അഖിൽ മാരാരുടെ ആകെ ആസ്തി?തുറന്ന് പറഞ്ഞ് താരം..'ഇതിൽ കൂടുതൽ കാണും'
ആസ്തിയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. രേഖകളിൽ കാണിച്ച തുകയെക്കാൾ അധികമുണ്ടെന്ന് കണക്ക് കൂട്ടണമെന്നും ദുബായിൽ ഉള്ള തൻ്റെ റിയൽ എസ്റ്റേറ്റ് കണക്കുകൾ ഇവിടെ കാണിക്കേണ്ട സാഹചര്യം ഇല്ലല്ലോയെന്നും അഖിൽ പറഞ്ഞു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിലിൻ്റെ വാകുകളിലേക്ക്
'ഔദ്യോഗികമായ കണക്കുകൾ പ്രകാരം മൂന്നു കോടിക്ക് മുകളിൽ ഞാൻ കണക്ക് കാണിച്ചിട്ടുണ്ട്. സർക്കാർ രേഖകളിൽ ഉള്ള തുകയാണല്ലോ കാണിച്ചത്. .അതിൽ കൂടുതൽ ഉണ്ടാകും എന്ന് ചിന്തിച്ചാൽ മതി. ദുബായിൽ ഉള്ളത് ഇവിടെ കാണിക്കേണ്ടല്ലോ.

സിനിമ പൂർണമായും നിർത്തി രാഷ്ട്രീയത്തിലേക്ക് മാറാം എന്ന അഭിപ്രായം ഞാൻ മാറ്റി.എന്തെങ്കിലും ഒക്കെ ലക്ഷ്യങ്ങൾ വേണം ,അങ്ങനെയല്ലേ ജീവിക്കാനൊരു സുഖമുള്ളൂ. 10വർഷം കഴിഞ്ഞാൽ എന്ത് എന്ന് ചിന്തിച്ചാണ് ഞാൻ എപ്പോഴും മുന്നോട്ട് പോയിക്കൊണ്ടിരുന്ന .തൽക്കാലം 10 വർഷം എന്നുള്ളത് ഇനി ഒരു രണ്ടു വർഷത്തേക്ക് എന്താ ചെയ്യാൻ പറ്റുക എന്ന രീതിയിലാണ് പോകുന്നത്. ഞാനൊരു പടം സംവിധാനം ചെയ്യും പിന്നെ എൻ്റെയൊരു സ്ക്രിപ്റ്റും സിനിമയാകും. ഒരു പടത്തിന് പുതുയ താരങ്ങൾ മാത്രം ആയിരിക്കും. കാരണം ആ പടത്തിന് ആക്ച്വലി നായകനില്ല, വില്ലൻ മാത്രമാണ്. പടം കഴിയുമ്പോൾ പ്രേക്ഷകർക്ക് അവർ നായകനായിട്ട് ഫീൽ ചെയ്യത്തക്ക രീതിയിലുള്ള ഒരു എൻഡ് ആയതുകൊണ്ട് തന്നെ ത്രൂഔട്ട് വില്ലന്റെ സബ്ജക്റ്റ് ആയിരിക്കും. ആ കൺസെപ്റ്റിൽ ഒരു സബ്ജക്റ്റ് ചെയ്തു വെച്ചിട്ടുണ്ട്. അതൊന്ന് വർക്ക്ഔട്ട് ചെയ്യണം .
നമ്മുടെ നാട്ടിൽ ഒരു കുട്ടിയുടെ ആഗ്രഹം അവന് ചിലപ്പോൾ ഒരു ഇൻഫ്ലുവൻസർ ആവാനായിരിക്കും, ഞാൻ അവിടെ എന്നേ എത്തിക്കഴിഞ്ഞു. വേറൊരാളുടെ ആഗ്രഹം ഒരു സിനിമയിൽ ഒരു റൈറ്റർ ആവണം എന്നുള്ളതായിരിക്കും. ഞാൻ അവിടെയും റൈറ്റർ ആയിട്ടുണ്ട്. മരിച്ചു കഴിഞ്ഞാൽ അതിന്റെ ബ്രാക്കറ്റിൽ എഴുതാൻ പറ്റത്തക്ക ചിത്രങ്ങളൊക്കെ അല്ലെങ്കിൽ ഒരു തലക്കെട്ടുകൾ നോക്കി കഴിഞ്ഞാൽ സിനിമയിൽ എഴുത്തുകാരനായിട്ടുണ്ട് , സംവിധായകനായിട്ടുണ്ട്,ഒരു നടനായിട്ടുണ്ട്. ഇൻഫ്ലുവൻസർ ആണെങ്കിൽ ഇൻഫ്ലുവൻസർ, ആ പദത്തോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല ദൗർഭാഗ്യവശാൽ നമ്മുടെ മോശം ആരെയും ഇൻഫ്ലുവൻസ് ചെയ്യാതിരിക്കട്ടെ.
പിന്നെ സിസിഎല്ലിൽ കളിക്കണം എന്നുള്ളത് എന്റെ വലിയ ആഗ്രഹമായിരുന്നു, അങ്ങനെ നോക്കിയാൽ ഞാൻ സിസിഎല്ലിൽ കളിച്ചിട്ടുണ്ട് .പിന്നെ പൊളിറ്റീഷ്യൻ എന്ന് പറയുന്നത് ഒരു നിയമസഭയിലെ ലേക്ക് മത്സരിക്കാൻ കഴിഞ്ഞു എന്നുള്ള നിലയിൽ അവിടെയും നമുക്ക് എത്തിപ്പെടാൻ പറ്റിയിട്ടുണ്ട്. അങ്ങനെ പലരെയും ആഗ്രഹിക്കുന്ന പല മേഖലകളിലെയും അറ്റവും മൂലയും എങ്കിലും എത്തിയിട്ടുണ്ട്. ടിവി റിയാലിറ്റി ഷോ വിന്നർ ആയിട്ടുണ്ട്. ചിലർക്ക് ബിഗ് ബോസ് കണ്ടസ്റ്റന്റ് ആവാനായിരിക്കും ആഗ്രഹം നമ്മൾ അതിന്റെ വിന്നർ ആയി മാറിയിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ഒരു പൊളിറ്റിക്കൽ ഡിബേറ്റർ ആയിട്ട് ഇരുന്നിട്ടുണ്ട് .അങ്ങനെ പല മേഖലകളിലേക്കൊക്കെ ചെന്ന് നിന്ന് തല കാണിച്ചിട്ട് പോകാൻ പറ്റിയിട്ടുണ്ട്.
ആഴമേറിയ ചിന്ത ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈ അടുത്ത സമയത്ത് ഓസ്ട്രേലിയയിലുള്ള ഒരു വലിയ ബിൽഡർ എന്നെ കാണാൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു അഖിലിന് നല്ല ഐക്യു ആണ്, ഭയങ്കര ഡെപ്തള്ള തോട്ടാണ് , അതുകൊണ്ട് അഖിൽ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അഖിലിന്റെ ലെവൽ ഓഫ് ഐക്യുവിൽ അല്ല അവർ കേൾക്കുന്നത് എന്നുണ്ടെങ്കിൽ അഖിലിന് പലപ്പോഴും വിമർശനം കേൾക്കേണ്ടി വരും എന്ന്. അത് പലപ്പോഴും എനിക്ക് അങ്ങനെ തോന്നാറുണ്ട്.


Click it and Unblock the Notifications