കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിയുണ്ടായിരുന്നു, തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർത്തതെന്ന് കോളേജിൽ കുത്തേറ്റ അഖിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച സംഭവമായിരുന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരാൽ അഖിൽ എന്ന വിദ്യാർത്ഥിക്ക് കുത്തേറ്റത്. തുടർന്ന് തിരുത്തൽ നടപടികളുമായി എസ്എഫ്ഐ മുന്നോട്ട് പോകുതയും. അഖിലിനെ അടക്കം ചേർത്ത് യൂണിറ്റ് കമ്മറ്റി പൊളിച്ചെഴുതുകയും ചെയ്തു.

<strong>കോഴിക്കോട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ പാക് പതാക, 30 പേർക്കെതിരെ കേസ്</strong>കോഴിക്കോട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ പാക് പതാക, 30 പേർക്കെതിരെ കേസ്

എന്നാൽ അതുകൊണ്ടൊന്നും കോളേജിനകത്തെ എസ്എഫ്ഐ തേർവാഴ്ച അവസാനിച്ചില്ല എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. രാഖി കെട്ടി കോളേജിനകത്ത് കയറിയ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും രാഖി അഴിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തതായിരുന്നു പിന്നീട് വീണ്ടും എസ്എഫ്ഐക്കെതിരെ വാർത്ത വന്നത്. എന്നാൽ കുത്തേറ്റ അഖിൽ തന്നെ മധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ.

കൃത്യമായ ആസൂത്രണം

കൃത്യമായ ആസൂത്രണം

കൃത്യമായ ആസുത്രണത്തിലൂടെയാണ് തനിക്കെതിരെ യൂണിവേഴ്സിറ്റി കോളേജിൽ ആക്രമണം ഉണ്ടായതെന്ന് അഖിൽ പറയുന്നു. തനിക്കും സുഹൃത്തുക്കൾക്കും എതിരെ അവർക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് ആക്രമിക്കാൻ കാരണമെന്ന് അഖിൽ വ്യക്തമാക്കി.

എസ്എഫ്ഐയുടെ നിയന്ത്രണത്തിലല്ല യൂണിറ്റ്

എസ്എഫ്ഐയുടെ നിയന്ത്രണത്തിലല്ല യൂണിറ്റ്


സംഭവത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഖില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എസ്.എഫ്.ഐ, സി.പി.എം നിയന്ത്രണത്തിലല്ല കോളേജിലെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നസീമും, ശിവരഞ്ജിത്തും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം മര്‍ദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് തനിക്ക് കുത്തേറ്റതെന്നും അഖിൽ വ്യക്തമാക്കി.

സിപിഎം പിന്തുണ നൽകി

സിപിഎം പിന്തുണ നൽകി

സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. കോളേജിൽ നടന്ന കാര്യം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ലെന്ന് അഖിൽ പറയുന്നു. അതേസമയം സിപിഎമ്മിനെയോ എസ്എഫ്ഐയെയോ എതിർത്ത് അഖിൽ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. സിപിഎം തനിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നെന്നാണ് അഖിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കോളേജിൽ ഇടിമുറിയുണ്ട്

കോളേജിൽ ഇടിമുറിയുണ്ട്

കോളേജിലെ എസ്എഫ്ഐക്കാര്‍ നടത്തിയ അക്രമത്തെ കുറിച്ച് പാര്‍ട്ടിക്ക് അറിവുണ്ടായിരുന്നില്ലെന്നും അഖില്‍ പറഞ്ഞു. അതേസമയം കോളേജില്‍ എസ്എഫ്ഐയുടെ ഇടിമുറിയുണ്ട്. തന്നെ ഉള്‍പ്പടെ പലരേയും അവിടെ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വത്തെ ചോദ്യം ചെയ്തതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും അഖിൽ വ്യക്തമാക്കി.

ശിവരഞ്ജിത്തും നസീമും...

ശിവരഞ്ജിത്തും നസീമും...


ശിവരഞ്ജിത്തും നസീമുമാണ് പ്രശ്നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോളജിലെ പ്രശ്നങ്ങളില്‍ സിപിഎം ഇടപെട്ടിരുന്നു. മുമ്പ് പ്രശ്നമുണ്ടായപ്പോൾ പാർട്ടി ഇടപെട്ട് പരിഹരിച്ചിരുന്നെ്നും അഖിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 12നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയായ അഖിലിന് നെഞ്ചിൽ കുത്തേറ്റത്.

കാന്റിനിൽ പാട്ട് പാടിയതിന്...

കാന്റിനിൽ പാട്ട് പാടിയതിന്...


പൊളിറ്റിക്സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കന്റീനില്‍ പാട്ടുപാടിയതു വിദ്യാർത്ഥി നേതാക്കൾ എതിർത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ ഉണ്ടായ വാക്കുതര്‍ക്കമാണ് അവസാനം കുത്തിലേക്കു നയിച്ചതെന്നാണ് വിദ്യാര്‍ഥികൾ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു.

English summary
Akhil's responds about University college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X