'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ
തൃക്കാക്കരയിൽ വിജയിക്കുമെന്ന ആത്മവിശ്വസാം പ്രകടപ്പിച്ച് അഖിൽ മാരാർ. മണ്ഡലത്തിൽ 50,000 വോട്ട് ബിജെപിക്ക് കിട്ടിയാൽ തൻ്റെ വിജയം സുനിശ്ചിതമാണെന്നും അഖിൽ പറഞ്ഞു.. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അഖിലിൻ്റെ പ്രതികരണം.
'അഖിൽ മാരാർ തൃക്കാക്കരയിൽ വന്ന് മത്സരിക്കുമ്പോൾ ഇന്നലെകളിൽ ഇവിടെ മത്സരിച്ച എൻ രാധാകൃഷ്ണൻ ആയാലും അതിനു മുൻപ് മത്സരിച്ച സജിയേട്ടൻ ആയാലും ഇങ്ങനെ ഓരോ മനുഷ്യരും ഉണ്ടാക്കിയെടുത്ത ഒരു ബേസിനു മുകളിലാണ് ഞാൻ വരുന്നത്. ആ ബേസിനു മുകളിൽ നിന്നുകൊണ്ടാണ് എനിക്ക് വോട്ട് വർദ്ധിപ്പിക്കാൻ പറ്റുന്നത്.35000 വോട്ടിന്റെ ബേസ് ഉള്ള ഒരു മണ്ഡലമാണ് തൃക്കാക്കര. 50000 വോട്ട് തൃക്കാക്കരയിൽ ബി.ജെ.പിക്ക് കിട്ടിയാൽ എനിക്ക് ഇവിടെ വിജയിക്കാനാകും. ഇവിടെ പരമാവധി പോൾ ചെയ്യപ്പെടാൻ പോകുന്നത് ഒന്നേകാൽ ലക്ഷം വോട്ടാണ്.

എസ്ഐആർിൽ ഒരുപാട് വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെട്ടിട്ടുണ്ട് . ഒന്നേകാൽ ലക്ഷം വോട്ട് ഇവിടെ പോൾ ചെയ്താൽ നിലവിൽ 2020ക്ക് കഴിഞ്ഞ പ്രാവശ്യം 2021ൽ 14000 വോട്ട് കിട്ടി. 2016ൽ ബിജെപിക്ക് 23000 വോട്ട് നിയമസഭയിൽ കിട്ടി. ഈ 2016ൽ 23000 വോട്ട് താമരചിഹ്നത്തിൽ കുത്തിയ തൃക്കാക്കരക്കാർ ഇവിടെ ഉണ്ടെന്ന് ആലോചിക്കുക. 2021ൽ സംഘടനാപരമായ ചില പ്രശ്നങ്ങളും മറ്റും കാരണം ആ വോട്ട് കുറഞ്ഞിട്ടുണ്ടെങ്കിൽ പോലും 16000 വോട്ട് അവിടെയും വന്നു. 16 പ്ലസ് 14 വോട്ട് 2021ലെ മാത്രം കണക്കെടുത്താലുണ്ട് .ലോക്സഭയിലെ കണക്കെടുത്താലും ഉണ്ട് 30000 . ഈ വോട്ടിന്റെ ബേസ് ഷുവർ ആയിട്ട് തൃക്കാക്കരയിൽ ഉണ്ട്.
ഈ വോട്ട് പ്ലസ് ഉമാ തോമസിനോടുള്ള ജനങ്ങളുടെ വിരു വിരുദ്ധവികാരം. ഉമാ തോമസിനെ ഈ പാർട്ടി സീറ്റ് കൊടുക്കാതെ മാറ്റി നിർത്തണമെന്ന് ആദ്യം പറഞ്ഞത് കോൺഗ്രസ് ആണ് യദീപ്തി മേരി വർഗീസിന് സീറ്റ് കൊടുക്കണം എന്ന് പറഞ്ഞ് ആയിരുന്നു ഇവിടെ ആദ്യം ചർച്ച നടന്നത്. പിന്നീട് ഷിയാസിന് സീറ്റ് കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ള ചർച്ച ഉണ്ടായിരുന്നു . എന്തുകൊണ്ടാണ് ഷിയാസിനെയും ദീപ്തി മേരി വർഗീസിനെയും തൃക്കാക്കരയിൽ പരിഗണിച്ചത്. ഉമാതോമസ് ബെസ്റ്റ് ആണെങ്കിൽ എന്തിനാണ് കോൺഗ്രസ് അങ്ങനെ ഒരു ചർച്ചയ്ക്ക് പോകണ്ട കാര്യം. ആ രാഷ്ട്രീയ പാർട്ടിക്ക് തന്നെ മനസ്സിലായി ഈ എംഎൽഎ പരാജയമായിരുന്നു എന്നും അവർക്ക് സീറ്റ് കൊടുക്കുന്നതിൽ കാര്യമില്ല എന്നും
ഉമാ തോമസ് മാറി നിൽക്കണമെന്നും .
കേരളത്തിൽ ഇന്ന് പിണറായി വിജയനെതിരെ ഏറ്റവും ശക്തമായി സംസാരിച്ചിട്ടുള്ള ഏത് രാഷ്ട്രീയ യുവനേതാക്കന്മാരെക്കാട്ടിലും മുന്നിൽ ഞാൻ നിൽക്കും. എനിക്ക് ഉറപ്പാണ് ആ പിണറായി വിരുദ്ധവികാരം എനിക്ക് തന്നെ വോട്ടായി മാറും .എംഎൽഎ വിരുദ്ധ വികാരം എനിക്ക് തന്നെ വോട്ടായി മാറും. അതിനേക്കാൾ ഉപരി എണ്ണയിട്ട യന്ത്രം പോലെ ചലിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെയും ട്വൻ്റി 20യുടെയും മഹിളാ വിങ് ഉണ്ട്, എനിക്ക് വേണ്ടിയിട്ട് വോട്ട് പിടിക്കുന്ന ചേച്ചിമാരുടെ കാര്യമാണ് ഞാൻ ഈ പറയുന്നത്. അഭൂതപൂർവ്വമായ പിന്തുണ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിന് ഇടയിൽ നിന്നാണ്.
തിരഞ്ഞെടുപ്പ് പ്രചരണം നിരീക്ഷിക്കാൻ ആർഎസ്എസിന്റെ മുതിർന്ന നേതാക്കന്മാർ ഓരോ മണ്ഡലത്തിലും വരും. അവർ പറഞ്ഞത് അഖിലിന് ഈ കിട്ടുന്ന സ്വീകാര്യത ഒക്കെ വോട്ടായി മാറിയാൽ ഭൂരിപക്ഷം പതിനായിരം കിടക്കുമോ എന്നാണ് അവരുടെ ചർച്ച. ഇവിടുത്തെ എൽഡിഎഫിന്റെ കാൻഡിഡേറ്റ് ആരാണെന്ന് തൃക്കാക്കരക്കാർക്ക് അറിയത്തില്ല. ഉമാ തോമസ് ആരാണെന്നുള്ള കാര്യം നാലു വർഷം കൊണ്ട് ഇവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.












Click it and Unblock the Notifications