ഒരുത്തന് പണി കൊടുത്തിട്ടുണ്ട്, ഇനി അളിയനെന്ന് അഖിൽ മാരാർ, വിരട്ടൽ വേണ്ടെന്ന് ജിന്റോ, കൊമ്പ് കോർക്കൽ

സോഷ്യൽ മീഡിയയിൽ കൊമ്പ് കോർത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോണും ബിഗ് ബോസ് താരം അഖിൽ മാരാരും. ജനകീയ കോടതി എന്ന പരിപാടിയിൽ പങ്കെടുത്ത് എയറിലായ അഖിൽ മാരാർ അവതാരകൻ ഹാഷ്മിക്കെതിരെ പലതവണ രംഗത്ത് വന്നിരുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെത്തി എന്ന വാർത്തയുടെ പേരിൽ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന ഹാഷ്മിയെ കഴിഞ്ഞ ദിവസം പരിഹസിച്ചും അഖിൽ മാരാർ രംഗത്ത് വന്നിരുന്നു.

ജനകീയ കോടതിയിൽ അഖിലിന് എതിരാളിയായി ജിന്റോ ജോൺ പങ്കെടുത്തിരുന്നു. ഹാഷ്മി എയറിലായതിന് പിന്നാലെ ഒരുത്തനു പണി ഞാൻ കൊടുത്തിട്ടുണ്ട്, ഇനി അളിയൻ എന്ന് ജിന്റോയെ ലക്ഷ്യം വെച്ച് അഖിൽ മാരാർ കമന്റിട്ടിരുന്നു. അതിന് മറുപടിയുമായി ജിന്റോ ജോൺ രംഗത്ത് വന്നിരിക്കുകയാണ്.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' 20-20 വഴി മാരാർജി ഭവന്റെ പിന്നാമ്പുറ കോലായിലേക്ക് വലിഞ്ഞു കയറാൻ നോക്കിയ അത്രയും എളുപ്പമാകില്ല മാരാരേ എന്നോട്. എന്നെ വിട്ടേരെ. അതല്ലേ നല്ലത്. പണം കിട്ടാത്തത് കൊണ്ടും പദവി കിട്ടാത്തത് കൊണ്ടും പിണങ്ങി നടക്കുന്നതല്ല എന്റെ രാഷ്ട്രീയ ബോധ്യങ്ങൾ. അതുകൊണ്ട് തന്നെ ശരിബോധ്യങ്ങൾ പറയുമ്പോൾ എനിക്ക് രാഷ്ട്രീയം ബിസിനസ്സുമല്ല. ലാഭം മാത്രം ആഗ്രഹിക്കുന്ന താങ്കളുടെ ത്രാസ്സിൽ എന്നെ തൂക്കിയളക്കരുത്.

Akhil Marar

ഹാഷ്‌മിയുടെ അച്ഛന് വിളിക്കുക, ആക്ഷേപിക്കുക പോലുള്ള കലാപരിപാടിക്ക് ശേഷം എന്റെ മേലെ കയറാൻ വന്നാൽ അത് വേണ്ടെന്ന് വയ്ക്കണം എന്നതൊരു അഭ്യർത്ഥനയാണ്. ഹാഷ്മി പറഞ്ഞുകൊടുത്തു ചോദിപ്പിച്ചു, മൈക്കിന്റെ ശബ്ദം കുറച്ചുവച്ചു എന്നൊക്കെ പറഞ്ഞത് പറഞ്ഞു. അതും കഴിഞ്ഞ് ഇനിയും പോകണ്ടന്നേ. അടിക്കടി മാറുന്ന നിലപാട് പറയാൻ പെടാപ്പാട് പെട്ട് പറഞ്ഞുതോറ്റതിന് എന്നോട് വഴക്കെന്തിനാണ്.

അയാളുടെ ചാനലിൽ ഒരു തെറ്റായ വാർത്ത റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ആ മാധ്യമത്തിന്റെ എഡിറ്റോറിയൽ പോളിസിയുടെ ഭാഗമാണെന്ന് കരുതുന്നു. അത് വ്യക്തിപരമായി അയാൾക്ക് താങ്കൾ കൊടുത്ത പണിയാണെന്ന് ഞാൻ കരുതുന്നില്ല. എല്ലാത്തിന്റേയും ക്രെഡിറ്റ്‌ എടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ് നിലവാരമെങ്കിലും ഒഴിവാക്കിക്കൂടേ.

'ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ, കുറുപ്പ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതൂ', ട്രോളി അഖിൽ മാരാർ
'ഷുകുമാരക്കുറുപ്പിനെ കിട്ടിയോ ഹാഷ്മി സാറേ, കുറുപ്പ് രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതൂ', ട്രോളി അഖിൽ മാരാർ

ഇനി താങ്കൾ അത്ര അന്താരാഷ്ട്ര പണിക്കാരൻ ആണെങ്കിൽ തന്നെ അതും പറഞ്ഞുകൊണ്ട് എന്നെ ഭീഷണിപ്പെടുത്താൻ വരാതിരുന്നുകൂടേ. പണവും അധികാരവും ഭയപ്പെടുത്താറില്ല. അലവലാതികളുടെ സ്ഥിരമായുധങ്ങളായ പീഡനക്കേസും കളവ്കേസുമൊക്കെ ഒന്ന് മാറ്റിപ്പിടിച്ചേക്കണം. എന്ത് തേങ്ങയായാലും ഭയമില്ല. എനിക്ക് ഈ ഇമേജിന്റെ തടവറയിൽ സോഷ്യൽ മീഡിയ ഹൈപ്പിൽ വൈറൽ താരമാകാനുള്ള പൂതിയുമില്ല. അതുകൊണ്ട് 'ഇനി അളിയൻ' പോലുള്ള വിരട്ടൽ വേണ്ടാട്ടോ രാജിൽ നിന്ന് കോട്ടാത്തല വഴി മാരാരിൽ വന്നെത്തി നിൽക്കുന്ന സർവ്വവിജ്ഞാന കോശമേ.

ഞാൻ അറിവിന്റെ സർവ്വവിജ്ഞാന പീഠം കയറിയ തെറ്റാവരമുള്ള ബിഗ് ബോസ്സൊന്നുമല്ല. രാഷ്ട്രീയം പറയും ഇടപഴകും വിമർശിക്കും വിമർശനങ്ങൾ ഏറ്റുവാങ്ങും. അതിന്റെ പേരിൽ അങ്ങ് 'പണി' തന്നുകളയാം എന്ന് വിചാരിച്ചു വെള്ളം തിളപ്പിക്കരുത് പ്ലീസ്... നിങ്ങൾക്ക് കണ്ട് ശീലമില്ലാത്ത ചിലരുമുണ്ട് നാട്ടിൽ. ഒരുപാട് മുകളിൽ നിന്ന് താഴോട്ട് നോക്കുന്നത് കൊണ്ട് കണ്ണിൽപ്പെടാത്തത് ആകും.

എന്നെ വിട്ടേരെ. എനിക്ക് നിങ്ങളെപ്പോലെ വൈറൽ കണ്ടന്റ് ക്രിയേറ്റ് ചെയ്തും സോഷ്യൽ മീഡിയ അൽഗോരിതം അനുസരിച്ച് അഭിപ്രായം പറഞ്ഞും ശീലമില്ല. വേറെ ചെറിയ ചെറിയ ജോലി തിരക്കുകളുമുണ്ട്. ഇനി മറുപടി വീഡിയോ ആണ് വേണ്ടതെങ്കിൽ സമയം പോലെ ആ കളിക്ക് ഞാനും പറ്റുന്നപോലെ നോക്കാം. 'മാരാർജീ'യുടെ അത്രയും നിലവാരവും വൈവിധ്യ നിലപാടുകളും ഉണ്ടാകില്ലെങ്കിലും പൊറുത്തേക്കണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+