ഞങ്ങളുടെ മൂന്നാമത്തെ മകള്‍ പോയി; ഒരിക്കലും തകരില്ല എന്ന് കരുതിയ ഞാന്‍ ഒന്നുമല്ലാതായി പോയി: അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണ് അഞ്ചിലെ വിജയിയും സംവിധാകനുമായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുമായി രംഗത്ത് വരാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ടാണ് അഖില്‍ മാരാര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ പ്രതികരണങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് അഖില്‍ മാരാര്‍ പങ്കുവയ്ക്കുന്നത്. ഇവയൊക്കെ പൊതു സമൂഹത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്യാറുണ്ട്
കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും സമൂഹ മാധ്യമത്തില്‍ അഖില്‍ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇക്കുറി ഹൃദയം തൊടുന്ന ഒരു കുറിപ്പാണ് അഖില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. മനസാക്ഷിയുള്ള ആരുടെയും മനസിനെ വേദനിപ്പിക്കുന്ന കുറിപ്പ്.

ഏറെ ഓമനിച്ച് വളര്‍ത്തിയ അരുമയായ നായയുടെ വിയോഗത്തെക്കുറിച്ചാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ ദു:ഖം തുളുമ്പുന്ന കുറിപ്പ് പങ്കുവെച്ചത്. മൂന്നു വര്‍ഷമായി തങ്ങളുടെ കുടുംബത്തിന് ഒപ്പം ഉണ്ടായിരുന്ന വളര്‍ത്തുനായ ശീശുവാണ് മരണപ്പെട്ടത്.
മൃഗാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശീശുവിന്റെ അവസാന നാളുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അഖിലിന്റെയും ഭാര്യ രാജലക്ഷ്മിയുടെയും രസകരമായ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും എല്ലാവര്ക്കും സുപരിചിതയാണ് ഈ നായ. ഏറെ ഓമനത്തം തുളുമ്പുന്ന ഈ നായ ഷിറ്റ്സു എന്ന ഇനത്തില്‍ പെട്ടതാണ്. അഖിലിന്റെ രണ്ടു പെണ്മക്കള്ക്കും ഏറെ പ്രിയങ്കരിയായിരുന്നു ഈ കുഞ്ഞന്‍ നായ. ശീശുവിന്റെ മരണം കുടുംബത്തെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
നിരവധി പേരാണ് അഖിലിനെ ആശ്വസിപ്പിച്ചു കമന്റുകള്‍ കുറിക്കുന്നത്. 'ഇവരെ വളര്‍ത്തുന്നവര്‍ക്ക് ഈ വാക്കുകളിലെ വേദന മനസിലാവും' എന്നാണ് ഒരാളുടെ കമന്റ്. നിരവധി പേരാണ് ഇതു ശരിവയ്ക്കുന്നത്.
അഖില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് - 'എന്റെ ഹൃദയം പറിച്ചു കൊണ്ട് എന്റെ പൊന്ന് മോള് പോയി. ഒരിക്കലും തകരില്ല എന്നു കരുതിയ ഞാന്‍ ഒന്നുമല്ലാതായി പോയി. കഴിഞ്ഞ മൂന്നു വര്‍ഷമായി എന്റെ ഒപ്പം ഉറങ്ങുന്ന ഞങ്ങളുടെ മൂന്നാമത്തെ മകളായ എന്റെ ശീശു ഞങ്ങളെ വിട്ട് പോയി. എന്റെ നെഞ്ച് പറിയുന്ന വേദനയാണ്...' കുറിപ്പ് ഇങ്ങനെ. നായയ്ക്കൊപ്പമുള്ള അവസാന നിമിഷങ്ങളുടെ വീഡിയോയ്ക്ക് ഒപ്പമാണ് ഈ കുറിപ്പിട്ടിരിക്കുന്നത്.
-
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications