Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും': അഖിൽ മാരാർ

കൊച്ചി: ഹേമ കമിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാർ. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചുവെന്നും ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണുമെന്നും അഖിൽ പറഞ്ഞു. പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോയെന്നും അഖിൽ പറഞ്ഞു.

ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഒഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ കനിക്കെതിരെ രംഗത്തെത്തിയ സകലരും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അഖിൽ പറഞ്ഞു. നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്‌യും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ‌ അഖിൽ പറഞ്ഞു.

akhil bigg

അഖിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നു. റിപ്പോർട്ട്‌ വായിച്ചു... ആകെ ഒരു വിഷമമുള്ളത് ആരുടേയും പേര് പറഞ്ഞിട്ടില്ല... അത് കൊണ്ട് തന്നെ നാളെ മുതൽ ഓരോ നടന്മാരെയും നടിമാരെയും ജനങ്ങൾ സംശയത്തിൽ കാണും... പുരോഗമന ഫെമിനിച്ചികൾ ഇവരുടെയൊക്കെ മാനം സംരക്ഷിക്കാൻ എത്രയും പെട്ടെന്ന് ആരാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്..

ആരെയാണ് കിടക്ക പങ്കിടാൻ ക്ഷണിച്ചത്.. ആർക്കൊക്കെ ആണ് കാസ്റ്റിംഗ് കൗച് നേരിടേണ്ടി വന്നത് എന്നത് പേര് സഹിതം വെളിപ്പെടുത്തിയാൽ ഇതിൽ പെടാത്തവർക്ക് സമാധാനമായി ജീവിക്കാമല്ലോ... ബിഗ് ബോസ്സിൽ ചില പെൺകുട്ടികൾക്ക് ഒഡിഷനിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്ന് പറഞ്ഞ എനിക്കെതിരെ രംഗത്തെത്തിയ സകല ഊളകളും ഹേമ കമ്മീഷനെതിരെ ആഞ്ഞടിക്കും എന്ന് പ്രതീക്ഷിക്കുന്നു.

NB : നിയമപരമായി ഒരു സ്ത്രീ കേസിനു പോകാത്ത കാലത്തോളം ഇരയുടെയും വേട്ടക്കാരന്റ്‌യും പേര് മറ്റാർക്കും വെളിപ്പെടുത്താൻ കഴിയില്ല എന്ന ബോധ്യം ഇവർ ഇനിയെങ്കിലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു.., അഖിൽ കുറിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹേമ കമ്മീഷൻ പുറത്തുവിട്ടത്. മലയാളം സിനിമയിസെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിക്കുന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+