Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ അല്ല; കളി മാറ്റി ബിജെപി, വീണ്ടും താര മല്‍സരത്തിന് പത്തനാപുരം

ട്വന്റി20യിലൂടെ എന്‍ഡിഎ പാളയത്തില്‍ എത്തിയ മുന്‍ ബിഗ്‌ബോസ് താരം അഖില്‍ മാരാര്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ ഈ സീറ്റ് സഖ്യകക്ഷിക്ക് ബിജെപി വിട്ടുകൊടുക്കില്ലെന്നാണ് പുതിയ വിവരം. കോണ്‍ഗ്രസില്‍ നിന്ന് കളംമാറി എത്തിയ ആര്‍ രശ്മിയെ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയാക്കിയേക്കും.

കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രശ്മി ബിജെപിയില്‍ എത്തിയിരിക്കുന്നത്. കൊട്ടാരക്കര മണ്ഡലത്തില്‍ ജനപിന്തുണയുള്ള നേതാവ് കൂടിയായ രശ്മി 2021ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. അതുകൊണ്ടുതന്നെ രശ്മിയെ മല്‍സരിപ്പിച്ചാല്‍ നേട്ടമാകുമെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാല്‍ രശ്മിയുടെ രാജിയില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.

akhil marar politics

രശ്മിയോട് കൊട്ടാരക്കര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ബിജെപി നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ഥിയാക്കാന്‍ വേണ്ടിയാണിത് എന്നു പ്രചാരണമുണ്ട്. കോണ്‍ഗ്രസിന് വേണ്ടി ഐഷ പോറ്റി മല്‍സരിക്കുമെന്ന പ്രചാരണവുമുണ്ട്. അങ്ങനെ ആണെങ്കില്‍ കളംമാറി എത്തിയവര്‍ പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലമായി കൊട്ടാരക്കര മാറും. ഇരുവരെയും നേരിടാന്‍ സിപിഎമ്മിന് വേണ്ടി കെഎന്‍ ബാലഗോപാലും ഇറങ്ങും.

അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം ട്വന്റി20ല്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനൊപ്പം അഖില്‍ മാധ്യമങ്ങളെ കാണുകയും ചെയ്തു. കൊട്ടാരക്കര മണ്ഡലത്തില്‍ അഖിലിനെ ട്വന്റി20 സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു പ്രചാരണം. ഇവിടെയാണ് രശ്മിയെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നത്. ഇതോടെ ചില മാറ്റങ്ങള്‍ വരും.

ജഗദീഷിന് അടിതെറ്റിയ മണ്ഡലത്തില്‍ അഖില്‍?

തൊട്ടടുത്ത മണ്ഡലമായ പത്തനാപുരം ട്വന്റി20ക്ക് ബിജെപി കൈമാറുമെന്നാണ് പറയപ്പെടുന്നത്. അവിടെ അഖില്‍ മാരാരിനെ സ്ഥാനാര്‍ഥിയാക്കുമെന്നും കേള്‍ക്കുന്നു. അങ്ങനെ നടന്നാല്‍ പത്തനാപുരം വീണ്ടും താരപ്പോരിന് ഒരുങ്ങും. മന്ത്രി ഗണേഷ് കുമാറിന്റെ തട്ടകമാണ് പത്തനാപുരം. ഇവിടെ ഗണേഷിനെതിരെ മല്‍സരിച്ച് ജയിക്കുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല. നേരത്തെ കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങിയ ജഗദീഷിന് അടിതെറ്റിയ മണ്ഡലമാണ്.

ട്വന്റി20ക്ക് സ്വാധീനമുള്ളത് എറണാകുളം ജില്ലയിലാണ്. നേരത്തെ ബിജെപിക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്ന ജില്ലയാണിത്. എന്നാല്‍ ട്വന്റി20 എന്‍ഡിഎയിലെത്തിയതോടെ വോട്ട് മാറിമറിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. കുന്നത്തുനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി പ്രതീക്ഷയിലാണ്. ഏതൊക്കെ മണ്ഡലം ട്വന്റി20ക്ക് നല്‍കുമെന്നാണ് ഇനി അറിയേണ്ടത്.

ട്വന്റി20ക്ക് ലഭിക്കുന്ന സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ അഖില്‍ മാരാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. അദ്ദേഹത്തിന് കൂടി പിന്തുണയുള്ള മണ്ഡലമായിരിക്കും നല്‍കുക. എന്നാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുമ്പോള്‍ കൊട്ടാരക്കര ട്വന്റി20ക്ക് കിട്ടാന്‍ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ പത്തനാപുരം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. അവിടെ അഖിലിന് മല്‍സരിക്കുന്നതും ജയിക്കുന്നതും അത്ര എളുപ്പമാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+