''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ
യുഡിഎഫ് സമ്മർദ്ദത്തെ തുടർന്ന് മഞ്ചേശ്വരത്ത് എസ് ഡി പി ഐ സ്ഥാനാർത്ഥി നാമനിർദേശ പത്രിക പിൻവലിച്ചതിൽ പ്രതികരണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. എസ് ഡി പി ഐ ആഗ്രഹിക്കുന്നത് ചെയ്ത് തരാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയതിന്റെ ഭാഗമായാണോ മത്സരിക്കുന്നതിൽ നിന്നുളള പിന്മാറ്റമെന്ന് അഖിൽ മാരാർ ചോദിച്ചു.
രാഹുൽ ഗാന്ധി പൂർണമായും രാജ്യ വിരുദ്ധരെ പ്രോത്സാഹിപ്പിച്ചു നടക്കുകയാണെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. കേരളത്തിൽ ലീഗിനും മതത്തിനും വേണ്ടിയാണ് കോൺഗ്രസ് അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത് എന്നും അഖിൽ മാരാർ ആരോപിച്ചു.
അഖിൽ മാരാരുടെ പ്രതികരണം: '' അങ്ങനെ മഞ്ചേശ്വരത്തു നിന്നും എസ് ഡി പി ഐ പിന്മാറി.. എസ് ഡി പി ഐ ആഗ്രഹിക്കുന്നത് ഞങ്ങൾ ചെയ്തു തരാം എന്ന് കോൺഗ്രസ്സ് ഉറപ്പ് നൽകിയത് കൊണ്ടാണോ ഈ പിന്മാറ്റം... നമ്മുടെ സംസ്ഥാനത്തിൽ നിലനിൽപ്പിനു വേണ്ടി രാഷ്ട്രീയമായി ജയിക്കാൻ കഴിയാതെ മുസ്ലിം സമൂഹത്തിനു ബിജെപിയോടുള്ള വിരോധം മാത്രം മുതലെടുത്തു ജയിക്കാൻ നടക്കുന്ന പാർട്ടിയായി കോൺഗ്രസ്സ് അധ പതിച്ചതിൽ സത്യത്തിൽ ദുഃഖമുണ്ട്..

ഒരു കാലത്ത് ഇന്ദിര ഗാന്ധി നയിച്ച കോൺഗ്രസ്സിന്റെ ചിഹ്നം പശുവും കിടാവും ആയിരുന്നു... 1986ൽ ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്ന് കൊടുത്തത് രാജീവ് ഗാന്ധി ആയിരുന്നു.. 1989ൽ ബാബറി മസ്ജിദിൽ രാമ ക്ഷേത്രത്തിന്റെ ശിലാന്യാസത്തിന് അനുമതി നൽകിയതും രാജീവ് ഗാന്ധി ആയിരുന്നു.. ഇതേ സമയം മുസ്‌ലിം സമൂഹത്തിനു വേണ്ടി ഷാ ബാനു കേസിന്റെ സുപ്രീം കോടതി വിധി നിയമം മൂലം മാറ്റിയതും രാജീവ് ഗാന്ധി ആയിരുന്നു.
രാജീവ് ഗാന്ധിക്ക് ഒരു ബാലൻസ് ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി പൂർണമായും രാജ്യ വിരുദ്ധരെ പ്രോത്സാഹിപ്പിച്ചു നടക്കുവാണ്.. ആ കനയ്യ കുമാറിനെ ഒക്കെ കോൺഗ്രസ്സിൽ എടുത്തപ്പോൾ എത്രത്തോളം ഈ പാർട്ടി അധപതിച്ചു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.. ഇവിടെ കേരളത്തിൽ ലീഗിനും മതത്തിനും വേണ്ടി അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന കോൺഗ്രസ്സ് കേരളത്തിൽ മത രാഷ്ട്രം നടപ്പിലാക്കിൻ ശ്രമിച്ചാലും അത്ഭുതപെടാനില്ല..
എന്തെന്നാൽ വെറുതെ അല്ലല്ലോ ജമാ അത് ഇസ്ലാമിയും, എസ് ഡി പി ഐയും, വെൽ ഫെയർ പാർട്ടിയും ഒക്കെ കോൺഗ്രസ്സിനെ പിന്തുണയ്ക്കുന്നത്... ലീഗ് നയിക്കും കോൺഗ്രസ്സ് നേതാക്കൾ അവർക്ക് ജയ് വിളിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും ഇല്ലാത്ത വിധം ഭംഗിയായി കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.. ഇതായിരുന്നില്ല രാജ്യത്തു കോൺഗ്രസ്സ് ഇങ്ങനെ ആവരുത് ആയിരുന്നു കോൺഗ്രസ്സ്.. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ബോധം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം..''












Click it and Unblock the Notifications