Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഒറ്റ ദിവസം നടക്കുക 1500 കിലോ സ്വർണം വില്‍പന: വിവാഹത്തിന് സ്വർണം വാങ്ങാൻ മികച്ച അവസരം

ശനിയാഴ്ചയാണ് (ഏപ്രിൽ 22) അക്ഷയ തൃതീയ, സ്വർണം വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനുമെല്ലാം ഏറ്റവും ഉചിതമായ അവസരമായിട്ടാണ് വിശ്വാസികൾ ഈ ദിവസം കണക്കാക്കുന്നത്. അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഒരു തരി സ്വർണമെങ്കിലും വാങ്ങാൻ ആളുകൾ ജ്വല്ലറികളിലേക്ക് ഓടും.

കൂടുതൽ വ്യാപാരം ദക്ഷിണേന്ത്യയിൽ

ഉത്തരേന്ത്യയിലാണ് അക്ഷയ തൃതീയ ആഘോഷം സജീവമായി നടക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ സ്വർണം വാങ്ങുന്ന കാര്യത്തിൽ ഉത്തരേന്ത്യക്കാരെക്കാൾ കൂടുതൽ ദക്ഷിണേന്ത്യക്കാരാണ്. ഈ സമയത്ത് നടക്കുന്ന 40 ശതമാനം വ്യാപാരത്തിൽ 25 ശതമാനവും ദക്ഷിണേന്ത്യയിലാണ് നടക്കാറുള്ളതെന്നാണ് കണക്കുകൾ. കൃത്യമായി പറയുകയാണെങ്കിൽ കേരളത്തിൽ.

akshayatritiyagold

കൊവിഡ് കാലം മാറ്റി നിർത്തിയാൽ സംസ്ഥാനത്ത് അക്ഷയ തൃതീയയിൽ സ്വർണക്കച്ചവടം പൊടിപൊടിച്ചിട്ടുണ്ട്. ജ്വല്ലറികളിൽ കാല് കുത്താൻ പോലും ഇടമില്ലാത്ത അത്രയും തിരക്കനുഭവപ്പെട്ട നാളുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് ആളുകൾ ജ്വല്ലറിയിലേക്ക് ഒഴുകുമോ? സ്വർണ വില കുതിച്ച് ഉയർന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്.

കുതിച്ചുയർന്ന് വില

മുൻ അക്ഷയ തൃതീയ നാളുകളെ അപേക്ഷച്ചിച്ച് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. കൊവിഡിന് തൊട്ട് മുൻപ് അതായത് 2019 ൽ 10 ഗ്രാം സ്വർണത്തിന്റെ വില 31729 ആയിരുന്നു. 2020 ൽ ഇത് 46527 ആയി. 2021 ൽ 1153 രൂപ വർധിച്ച് 47680 രൂപയായി. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു അക്ഷയ തൃതീയ. അന്ന് 50,500 ആയിരുന്നു വില. എന്നാൽ ഇന്ന് 10 ഗ്രാം സ്വർണത്തിന്റെ വില 60,300 ആണ്. അതായത് ഒറ്റ വർഷം കൊണ്ട് 9800 രൂപയുടെ വർധനവ്.

ഇന്നും (ഏപ്രിൽ 21) പവന് സംസ്ഥാനത്ത് വില വർധിച്ചു. 160 രൂപയാണ് വർധിച്ചത്. അതായത് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,840 രൂപ നൽകണം. എന്നാൽ ഒരു പവൻ സ്വർണം കിട്ടണമെങ്കിൽ ഈ തുക മതിയാവില്ല. പണിക്കൂലിയും നികുതിയും ഹോൾമാർക്കിംഗ് ചാർജും അടക്കം ഒരു പവന് അരലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരുമെന്ന് സാരം.

താത്പര്യം കുറഞ്ഞോ?

വില വർധിക്കാൻ തുടങ്ങിയതോടെ ആളുകൾക്ക് സ്വർണം വാങ്ങാനുള്ള താത്പര്യം കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു. വിവാഹ സീസൺ ആയിട്ട് പോലും പ്രാദേശിക വിപണികളിൽ വലിയ തിരിച്ചടിയാണ് നേരിടുന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇനി വിവാഹ ആവശ്യത്തിന് എത്തുന്നവർ ഉണ്ടെങ്കിൽ തന്നെ പഴയ സ്വർണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നതെന്നും ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിപണിയിലെ ഈ തിരിച്ചടി അക്ഷയ തൃതീയ ദിനത്തോടെ മാറുമെന്നാണ് വ്യാപാരികൾ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്.

akshayatritiyagold

പ്രതീക്ഷിക്കുന്നത് അധിക വിൽപന

ഏകദേശം 500 മുതൽ 600 കിലോ വരെ സ്വർണ വിൽപനയാണ്
സാധാരണ നിലയിൽ കേരളത്തിൽ നടക്കാറുള്ളത്. എന്നാൽ അക്ഷയ തൃതീയ ദിനത്തിൽ വിൽപന 1500 കിലോ വരെയെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. വില വർധിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 മുതൽ 25 ശതമാനം വരെ അധിക വിൽപനയും ഉണ്ടായേക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

അക്ഷയ തൃതീയ പ്രമാണിച്ച് ജ്വല്ലറികൾ വമ്പൻ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻകൂർ ബുക്കിംഗ് ഓഫറുകൾ, സൗജന്യ നാണയ സമ്മാനങ്ങൾ, വൗച്ചറുകൾ , ക്യാഷ് ബാക്ക് ഓഫറുകൾ, കുറഞ്ഞ പണിക്കൂലി എന്നിങ്ങനെയാണ് ഓഫറുകൾ. വിവാഹത്തിന്റെ സീസൺ ആയതിനാൽ അതുകൊണ്ട് തന്നെ ഇത്തരം ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആളുകൾ തയ്യാറാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. മുൻകൂർ ബുക്കിംഗ് ഇപ്പോൾ തന്നെ പൊടി പൊടിക്കുന്നുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+