• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഖിലയുടെ പേര് ആസ്യയോ ഹാദിയയോ? ആരാണ് ഷഫീന്‍? സത്യസരണിയിലെ മതംമാറ്റത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

  • By രശ്മി നരേന്ദ്രൻ

കൊച്ചി: വൈക്കം സ്വദേശിനിയായ അഖില എന്ന പെണ്‍കുട്ടി മതംമാറി ഇസ്ലാം ആയതും വിവാഹം കഴിച്ചതും ആ വിവാഹം കേടതി റദ്ദാക്കിയതും ആണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍. കോടതിവിധിക്കും ജഡ്ജിക്കും എതിരെ മുസ്ലീം ഐക്യവേദി എന്ന പേരില്‍ സമരം നടത്തുകയും ഇപ്പോള്‍ അത് ഹര്‍ത്താലില്‍ എത്തുകയും ചെയ്തിരിക്കുന്നു.

ഹൈക്കോടതി മാര്‍ച്ച് നടത്തിയ മുസ്ലിം നേതാക്കള്‍ കുടുങ്ങും; കുരുക്ക് മുറുക്കി പോലീസ്, അഴിയെണ്ണും?

ലിംഗം പോയ സ്വാമിയെ രക്ഷിക്കാനുള്ള കളികള്‍ ദുരൂഹം...!!! അമ്മയുമായുള്ള ബന്ധം മറയ്ക്കാനുള്ള വഴിയെന്ന് !

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ട മതവും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയേയും തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ ഹാദിയ എന്ന അഖിലയുടെ കാര്യത്തില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകത?

സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഐശ്വര്യ റായി കെട്ടിപിടിച്ചത് അഭിഷേക് ബച്ചന് ഇഷ്ടപെട്ടില്ല!പ്രതികരണം വൈറല്‍

മഞ്ചേരിയില്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ഉള്ള സത്യസരണിയില്‍ സംഭവിക്കുന്നത് എന്താണ്? ആരാണ് ഹാദിയയുടെ ഭര്‍ത്താവ് എന്ന് പറയപ്പെടുന്ന ശഫീന്‍... കോടതി വിധി പരിശോധിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ അനവധിയാണ്.

വൈക്കംകാരിയായ അഖില

വൈക്കംകാരിയായ അഖില

വൈക്കം സ്വദേശിനിയാണ് അഖില എന്ന പെണ്‍കുട്ടി. അശോകന്റേയും പൊന്നമ്മയുടേയും മകള്‍. എന്നാല്‍ അഖില ഇന്ന് ഹാദിയ ആണ്.

വൈദ്യവിദ്യാര്‍ത്ഥി

വൈദ്യവിദ്യാര്‍ത്ഥി

സേലത്ത് ഹോമിയോപ്പതി വിദ്യാര്‍ത്ഥി ആയിരിക്കേ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന്. പെരിന്തല്‍മണ്ണ സ്വദേശിനികളായ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുമ്പോള്‍ ആയിരുന്നു ഇത്.

തട്ടമിട്ട അഖില

തട്ടമിട്ട അഖില

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ അഖില തലമറച്ച് തട്ടമിട്ടുകൊണ്ടായിരുന്നു നടന്നിരുന്നത്. പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു. ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയുകയും ചെയ്തു. ഒരിക്കല്‍ വീട്ടില്‍ വച്ച് നമസ്‌കാരം നടത്തുമ്പോള്‍ പിതാവ് കാണുകയും ശാസിക്കുകയും ചെയ്തിരുന്നുവത്രെ.

സത്യസരണിയില്‍

സത്യസരണിയില്‍

ആദ്യം ഒരു മതകേന്ദ്രത്തില്‍ എത്തിച്ച അഖിലയെ അവര്‍ സ്വീകരിച്ചില്ല. മാതാപിതാക്കളുടെ സമ്മതപത്രം വേണം എന്നായിരുന്നു ആവശ്യം. അതിന് ശേഷം ആണ് മഞ്ചേരിയിലെ സത്യസരണയില്‍ എത്തുന്നത്. നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലവുമായി അഖിലയെ സത്യസരണി സ്വീകരിച്ചു. സൈബന എന്ന സ്ത്രീയെ ചുമതല ഏല്‍പിക്കുകയും ചെയ്തു.

കേസ് തുടങ്ങുന്നത്

കേസ് തുടങ്ങുന്നത്

മകളെ കാണാനില്ലെന്ന് കാണിച്ച് അഖിലയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. പെരിന്തല്‍മണ്ണ സ്വദേശിയായ അബൂബക്കറിനെതിരെ ആയിരുന്നു പരാതി. കേസില്‍ അബൂബക്കര്‍ അറസ്റ്റിലായെങ്കിലും അഖിലയ കണ്ടെത്തിയില്ല. തുടര്‍ന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുന്നത്. 2016 ജനുവരിയില്‍ ആയിരുന്നു ഇത്.

അവസാനിച്ച കേസ്

അവസാനിച്ച കേസ്

ഈ കേസില്‍ കോടതിയില്‍ ഹാജരായ അഖില താന്‍ മതംമാറിയ വസ്തുത കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. പക്ഷേ അതിന് ശേഷം ആയിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്. അത് പുതിയൊരു ഹര്‍ജിയായിരുന്നു.

ഐസിസ് ബന്ധം, വിദേശത്തേക്ക്?

ഐസിസ് ബന്ധം, വിദേശത്തേക്ക്?

തന്റെ മകളെ വിദേശക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് അഖിലയുടെ പിതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഗൗരവപ്പെടുന്നത്. തുടര്‍ന്ന് കോടതിയ്ക്ക് സംശയിക്കാന്‍ ഒരുപാട് കാര്യങ്ങളും ഉണ്ടായി എന്നതാണ് വാസ്തവം.

പഠനത്തിന്... വരുമാനം എവിടെ നിന്ന്

പഠനത്തിന്... വരുമാനം എവിടെ നിന്ന്

ഹോമിയോപ്പതി പഠനം പൂര്‍ത്തിയാക്കാത്ത വിവരം അഖിലയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മതിയായ വരുമാനം ഉണ്ടെന്ന് കൂടി പറഞ്ഞതോടെ കോടതിയ്ക്ക് സംശയമായി. തുടര്‍ന്നാണ് സൈബനയുടെ വരുമാനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

ആരാണ് ഷെഫിന്‍ ജഹാന്‍

ആരാണ് ഷെഫിന്‍ ജഹാന്‍

2016 ഡിസംബര്‍ 19 ന് ആയിരുന്നു അഖിലയെ വീണ്ടും കോളേജില്‍ ചേര്‍ക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അതിന് ശേഷം ഡിസംബര്‍ 21 ന് അഖില കോടതിയില്‍ ഹാജരായത് ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനൊപ്പം ആയിരുന്നു. ആരാണ് ഷെഫിന്‍?

കോടതി നിരീക്ഷണത്തില്‍ ഉള്ളപ്പോള്‍

കോടതി നിരീക്ഷണത്തില്‍ ഉള്ളപ്പോള്‍

കോടതിയുടെ നിരീക്ഷണത്തില്‍ ആയിരുന്നു അഖില. എന്നാല്‍ കോളേജില്‍ ചേര്‍ക്കാന്‍ ഉത്തരവിട്ട് ദിവസം തന്നെ കോടതിയെ അറിയിക്കാതെ അഖില ഷെഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. ഇത് കോടതിയില്‍ സ്വാഭാവികമായും സംശയം ജനിപ്പിച്ചു.

വൈക്കത്തുകാരി, കോട്ടക്കലില്‍, കൊല്ലംകാരന്‍

വൈക്കത്തുകാരി, കോട്ടക്കലില്‍, കൊല്ലംകാരന്‍

വൈക്കം സ്വദേശിനിയായ അഖിലയുടെ വിവാഹം നടന്നത് കോട്ടക്കലില്‍ സൈനബയുടെ വീട്ടില്‍ വച്ചായിരുന്നു. വരന്‍ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനും. അഖിലയുടെ മാതാപിതാക്കളുടെ സമ്മതമില്ലാതെ നടന്ന വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് പുത്തൂര്‍ ജുമാമസ്ജിദ് ഖാസി.

കോടതിയുടെ വിശ്വാസം തകര്‍ത്തപ്പോള്‍

കോടതിയുടെ വിശ്വാസം തകര്‍ത്തപ്പോള്‍

സൈനബയ്‌ക്കൊപ്പം പോകാന്‍ കോടതി തന്നെ ആയിരുന്നു അഖിലയ്ക്ക് അനുമതി കൊടുത്തത്. ആ സൈനബയുടെ വീട്ടില്‍ വച്ച് തന്നെ ആയിരുന്നു വിവാഹവും നടന്നത്. കോടതിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെ ആണെന്ന് പറയാം.

 ഷെഫീന്‍ ജഹാന്‍

ഷെഫീന്‍ ജഹാന്‍

ഷെഫീന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരനെ ആണ് അഖില എന്ന ഹാദിയ വിവാഹം ചെയ്തിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലും കോടതിയ്ക്ക് ചില സംശയങ്ങള്‍ ഉയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷെഫിന്‍ തന്റെ വിവാഹക്കാര്യം എവിടേയും പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ കോടതി വിധി വന്നപ്പോള്‍ വിവാഹം സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

ജോലിയില്ല, വരുമാനമില്ല

ജോലിയില്ല, വരുമാനമില്ല

ഷെഫിന് ജോലിയോ വരുമാനമോ ഇല്ലെന്നാണത്രെ കോടതിയുടെ വിലയിരുത്തല്‍.എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകന്‍ ആണ് ഷെഫിന്‍. എസ്ഡിപിഐ കേരളം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസിസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തി ഉണ്ടായിരുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലും ഇയാള്‍ അംഗമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

ഇനിയാണ് പേരിന്റെ കഥ

ഇനിയാണ് പേരിന്റെ കഥ

മതം മാറിയ അഖില ഹാദിയ എന്ന പേര് സ്വീകരിച്ചു എന്നാണല്ലോ പറയുന്നത്. എന്നാല്‍ കോടതിയില്‍ ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ പേര് ആസ്യ എന്നായിരുന്നത്രെ. പിന്നീട് നല്‍കിയ സത്യവാങ്മൂലത്തില്‍ ആദിയ എന്നായി. ഏറ്റവും ഒടുവില്‍ ഹാദിയ എന്നും.

സംശയത്തിന്റെ നിഴലില്‍ സത്യസരണി

സംശയത്തിന്റെ നിഴലില്‍ സത്യസരണി

മഞ്ചേരിയിലെ സത്യസരണി നേരത്തേയും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച സ്ഥാപനമാണ്. ഈ കേസിലും സത്യസരണിയുമായുള്ള ബന്ധം പുതിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.

സമരത്തിന് എസ്ഡിപിഐക്കാര്‍?

സമരത്തിന് എസ്ഡിപിഐക്കാര്‍?

സത്യസരണിയുടെ പിറകില്‍ എസ്ഡിപിഐ ആണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രതിഷേധ പരിപാടി നടത്തി മുസ്ലീം ആക്യവേദിയ്ക്ക് പിറകിലും എസ്ഡിപിഐ തന്നെയാണെന്നാണ് പറയുന്നത്.

English summary
Controversial case of Hadiya alias Akhila: Why court came to suspend her marriage?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more