തിരുവനന്തപുരം മുതൽ തൃശൂർ വരെ ആക്കുളം-ചേറ്റുവ ജലപാത; iഗെയിം ചേഞ്ചറാകും, ആദ്യഘട്ടം പൂർത്തിയായി
കേരളത്തിന്റെ വികസന ചരിത്രത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പാണ് പശ്ചിമതീര ജലപാതയുടെ വികസനത്തിലൂടെ നടപ്പിലാകുന്നതെന്നും ഇത് നവകേരള നിർമ്മിതിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ട പൂർത്തീകരണം, ചിലക്കൂർ വിനോദസഞ്ചാര പദ്ധതി, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏവരും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കാളികളാകുന്ന ഈ ചടങ്ങ് നാടിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണെന്നും പശ്ചിമതീര വികസനത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ സുപ്രധാന പദ്ധതികളാണ് നാടിന് സമർപ്പിക്കുന്നതെന്നും ഇവയെല്ലാം ഒന്നിനൊന്ന് പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ തൃശൂർ വരെ 280 കിലോമീറ്റർ നീളമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ട നവീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ കാട്ടൂർ സെക്ഷൻ മധുരംപള്ളിയിൽ അഞ്ച് കിലോമീറ്റർ ദൂരം സംസ്ഥാന ജലപാത നിലവാരത്തിൽ ആഴവും വീതിയും കൂട്ടി നവീകരിച്ചിട്ടുണ്ട്. അതോടൊപ്പം 1876ൽ നിർമ്മിക്കപ്പെട്ട 320 മീറ്റർ നീളമുള്ള ചിലക്കൂർ ടണലിന്റെ നവീകരണവും സൗന്ദര്യവൽക്കരണവും പൂർത്തിയാക്കി. 150 വർഷം മുൻപുള്ള ഈ എൻജിനീയറിങ് അത്ഭുതത്തെ അതിന്റെ പഴമയും പൈതൃകവും ഒട്ടും ചോരാതെയാണ് വീണ്ടെടുക്കാൻ സാധിച്ചത്.

മറ്റു കൂട്ടിച്ചേർക്കലുകൾ അധികമൊന്നുമില്ലാതെ രൂപകൽപ്പന ചെയ്ത ഈ ടണലിൽ അത്യാധുനികമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒരുക്കിയിട്ടുണ്ട്. 20 പേർക്ക് സഞ്ചരിക്കാവുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ബോട്ട് ഉൾപ്പെടെയാണ് സൗന്ദര്യവൽക്കരണം നടത്തിയിട്ടുള്ളത്. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതം എന്നിവയെല്ലാം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന സജ്ജീകരണവുമുണ്ട്. വിനോദസഞ്ചാര മേഖലയിൽ ഒരു ഹെറിറ്റേജ് സെന്ററായി ചിലക്കൂർ ടണലിനെ ഉയർത്താൻ ഇതിലൂടെ കഴിയും. ചിലക്കൂർ ടണലിന്റെ സൗന്ദര്യവൽക്കരണം, ടണലിൽ ഒരുക്കിയിട്ടുള്ള ഷോ, ഇലക്ട്രിക് ബോട്ട് നിർമ്മാണം ഇവയെല്ലാം സിയാൽ വഴിയാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച കോഴിക്കോട് മൂഴിക്കൽ ലോക്ക്-കം ബ്രിഡ്ജ്, തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് പാലം, 14 കിലോമീറ്റർ നീളത്തിൽ നവീകരിച്ച വടകര - മാഹി കനാൽ എന്നിവയും ഇതോടൊപ്പം പൂർത്തിയായിട്ടുണ്ട്. വടകര - മാഹി കനാൽ പൂർത്തിയാക്കൽ പ്രയാസമുള്ള കാര്യമായിരുന്നു. എത്രയോ വർഷങ്ങളായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതെല്ലാം നാഷണൽ വാട്ടർവേ നിലവാരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയ്‌ക്കൊപ്പം തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് പശ്ചിമതീര ജലപാത വികസനം. കോവളം മുതൽ ബേക്കൽ വരെ 616 കിലോമീറ്റർ ദൂരത്തിലാണ് ഈ ജലപാത ഉണ്ടാവുക. ഇതിലൂടെ തുടർച്ചയായ ജലയാത്ര ഒരുക്കലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിലെ 10 ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുന്നതോടൊപ്പം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വലിയ ഹരമാകും. യാത്രയ്ക്കിടയിൽ അവർക്ക് ഇറങ്ങാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ നമുക്ക് കഴിയും. കാഴ്ചകൾ മാത്രമല്ല, നമ്മുടെ നാടൻ വിഭവങ്ങൾ കൂടി ആസ്വദിച്ചുള്ള, ജലപാതയിലൂടെയുള്ള യാത്ര വലിയ തോതിലുള്ള മാറ്റം ടൂറിസം രംഗത്തുണ്ടാക്കുമെന്നും സർക്കാർ അറിയിച്ചു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications