അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ
ബിഗ് ബോസ് താരവും തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തു. 6 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള പേജാണ് നീക്കിയത്. തൃക്കാക്കരയിലെ മുന്നേറ്റം ഭയന്നാണ് ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ നിന്ന് തന്നെ നീക്കം ചെയ്തതെന്ന് അഖിൽ മാരാർ ആരോപിച്ചു.
'എൻറെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നു എന്നുള്ളതുകൊണ്ടാകാം കേരള പോലീസ് എൻറെ ഫേസ്ബുക് പേജ് ഇന്ത്യയിൽ നിന്ന് റിമൂവ് ചെയ്യിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എനിക്കെതിരെയാണ് നടപടി. സാധാരണ ഫേബുക്കിൽ ഒരു പോസ്റ്റിന് ഏതെങ്കിലും രീതിയിൽ ഒരു പ്രശ്നം ഉണ്ടെന്നുണ്ടെങ്കിൽ ആ പോസ്റ്റ് റിമൂവ് ചെയ്യിക്കുകയോ അല്ലെങ്കിൽ ആ പോസ്റ്റിന് എന്തെങ്കിലും പ്രശ്നങ്ങൾ വരികയുമാണ് ചെയ്യുക. പക്ഷേ നാളിതുവരെ ഞാൻ ചെയ്ത എല്ലാ പോസ്റ്റുകളും ഇന്ത്യയിൽ നിന്ന് ഉള്ള ആർക്കും കാണാൻ പറ്റാത്ത രീതിയിൽ ഇല്ലാണ്ടാക്കാൻ ശ്രമിച്ച കേരള പോലീസിന് എന്റെ സ്നേഹം.

എത്രയൊക്കെ ഇല്ലാണ്ടാക്കാൻ നിങ്ങൾ നോക്കിയാലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനെക്കാളും കൂടുതൽ ശബ്ദത്തിൽ ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കും. തൃക്കാക്കരയിൽ എനിക്ക് വലിയ മുന്നേറ്റം ഉണ്ടാകും എന്നുള്ള ഒരു ഭയം കൂടിയാണ് ഇതിനു പിന്നിൽ എന്നുള്ള കാര്യം വ്യക്തമാണ്. ഞാൻ പറയുന്ന വിഷയങ്ങളുടെ സത്യം ജനത്തിന് തിരിച്ചറിയാൻ കഴിയും. ആ സത്യം പലരെയും ഭയപ്പെടുത്തുന്നു എന്നുള്ളതുകൊണ്ടാണ് ഈ നടപടി', അഖിൽ മാരാർ പറഞ്ഞു.
തൃക്കാക്കരയിൽ താൻ ഇക്കുറി വലിയ വിജയ പ്രതീക്ഷയിലാണെന്ന് അഖിൽ മാരാർ രാവിലെ പ്രതികരിച്ചിരുന്നു. 'മികച്ച പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്നത്. പ്രചരണ സമയത്ത് മനസിലാകുന്നത് ജനത്തെ സംബന്ധിച്ച് അവർക്ക് ഒരു മാറ്റം വേണമെന്നുള്ള ചിന്ത ഉണ്ട്. അത് ബൂത്തിൽ ചെല്ലുമ്പോഴും നമുക്ക് കിട്ടുന്നുണ്ട്. ഒരു അഖിൽ മാരാർ തരംഗം തൃക്കാക്കരയിൽ ഉണ്ടാകുന്നുണ്ട് എന്നുള്ളതിന്റെ ഒരു സൈലൻ് സൂചന എല്ലായിടത്ത് നിന്നും കിട്ടുന്നുണ്ട്. അത് മാധ്യമങ്ങൾക്കൊന്നും മനസിലാകില്ല. നിങ്ങൾ ആരും കാണാത്ത മേഖലകളിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. വോട്ടേഴ്സിന്റെ മേഖലകളിലേക്ക് നമ്മൾ ഇറങ്ങി ചെല്ലുമ്പോൾ ,വോട്ടേഴ്സ് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാം' എന്നാണ് അഖിൽ മാരാർ പറഞ്ഞത്. കോണ്‍ഗ്രസ് മണ്ഡലമാണ് തൃക്കാക്കര. ഉമ തോമസ് ആണ് മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എ.












Click it and Unblock the Notifications