മുഖ്യൻ ശബരിമല ശയന പ്രദക്ഷണം ചെയ്യുമെന്ന് കേൾക്കുന്നു, നാട്ടുകാരെ പറ്റിച്ച് ജീവിക്കുന്നുവെന്ന് അഖിൽ മാരാർ
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ വീട് നഷ്ടപ്പെട്ടവരിൽ മൂന്ന് പേർക്ക് താൻ വീട് വെച്ച് നൽകുമെന്ന് ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ആ പ്രഖ്യാപനം യാഥാർത്ഥ്യമായിട്ടില്ല. സോഷ്യൽ മീഡിയയിൽ പലപ്പോഴും അഖിൽ മാരാരോട് ഇതേക്കുറിച്ചുളള ചോദ്യം ഉയരാറുണ്ട്.
ഫേസ്ബുക്കിൽ 5 വർഷം മുൻപുളള ഓണാഘോഷ സമയത്തെ ഒരു വീഡിയോ അഖിൽ മാരാർ പങ്കുവെച്ചപ്പോഴും വയനാട്ടിലെ വീടെന്തായി എന്ന ചോദ്യം കമന്റ് ബോക്സിൽ ഉയർന്നു. വിബിൻ കെപി എന്ന അക്കൌണ്ടിൽ നിന്നായിരുന്നു ചോദ്യം.
കളിയും ചിരിയും അവിടെ നിൽക്കട്ടെ, വയനാട് ദുരന്ത ബാധിതർക്ക് താങ്കൾ വെച്ച് കൊടുക്കാമെന്നു പറഞ്ഞ ആ 3വീട് എവിടെ ?? എന്നായിരുന്നു ആ ചോദ്യം. കമന്റിന് അപ്പോൾ തന്നെ മറുപടിയുമായി അഖിലും രംഗത്ത് വന്നു.

അഖിൽ മാരാരുടെ മറുപടി ഇങ്ങനെ: '' 760 കോടി നാട്ടുകാരുടെ കൈയിൽ നിന്നും ഒരു വർഷം മുൻപ് പിരിച്ചു വെച്ച പിണറായി എന്ത് ചെയ്തു.. എന്ന് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്ത അന്തം കഴുതകൾ എന്റെ അദ്വാനത്തിന്റെ പങ്ക് ചോദ്യം ചെയ്യാൻ നടക്കും മുൻപ് എന്ത് കൊണ്ടാണ് 100 വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ പല വ്യവസായികളും ഒരു വീട് പോലും വെച്ച് കൊടുക്കാത്തത് എന്ന് അന്വോഷിക്കുക.. എന്ത് കൊണ്ടാണ് സർക്കാരിന്റെ നാറിയ രാഷ്ട്രീയം കാരണം പിന്മാറിയതെന്ന് അന്വേഷിക്കുക..
അതിലുപരി എന്തിനാണ് ഈ നാറിയ മുഖ്യന് ഞാൻ പണം കൊടുക്കില്ല എന്ന് പറയേണ്ടി വന്നത് എന്നത് പഠിക്കുക.. 5000 കോടി പ്രളയ ഫണ്ട് എങ്ങനെ കട്ട് തിന്നു എന്നും ദുരിതാശ്വാസ നിധി ഏത് രീതിയിൽ വക മാറ്റി എന്നും കഴുതകകൾ അല്ലാത്ത മനുഷ്യരോട് ചോദിച്ചു മനസ്സിലാക്കുക... വയനാട്ടിൽ കാര്യങ്ങൾ കൃത്യമായി ചെയ്യും എന്ന് എന്റെ ഉൾപ്പെടെ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോൾ ഞാനും ഒരു ലക്ഷം കൊടുത്തു. ആദ്യം അത് എന്താണെന്ന് അറിയട്ടെ..
ഞാൻ വയനാട്ടിൽ പോയി അവിടെ അർഹത ഉള്ള ആൾക്ക് സർക്കാർ നീതി നിഷേധിച്ചാൽ എന്നെ ബന്ധപ്പെട്ടാൽ മതി എന്ന ഉറപ്പ് നൽകിയിട്ട് മാസങ്ങൾ അയി.. വയനാട്ടിലെ പ്രാദേശിക യൂ ടൂബർമാരുടെ ചാനലിൽ അതുണ്ട്... എരിയും പറിയും അറിയാത്ത നിന്നെ പോലുള്ള കഴുതകൾക്ക് വേണ്ടി ഈ മറുപടി സമർപ്പിക്കുന്നു... അതിരിക്കട്ടെ നീ എത്ര കൊടുത്തു മുഖ്യന്.. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന മുഖ്യനെ ന്യായീകരിക്കാൻ നടക്കുന്ന ഊളകൾ...മുഖ്യൻ ഇത്തവണ ശബരിമല ശയന പ്രദക്ഷണം ചെയ്യും എന്ന് കേൾക്കുന്നു..''












Click it and Unblock the Notifications