില്‍ വാങ്ങിയത് വെറും 160 കിലോ!!
ഇന്ത്യ സ്വര്‍ണം വാങ്ങിയത് നിര്‍ത്തിയോ? മാര്‍ച്ചില്‍ വാങ്ങിയത് വെറും 160 കിലോ!!

കുടുംബങ്ങളെ ഇല്ലാതാകാന്‍ മയക്കു മരുന്ന് മാഫിയ സൃഷ്ട്ടിച്ച മറ്റൊരു വിഭാഗമാണ് ഈ കപട പുരോഗമന വാദികളും കുടുംബം തകര്‍ക്കാന്‍ മാത്രം നടക്കുന്ന സ്ത്രീ രൂപങ്ങളും. സമാധാനത്തോടെ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനോപ്പം മക്കളെ നോക്കി കുടുംബം ഭംഗിയായി കൊണ്ട് പോയാല്‍ അത് ഉള്‍കൊള്ളാന്‍ ഈ സ്ത്രീ രൂപങ്ങള്‍ക്ക് കഴിയില്ല. അത് കൊണ്ട് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന രീതിയില്‍ കുടുംബത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിക്കും.

ചില സ്ഥലങ്ങളില്‍ അത് വിജയിക്കും. കുടുംബങ്ങളില്‍ വിള്ളല്‍ വീണാല്‍ കുട്ടികള്‍ അവരുടെ വഴിക് പോകും.. അവിടെയാണ് ഈ ലഹരി മാഫിയയുടെ രംഗ പ്രവേശനം. ഒരു നാട് നശിപ്പിക്കാന്‍ നോക്കുന്ന ഇവറ്റകളെ ഞാന്‍ എക്കാലത്തും അതി ശക്തമായി എതിര്‍ട്ടിട്ടുള്ളതാണ്. കുടുംബം മാത്രമല്ല ഒരു പരിധി വരെ ഈശ്വര വിശ്വാസവും ഒരാളെ നന്മയുടെ വഴിക്ക് നടത്തും.. അവിടെയും ഇവര്‍ കയറി കൂടി പുതിയ തലമുറയെ ഭക്തിയില്‍ നിന്നും ഈശ്വരനില്‍ നിന്നും അകറ്റി.

അതോടെ സ്വയം ചിന്തിക്കാന്‍ ശേഷി ഇല്ലാത്ത പ്രായത്തില്‍ ആരെയും പേടിക്കാതെ അപകടത്തില്‍ ചെന്ന് ഇവര്‍ സ്വയം വീഴും. തങ്ങളുടെ കസ്റ്റമേഴ്സിനെ എങ്ങനെ സൃഷ്ടിക്കണമെന്ന് ഈ ലഹരി മാഫിയക്ക് അറിയാം.. അതിനെ ഇല്ലാതാക്കാന്‍ നിക്കുന്നവരെ ഏത് രീതിയില്‍ എതിര്‍ക്കണം എന്നും ഇവര്‍ക്ക് അറിയാം. സമാനമാണ് മരുന്ന് റിസര്‍ച് കമ്പനികള്‍ രോഗികളെ സൃഷ്ടിക്കുന്നതും.

നല്ല ഭക്ഷണവും കഴിച്ചു അദ്വാനിച്ചു നന്നായി ജീവിച്ചാല്‍ ഒട്ടുമിക്ക അസുഖങ്ങളെയും മാറ്റി നിര്‍ത്താം.. എന്നാലിന്ന് ജീവിത ശൈലി സൃഷ്ടിച്ച രോഗങ്ങള്‍ ആണ് ഞാന്‍ ഉള്‍പ്പെടെ ഭൂരിഭാഗം മനുഷ്യര്‍ക്കും.. നമ്മുടെ ഈ ശൈലി മാറ്റാന്‍ നമ്മള്‍ ശ്രമിച്ചാലും മരുന്ന് മാഫിയകള്‍ സമ്മതിക്കില്ല. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഇവരുടെ നിയന്ത്രണത്തില്‍ ആണ്. ഇനി ഞാന്‍ പറഞ്ഞത് ആരും കേള്‍ക്കാതെ

യൂ ടൂബിന്റെ ഏതോ മൂലയില്‍ കിടന്ന ഒരു അഭിമുഖം. അതും ഒന്നര മാസം മുന്‍പ് പറഞ്ഞത്.. പ്രസവം എന്ന പ്രക്രിയ വലിയ വേദന ഉളവാക്കുന്നത് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്. അത് കൊണ്ട് തന്നെ ഞാന്‍ എന്‍ജോയ് ചെയ്തു എന്ന് പറയുമ്പോള്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത് പ്രസവ വേദന മനസിലാക്കാന്‍ ബോധമില്ലാത്ത ഒരു വിഡ്ഢിയാണ് ഞാന്‍ എന്നാണോ..?

ഞാന്‍ പ്രസവം എന്ന ഒരു പ്രോസസിനെ അല്ല പറഞ്ഞതെന്ന് ആ അഭിമുഖം പൂര്‍ണമായും കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. പ്രസവ കാലഘട്ടം അമ്മയാകുന്ന ആനന്ദം.. ഇത്ര മാത്രമേ എന്‍ജോയ് എന്ന പദം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.. ഞാന്‍ അതാണ് ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞിട്ടും അത് മനസിലാക്കാതെ നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണു ഈ പ്രഹേസനം സൃഷ്ടിക്കുന്നത്. നിങ്ങള്‍ ഈ കാണിക്കുന്നത് ഉണ്ടാക്കുന്ന അപകടം എന്റെ വാക്കിനെക്കാള്‍ എത്രയോ വലുതാണ് എന്ന വല്ല ബോധ്യവും നിങ്ങള്‍ക്കുണ്ടോ..?

ഇപ്പോള്‍ തന്നെ പല ആശുപത്രികളും മാര്‍ക്കറ്റില്‍ ഇറങ്ങിയിട്ടുണ്ട്.. പ്രസവ ശേഷം ലക്ഷകണക്കിന് അമ്മയും കുഞ്ഞും സുഖമായി ജീവിച്ചാലും ഒന്നോ രണ്ടോ മരണ കണക്കു പറഞ്ഞു നിങ്ങളെ ഭയപ്പെടുത്തിയാല്‍ മാത്രമേ ആശുപത്രിയില്‍ കച്ചവടം പൊടി പൊടിക്കു.

സ്ത്രീകളുടെ പത്തു മാസം പരമാവധി ചൂഷണം ചെയ്യണം. ഇവിടെയും ഞാന്‍ പറഞ്ഞത് പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമം എന്ന നിലയില്‍ മാത്രമാണ്.. എല്ലാം ആവശ്യത്തിന് തിരഞ്ഞെടുക്കാന്‍ അറിയണം.. ആരുടെയും ചതി കുഴികളില്‍ പോയി വീഴരുത്. യൗവന യുക്തയായ ഒരു പെണ്‍കുട്ടി കുടുംബം ഇല്ലാതെ ഒറ്റയ്ക്ക് ആസ്വദിക്കുന്നതാണ് അവളുടെ ഇഷ്ട്ടം എങ്കില്‍ തീര്‍ച്ചയായും ആ ചോയിസിനെ മാനിച്ചു കൊണ്ട് ഞാന്‍ ഈ പറഞ്ഞത് കുടുംബ ജീവിതം ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ്.

അവിടെ ഗര്‍ഭ കാലം ഭയക്കാതെ എന്‍ജോയ് ചെയ്തു നല്ലൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കു എന്ന അര്‍ത്ഥത്തില്‍ മാത്രം എടുക്കുക.

പിന്നെ തീവ്രവാദം...
നമ്മള്‍ ദുരന്തര്‍ ഫിലിം കണ്ട് കോരി തരിച്ചു പാകിസ്ഥാനില്‍ പോയി പണിത കഥ വലിയ വായില്‍ അടിക്കുമ്പോള്‍ പാകിസ്ഥാനിലെ തീവ്രവാദികള്‍ പൊട്ടി ചിരിക്കും കാരണം അവര്‍ക്ക് ഇന്ത്യയെ തകര്‍ക്കാന്‍ ആരെയും ഇങ്ങോട്ട് വിടണ്ട കാര്യമില്ല. അവര്‍ ആഗ്രഹിക്കുന്ന പണി അവര്‍ക്ക് വേണ്ടി ചെയ്യാന്‍ ലക്ഷകണക്കിന് പാകി ദുരന്തര്‍ കുഞ്ഞുങ്ങള്‍ ഇന്ത്യയുടെ പല കോണിലും ഉണ്ട്.

കാണാത്തവര്‍ക്ക് കുറെയൊക്കെ എന്റെ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ നോക്കിയാല്‍ കിട്ടും. പിടിക്കപ്പെടുന്നത് മാത്രമാണ് വാര്‍ത്ത. നമ്മള്‍ അറിയാതെ കേരളം ഒരു ലഹരിയുടെ ഹബ് ആയി മാറി ഇരിക്കുന്നു. ഇല്ലാതാകുന്നത് നമ്മുടെ തലമുറ ആണ്.. നമ്മുടെ കുഞ്ഞുങ്ങള്‍ ആണ്.. നഷ്ടം എന്നെ എതിര്‍ക്കുന്ന ഏത് രാഷ്ട്രീയക്കാരന്റെയും ആണ്..രാജ്യമാണ് വലുത് രാഷ്ട്രീയമല്ല..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+