• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അക്കിത്തം; ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് മാറ്റിവെച്ച് സ്നേഹത്തിന്റെ സൗരപ്രഭ വിരിച്ച കവി യാത്രയായി

പാലക്കാട്: മലയാളത്തിന്‍റെ മണ്ണിലേക്ക് ആറാമതും ജ്ഞാനപീഠ പുരസ്കാരം എത്തിച്ച കവിയാണ് കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു പോയിരിക്കുന്നത്. 2019 ലായിരുന്നു അക്കിത്തത്തിന്‍റെ പുരസ്കാര ലബ്ധി. രോഗാവസ്ഥകളാല്‍ ബുദ്ധിമുട്ടിയിരുന്നു മഹാകവിക്ക് വീട്ടില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു പുരസ്കാരം സമ്മാനിച്ചത്. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളായിരുന്നു അക്കിത്തത്തിന്‍റെ തൂലികയില്‍ നിന്ന് പിറന്നു വീണത്. മനുഷ്യന്‍റെ വികാരങ്ങളായിരുന്നു അക്കിത്തത്തിലെ കവിയെ കൂടുതുല്‍ പ്രചോദിപ്പിച്ചിരുന്നത്.

cmsvideo
  അക്കിത്തം: വിശ്വമാനവികതയുടെ സ്നേഹം കവിതയിൽ ആവാഹിച്ച വ്യക്തി
  അക്കിത്തം-ജനനം

  അക്കിത്തം-ജനനം

  1926 മാര്‍ച്ച് 18 ന് കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജനത്തിന്‍റെയും മകനായാണ് അക്കിത്തം അച്യൂതന്‍ നമ്പൂതിരി ജനിക്കുന്നത്. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. ബാല്യകാലത്തില്‍ തന്നെ സംസ്കൃതവും സംഗീതവും ജ്യോതിഷവും ഹൃദ്യസ്ഥമാക്കി. യോഗക്ഷേമയുടെ സജീവപ്രവര്‍ത്തകനായിരുന്ന അക്കിത്തം 1946 മുതല്‍ മൂന്ന് കൊല്ലം ഉണ്ണി നമ്പൂതിരിയുടെ പ്രധാധകരനായിരുന്നു.

  ആകാശവാണി ജീവിതം

  ആകാശവാണി ജീവിതം

  തുടക്കകാലത്ത് പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി ജോലിയില്‍ പ്രവേശിച്ച അക്കിത്തം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985 ലാണ് ആകാശവാണിയില്‍ നിന്നും വിരമിക്കുന്നത്.

  വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം

  വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം

  കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ അക്കിത്തം മലയാള സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. തന്‍റെ 26-ാവയസ്സില്‍ രചിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം എന്ന ആദ്യ കൃതിതന്നെ ഏറെ ശ്രദ്ധിക്കപ്പട്ടു. ഏതൊരു മലയാളികളും ഇന്നും ഏറ്റു ചൊല്ലുന്ന "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ ഈ കൃതിയില്‍ നിന്നും ഉള്ളതാണ്.

  ഇഎംഎസുമായി അടുത്ത ബന്ധം

  ഇഎംഎസുമായി അടുത്ത ബന്ധം

  ഇഎംഎസ് നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടുവെന്നതാണ് ചരിത്രം. 1952 ല്‍ ഈ കവിതയ്ക്ക് സ‍‍ഞ്ജയന്‍ അവാര്‍ഡും ലഭിച്ചു. പിന്നീട് പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

  ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ

  ബലിദർശനം, പണ്ടത്തെ മേൽശാന്തി (കവിത), മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ), ഭാഗവതം (വിവർത്തനം, ), ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983) , അമൃതഗാഥിക (1985),

  കളിക്കൊട്ടിലിൽ (1990), കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാന കൃതികള്‍.

  അക്കിത്തം-അവാര്‍ഡുകള്‍

  അക്കിത്തം-അവാര്‍ഡുകള്‍

  ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. സഞ്ജയൻ പുരസ്കാരം(1952), പത്മപ്രഭ പുരസ്കാരം (2002)

  അമൃതകീർത്തി പുരസ്കാരം (2004), എഴുത്തച്ഛൻ പുരസ്കാരം (2008) , മാതൃഭൂമി സാഹിത്യ പുരസ്കാരം(2008), വയലാർ അവാർഡ് -2012 എന്നിവയും ലഭിച്ചു. 2017 ലായിരുന്നു പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ...

  English summary
  akkitham achuthan namboothiri profile
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X