അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നില്ലേ, ഇതാണ് ഏറ്റവും മികച്ച സമയം; അറിയേണ്ട കാര്യങ്ങള്‍
സ്വര്‍ണം വാങ്ങാന്‍ എറ്റവും നല്ല ദിവസമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയ ദിനം ഇന്നാണ്. ഈ ദിവസത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ വര്‍ഷത്തെ അക്ഷയ തൃതീയ മുഹൂര്‍ത്തം ഏപ്രില്‍ 22ന് ആരംഭിച്ച് ഏപ്രില്‍ 23ന് അവസാനിക്കും.
രണ്ട് ദിവസങ്ങളിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ചെറിയ പെരുന്നാളും അക്ഷയ തൃതീയയും ഒരേ ദിവസമാണെന്നത് മറ്റൊരു പ്രത്യേകതയാണ്. അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു, വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ ഈ ആചാരം പിന്തുടരുന്നു.

ദൃക് പഞ്ചാംഗമനുസരിച്ച്, അക്ഷയ എന്നാല്‍ 'ഒരിക്കലും കുറയാത്തത്' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസം ചെയ്യുന്ന യജ്ഞം, ജപം, ദാനം, പുണ്യങ്ങള്‍ മുതലായ സത്കര്‍മങ്ങള്‍ ഒരിക്കലും കുറയുകയില്ലെന്നാണ് ഈ സങ്കല്‍പം സൂചിപ്പിക്കുന്നത്. ഇന്നത്തെ അക്ഷയ തൃതീയ ദിനത്തിലെ ഏറ്റവും ശുഭമുഹൂര്‍ത്തം ഏതൊക്കെയാണെന്ന് നോക്കാം. അക്ഷയ തൃതീയ പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം രാവിലെ 7:49 ന് ആരംഭിച്ച് 12:20 ന് അവസാനിക്കും.
കൂടാതെ, ചോഗാഡിയ മുഹൂര്‍ത്തം രാവിലെ 7:49 ന് ആരംഭിച്ച് രാവിലെ 9:04 ന് അവസാനിക്കും. ഈ മൂഹൂര്‍ത്തം ഏപ്രില്‍ 23-ന് രാവിലെ 7:26-ന് ആരംഭിച്ച് 7:47-ന് അവസാനിക്കും. ഇനി സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച മുഹൂര്‍ത്തം ഏതൊക്കെയാണെന്ന് നോക്കാം. ഏപ്രില്‍ 22 ന് രാവിലെ 7:49 ന് ആരംഭിച്ച് ഏപ്രില്‍ 23 ന് രാവിലെ 5:48 വരെയാണ് സ്വര്‍ണം വാങ്ങുന്നതിനുള്ള ഏറ്റവും ശുഭമുഹൂര്‍ത്തം എന്ന് പറയപ്പെടുന്നു. ഏപ്രില്‍ 28-ന് രാവിലെ 7:49 മുതല്‍ 5:48 വരെ നിങ്ങള്‍ സ്വര്‍ണം വാങ്ങാം.
ദൃക് പഞ്ചാംഗം അനുസരിച്ച് ഇന്ത്യയിലെ നഗരങ്ങളില്‍ അക്ഷയ തൃതീയ മുഹൂര്‍ത്തം ഏതൊക്കെയാണെന്ന് നോക്കാം
07:49 AM മുതൽ 12:33 PM വരെ - പൂനെ
07:49 AM മുതൽ 12:20 PM വരെ - ദില്ലി
07:49 AM മുതൽ 12:08 PM വരെ - ചെന്നൈ
07:49 AM മുതൽ 12:26 PM വരെ - ജയ്പൂർ
07:49 AM മുതൽ 12:15 PM വരെ - ഹൈദരാബാദ്
07:49 AM മുതൽ 12:21 PM വരെ - ഗുഡ്ഗാവ്
07:49 AM മുതൽ 12:22 PM വരെ - ചണ്ഡിഗഡ്
05:10 AM മുതൽ 07:47 AM വരെ, ഏപ്രിൽ 23 - കൊൽക്കത്ത
07:49 AM മുതൽ 12:37 PM വരെ - മുംബൈ
07:49 AM മുതൽ 12:18 PM വരെ - ബംഗളൂരു
07:49 AM മുതൽ 12:38 PM വരെ - അഹമ്മദാബാദ്
07:49 AM മുതൽ 12:19 PM വരെ - നോയിഡ
അതേസമയം, അക്ഷയ തൃതീയ ദിനത്തില്‍ 5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷയതൃതീയ സ്വര്‍ണോല്‍സവം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.












Click it and Unblock the Notifications