Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോയത് പോയി, അവളെ ഒന്നും പറയരുത്.. അതാകും അവളുടെ ശരി'; അഖില്‍ എന്‍ആര്‍ഡി പറഞ്ഞതിങ്ങനെ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടനുമായ അഖില്‍ എന്‍ആര്‍ഡിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അഖിലിന്റെ സുഹൃത്തും വ്‌ളോഗറും മുന്‍ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ. അഖിലിന്റെ ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിപ്പോയി എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. പ്രചരിക്കുന്ന ഈ വാര്‍ത്തകളില്‍ സത്യമുണ്ട് എന്നാണ് സായ് കൃഷ്ണ പറയുന്നത്.

യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഈ സംഭവത്തിന് ശേഷം അഖിലുമായി സംസാരിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കൂടി സമ്മതത്തോടെയാണ് വീഡിയോ ചെയ്യുന്നത് എന്നും സായ് കൃഷ്ണ പറഞ്ഞു. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ ഈ വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. 2021 മുതല്‍ അഖിലുമായി നല്ല സൗഹൃദമുള്ള വ്യക്തിയാണ് താന്‍ എന്നും സായ് പറഞ്ഞു.

Akhil Nrd

'' ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാന്‍ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. നല്ല രീതിയിലുള്ള സുഹൃദ്ബന്ധം അഖിലുമായി കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. ഈ വിഡിയോ എടുക്കുന്നതിനു മുമ്പും ഞാന്‍ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഓക്കെ ആയിരിക്കുക എന്നല്ലാതെ ഈ വിഷയത്തില്‍ വേറൊന്നും പറയാനില്ല,' സായ് പറഞ്ഞു.

ഭാര്യ മറ്റൊരാളുടെ കൂടെ പോയിട്ടും അഖില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും അതാണ് അവന്റെ ക്യാരക്ടര്‍ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഖിലിന്റെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവത്തെ ഒരു കൂട്ടര്‍ ആഘോഷമാക്കുകയാണ് എന്ന് സായ് കൃഷ്ണ ആരോപിച്ചു.

'അഖിലിന്റെ കേസ് സോഷ്യല്‍ മീഡിയയില്‍ ആദ്യം കണ്ടപ്പോള്‍ ആരുടെയും പേര് ഉണ്ടായിരുന്നില്ല. പക്ഷേ കമന്റ് ബോക്‌സില്‍ അഖിലിന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. രാത്രിയായപ്പോള്‍ അഖിലിന്റെ അടുത്തുനിന്നുള്ള ആളുകള്‍ എനിക്ക് വോയ്‌സ് നോട്ടായി പലതും അയച്ചു. അവര്‍ക്കൊക്കെ ഇത് ആഘോഷമായിരുന്നു. ഒരാളുടെ ജീവിതം തകരുമ്പോഴും ഒരുത്തന്റെ ഭാര്യ ഒളിച്ചോടുമ്പോഴുമുള്ള സന്തോഷം,' സായ് പറയുന്നു.

ഇത്തരം സംഭവങ്ങള്‍ ആളുകള്‍ പക്വതയോടെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖില്‍ പൊതുവെ ഇന്‍ട്രോവേര്‍ട്ടാണ്. വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക് വരാന്‍ മടിയുള്ള ക്യാരക്ടര്‍ ആണ് അഖില്‍ എന്‍ആര്‍ഡി. അങ്ങനെയുള്ള വ്യക്തികള്‍ നമ്മളെപ്പോലെ എല്ലാം തുറന്നു പറയണമെന്നില്ല. അതുപോലുള്ള ഒരു മനുഷ്യന് ഇത്തരം കാര്യം സംഭവിക്കുമ്പോള്‍ അത് എത്രത്തോളം അവരെ ബാധിക്കുമെന്ന് ആലോചിക്കണം.

അവന്റെ ഭാര്യ മറ്റൊരാളുടെ കൂടെ പോയി. അഖില്‍ എന്‍ആര്‍ഡിക്ക് എന്തോ പ്രശ്‌നമുണ്ട് എന്ന രീതിയിലാണ് ചിലരുടെ ചര്‍ച്ച. അവര്‍ വളരെ സന്തോഷത്തോടെ ജീവിച്ചവരാണ്. സ്‌നേഹിച്ച് വിവാഹം കഴിച്ചവരാണ്. ഈ കുട്ടിയുടെ വീടും അഖിലിന്റെ വീട് അടുത്താണ്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വീട്ടുകാര്‍ വഴി സംസാരിച്ചുറപ്പിച്ചാണ് വിവാഹം കഴിച്ചത്. ഇതുവരെ അഖില്‍ ഭാര്യയെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല.

ആ കുട്ടിയും അങ്ങനെ തന്നെയായിരുന്നു. പക്ഷെ മനുഷ്യരുടെ യഥാര്‍ഥ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. ഈ വിഷയം അറിഞ്ഞ ശേഷം താന്‍ അഖിലിനെ വിളിച്ച് ഒരുപാട് ആശ്വസിപ്പിച്ചിരുന്നു എന്നും സായ് പറയുന്നു. അവന്‍ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്, ' സംസാരിക്കുന്നവര്‍ സംസാരിക്കട്ടെ, പക്ഷേ അവളെ ഒന്നും പറയരുത്. അവള്‍ ചെയ്യാനുള്ളത് അവള്‍ ചെയ്തു. അവള്‍ക്ക് അതാകും ശരിയായി തോന്നിയതെന്നാണ് അഖില്‍ എന്‍ആര്‍ഡി പറഞ്ഞത്'.

സംഭവിച്ചത് സംഭവിച്ചു എന്നും താന്‍ തിരിച്ചുവരും എന്നും അവന്‍ പറഞ്ഞു. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷന്‍ എടുക്കുക. അതുമായി മുന്നോട്ടു പോകുക എന്നാണ് അഖില്‍ പറഞ്ഞത് എന്നും സായ് പറയുന്നു. എന്നിരുന്നാലും ഒരു ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുവീട്ടുകാരോടും സംസാരിച്ച് നിയമപരമായി അത് അവസാനിപ്പിക്കാന്‍ ശ്രമിക്കണം എന്നും സായ് കൂട്ടിച്ചേര്‍ത്തു.

ജീവനും കൊണ്ട് ഓടേണ്ട ഒരു ടോക്‌സിക് റിലേഷന്‍ ആണെങ്കില്‍ ഇതൊന്നും നോക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കേസില്‍ അങ്ങനൊരു ടോക്‌സിക് റിലേഷന്‍ ഉണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിലെ മൊഴിയായി പുറത്തുവന്നതൊന്നും സത്യമാണോ എന്നറിയില്ല എന്നും താന്‍ അഖിലിനോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത് എന്നും സായ് കൃഷ്ണ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+