കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍ തൂവല്‍ കൂടി; അക്ഷര വൃക്ഷം പദ്ധതിക്ക് ദേശീയ അവാര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: ലോക് ഡൗണ്‍ നാളുകളില്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2020ലെ ദേശിയ അവാര്‍ഡിനാണ് എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം പദ്ധതി' തെരഞ്ഞെടുക്കപ്പെട്ടത്.

അക്കാദമിക സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിടെ ഏറ്റവും കൂടുതല്‍ സൃഷ്ടികള്‍ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്.

school

മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കുംമധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി; മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു! തിരഞ്ഞെടുപ്പിൽ മത്സരിക്കും

അക്ഷര വൃക്ഷം പദ്ധതിയില്‍ 56,249 സൃഷ്ടികള്‍ സ്‌കൂള്‍ വിക്കി മുഖേന ലഭിച്ചിരുന്നു. കഥ, കവിത, ലേഖനം, എന്നീ വിഭാഗങ്ങളിലായി ലഭിച്ച സൃഷ്ടികള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം എസ്.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ വിവിധ വോള്യങ്ങളായി പുറത്തിറക്കുകയും ചെയ്തിരുന്നു.

പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടികള്‍ക്കും അവസരം നല്‍കുന്നതായിരുന്നു പദ്ധതി. എസ്‌സിആര്‍ടി, കൈറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്ന് മുതല്‍ 12 വരെ ക്ലാസിലെ കുട്ടികളാണ് പദ്ധതിയില്‍ പങ്കാളികളാവുന്നത്.

ഇത്തരത്തില്‍ അധ്യാപകര്‍ വഴി ശേഖരിക്കുന്ന രചനകള്‍ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ പരിശോധിച്ച് അപ്ലോഡ് ചെയ്യുകയുമായിരുന്നു.

രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!

English summary
Akshara Vriksham Project received National Award of India Book of Records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X