ഷിരൂരില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നു: നേവിയും എത്തും, ഇടപെടലുമായി എംഎല്‍എ
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനഃരാരംഭിക്കുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് കർണാടക സർക്കാർ അറിയിച്ചതായി എ കെ എം അഷ്റഫ് എം എല്‍ എ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
തിരച്ചില്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടക ചീഫ് സെക്രട്ടറിയുമായി ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വളരെ അനുകൂലമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുമായി ഈ വിഷയം ചർച്ച ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന് സാധിച്ചാലും ഇല്ലെങ്കിലും രണ്ട് ദിവസത്തിനകം തന്നെ ഷിരൂരിലെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

നിലവില്‍ 4.5 നോട്സാണ് പുഴയിലെ അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി ഉള്‍പ്പെടെ പരിശോധനയ്ക്കായി എത്തും. ഈശ്വർ മാല്‍പെക്കും അതേസമയം തന്നെ പരിശോധനയ്ക്ക് അനുമതി ലഭിക്കും. അടിയൊഴുക്ക് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി വീണ്ടും പരിശോധനയ്ക്ക് എത്തുമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ സർക്കാർ ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതർ കുടുംബത്തെ നേരില്‍ കണ്ട് നിയമന വിവരം അറിയിച്ചു. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നുമായിരുന്നു ഇതേക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല,
സഹോദരി അഞ്ജു എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. ഷിരൂരിൽ താൽക്കാലികമായി തെരച്ചിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്ന് അഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് രേഖാമൂലം മറുപടിയും നൽകി. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications