അക്ഷയ തൃതീയ: സ്വർണം വാങ്ങാന്‍ പോവുകയാണോ? എങ്കില്‍ സൂക്ഷിക്കാനേറെയുണ്ട്, ഈ 5 കാര്യം മറക്കരുത്
അക്ഷയ തൃതീയ ദിവസമായ എപ്രില്‍ 22 ന് സ്വർണം വാങ്ങാനുള്ള കാത്തിരിപ്പിലാണ് നമ്മളില്‍ പലരും. അന്നേ ദിവസം സ്വർണം വാങ്ങിയാല്‍ ആ ഐശ്വര്യം വർഷം മുഴുവന്‍ നീണ്ട് നില്‍ക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ ജ്വല്ലറികളില്‍ വളരെയധികം തിരക്കും അനുഭവപ്പെടാറുണ്ട്. ഇത് പരിഹരിക്കാന്‍ പല ജ്വല്ലറികളും വളരെ നേരത്തെ തന്നെ അക്ഷയ തൃതീയ മുന്‍ നിർത്തി അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഓഫറുകളും ജ്വല്ലറികള്‍ നല്‍കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സ്വർണം ഒരു സുരക്ഷിത നിക്ഷേപം ആണെന്നുള്ളതാണ് പ്രാധന കാര്യം. എന്നാല്‍ അക്ഷയതൃതീയക്കാണെങ്കിലും സ്വർണത്തില്‍ പണം നിക്ഷേപിക്കുമ്പോള്‍ വിവിധ കാര്യങ്ങള്‍ ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. കാര്യങ്ങള്‍ നന്നായി പഠിച്ച് സ്വർണത്തില്‍ നിക്ഷേിച്ചാല്‍ നേട്ടം കൊയ്യാം, മറിച്ച് അബദ്ധങ്ങളാണ് കാട്ടുന്നതെങ്കില്‍ പണം നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കും.

പ്രധാനം പരിശുദ്ധി
സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഉൽപ്പന്നത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് ഉറപ്പാക്കുക. ഇതിനായി ഹാൾമാർക്ക് ഉപയോഗിക്കാം. സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി നിർണ്ണയിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി ഐ എസ്) നൽകുന്ന സർട്ടിഫിക്കേഷനുണ്ട്. ഇതോടൊപ്പം തന്നെ പുതിയ ഹാള്‍മാർക്കിങ് സംവിധാനവും രാജ്യത്ത് ഉടനീളം ഉറപ്പാക്കി വരികയാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പ് വരുത്താനാവും.
എവിടെ നിക്ഷേപിക്കണം
സ്വർണ്ണാഭരണങ്ങളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമായ കാര്യമാണെന്നാണ് പലരും കാണുന്നത്. എന്നാല്‍ ഇത് പൂർണ്ണമായും സത്യമല്ല. സ്വർണ്ണാഭരണങ്ങൾക്ക് സാധാരണയായി യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ പുനർവിൽപ്പന മൂല്യമാണുള്ളത്. ആഭരണങ്ങളുടെ വിലയുടെ ഒരു വിഹിതം നിർമാണച്ചെലവുകൾക്കായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും
ഇന്‍ഷൂറന്‍സ്
നിങ്ങളുടെ സ്വർണ്ണത്തിന്റെ ഏറ്റവും വലിയ മൂല്യം ലഭിക്കുന്നതിന്, കുറഞ്ഞത് 15-20 വർഷമെങ്കിലും ആഭരണങ്ങളിലുള്ള നിങ്ങളുടെ നിക്ഷേപം നിലനിർത്തണമെന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്, എന്നാൽ ആ കാലയളവിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുന്നതിന് ഇന്‍ഷൂറന്‍സില്‍ ചേരാവുന്നതാണ്.

പണയ സാധ്യത
സ്വർണം ആഭരണങ്ങളായി വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റൊരു പ്രധാന നേട്ടം എന്നുള്ളത് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ വന്നാല്‍ അത് പണയം വെക്കാം എന്നുള്ളതാണ്. ഒരു സ്വർണാഭരണം നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ ബാങ്കിലോ ഏതെങ്കിലും സഹകരണ സ്ഥാനങ്ങളിലോ കൊണ്ടുപോയി പണയം വെക്കാവുന്നതാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ഇത്തരത്തില്‍ പണമായി ലഭിക്കും.
ഡിജിറ്റല്‍ ഗോള്‍ഡ്
മാറുന്ന കാലത്തിനനുസരിച്ച്, പല നിക്ഷേപകരും ഇപ്പോൾ സ്വർണ്ണാഭരണങ്ങൾക്കും നാണയങ്ങൾക്കും പകരം ഡിജിറ്റൽ സ്വർണ്ണം തിരഞ്ഞെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഗോൾഡ് ഇടിഎഫ്), സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്ജിബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ രൂപത്തിൽ സ്വർണം വാങ്ങുന്നതും മികച്ച സാധ്യതകളാണ്.
സൂക്ഷിക്കുക എന്നുള്ളത് ഒരു പ്രശ്നമല്ല എന്നതാണ് ഡിജിറ്റൽ സ്വർണ്ണത്തിന്റെ ആദ്യത്തെ നേട്ടം. പരിശുദ്ധി പരിശോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ വഴി പണമടച്ചും വിൽപ്പനക്കാരനുമായി ഒരു അക്കൗണ്ട് സൃഷ്ടിച്ചും ഒരാൾക്ക് ഓൺലൈനായി സ്വർണം വാങ്ങാം. ഇതുപോലെ എളുപ്പത്തില്‍ തന്നെ വിറ്റഴിക്കാനും സാധിക്കും.
ഇന്നത്തെ വില
അതേസമയം, അക്ഷയ തൃതീയയോട് അനുബന്ധിച്ച് സ്വർണവിലയില്‍ ഇന്ന് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണ വില പവന് 44840 രൂപയിലേക്ക് എത്തി. ഏപ്രിൽ 14ന് സ്വർണ വില സർവകാല റൊക്കോർഡിൽ എത്തിയിരുന്നു. പവന് 45,320 രൂപയായിരുന്നു. ഇതിന് ശേഷം വിവിധ ദിവസങ്ങളിലായി സ്വർണ വില കുറയുകയായിരുന്നു.












Click it and Unblock the Notifications