ആ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടേയും മേഘ നായരുടേയും വേര്‍പിരിയല്‍. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘ നായര്‍. അഖിലുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അനൂപ് എന്നയാള്‍ക്കൊപ്പമാണ് മേഘ പോയത്.
മേഘ അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ സംഭവത്തിലൊന്നും മേഘയുടെയോ അഖിലിന്റെയോ ഭാഗത്തു നിന്നും വിശദീകരണമോ വാദപ്രതിവാദങ്ങളോ ഉണ്ടായിരുന്നില്ല. അതിനിടെ അഖില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘ നായര്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് മേഘ, ഇന്‍സ്റ്റഗ്രാമില്‍ താനിപ്പോള്‍ തന്റെ പിതാവിന്റെ വീട്ടിലാണ് എന്ന് പറഞ്ഞു കൊണ്ട് ഏതാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ മേഘയെ അനൂപ് ഉപേക്ഷിച്ചു എന്നും അഖിലിനെ ചതിച്ചതിനുള്ള ശിക്ഷയാണിത് എന്നും പറഞ്ഞുള്ള കമന്റുകള്‍ വന്നിരുന്നു. പിന്നാലെ മേഘ ആ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച വിശദീകരണവുമായി മേഘ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അനൂപിന്റെ വീട്ടിലായിരുന്ന കഴിഞ്ഞ 10 ദിവസവും കഴിഞ്ഞത് എന്നും അച്ഛനെ കാണാന്‍ വേണ്ടി മാത്രമാണ് ഈ വീട്ടിലേക്ക് വന്നത് എന്നുമാണ് മേഘ പറയുന്നത്. ഇപ്പോഴും അനൂപിന്റെ വീട്ടില്‍ തന്നെയാണ് കഴിയുന്നത് എന്നും മേഘ വ്യക്തമാക്കി. അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോരാന്‍ കാരണങ്ങളുണ്ട് എന്നും മേഘ പറയുന്നു. മേഘ നായരുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഞാന്‍ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാന്‍ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാന്‍ അച്ഛനെ കാണാന്‍ വീട്ടില്‍ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തു. തിരികെ ഞാന്‍ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടില്‍ വന്നു. ഇപ്പോളും ഞാന്‍ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാന്‍ വേണ്ടി അല്ല.
ഞാന്‍ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങള്‍ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നില്‍ പറയാന്‍ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങള്‍ തമ്മില്‍ കുറ്റങ്ങള്‍ പറയില്ല എന്ന് എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികള്‍ പലതും പറയും അത് ആരും വിശ്വസിക്കണ്ട,' എന്നാണ് മേഘ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഖിലും മേഘയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും ഒരേ നാട്ടുകാരാണ്. 2024ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരേ നാട്ടുകാരായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത് എന്നും തുടക്കത്തില്‍ വീട്ടുകാര്‍ക്ക് തങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പായിരുന്നു എന്നും അഖില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.





Click it and Unblock the Notifications