Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയയില്‍ സ്വർണം വാങ്ങുകയാണോ: നാണയത്തിന് ഹാള്‍മാർക്കിങ് വേണോ, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

2023 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ തിരഞ്ഞെടുത്ത സ്വർണ്ണ ഇനങ്ങളിൽ പുതിയ ഹാൾമാർക്ക് നിർബന്ധമാണെങ്കിലും കേരളത്തില്‍ ഇത് നടപ്പിലാക്കുന്നതിന് മൂന്ന് മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഹർജി പരിഗണിച്ചായിരുന്നു ഇത്തരമൊരു വിധി. എന്നിരുന്നാലും സ്വർണാഭരണങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഇപ്പോഴും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

സ്വർണം വാങ്ങുന്നവരെ ലക്ഷ്യമിട്ടല്ല ഹാള്‍മാർക്കിങ് എന്നാണ് ആദ്യം മനസ്സിലാക്കാണ്ടേത്. പൂർണ്ണമായും ജ്വല്ലറികളെയാണ് ഇത് ബാധിക്കുന്നത്. ഇത്തരം ഹാള്‍മാർക്കിങ് പതിച്ച ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താവിന് അതിന്റെ പരിശുദ്ധി പരിശോധിച്ച് അറിയാമെന്നതാണ് അനുകൂല ഘടകം. എന്നാല്‍ 999/995 ഫൈൻനസ് ഉള്ള സ്വർണ്ണക്കട്ടി/നാണയങ്ങൾക്ക് ഇത് ബാധകമല്ല. സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും മാത്രമാണ് നിർബന്ധിത ഉത്തരവ് ബാധകം.

വൈറ്റ് ഗോൾഡ് അലോയ് പോലും നിർബന്ധിത ഹാൾമാർക്കിങ്ങിന് കീഴില്‍ വരുന്നുണ്ട്. കേരളത്തില്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിനോടകം തന്നെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഹാള്‍മാർക്കിങ്ങിലേക്ക് മാറി കഴിഞ്ഞു. ആളുകള്‍ പുതിയ ഹാള്‍മാർക്കുള്ള ആഭരണങ്ങള്‍ ചോദിച്ച് വാങ്ങാന്‍ തുടങ്ങിയെന്ന് കച്ചവടക്കാർ തന്നെ വ്യക്തമാക്കുന്നു.

 gold

അതേസമയം അക്ഷയ തൃതീയ അനുബന്ധിച്ച് സ്വർണം വാങ്ങിക്കാന്‍ പോവുന്നവരുടെ പ്രധാന സംശയം കോയിനുകള്‍ക്കും ഹാള്‍മാർക്കിങ് നോക്കണോ എന്നുള്ളതാണ്. ബ്യൂറോ സ്റ്റാൻഡേർഡ് ഓഫ് ഇന്ത്യ (ബിഎസ്ഐ) വെബ്‌സൈറ്റ് അനുസരിച്ച്, "സർക്കാർ ഉത്തരവ് സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും മാത്രമേ ബാധകമാകൂ. സ്വർണ നാണയങ്ങള്‍ക്കും കട്ടികള്‍ക്കും നിലവിലെ ഹാള്‍മാർക്കിങ് രീതി തന്നെയാവും തുടരുക''.

സ്വർണ്ണാഭരണങ്ങൾക്ക് ശേഷം സ്വർണക്കട്ടികള്‍ക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കരട് ചട്ടങ്ങൾ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി വ്യക്തമാക്കുന്നത്. രാജ്യത്ത് നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങളുടെ ആവശ്യമുള്ള പരിശുദ്ധി ഉറപ്പാക്കാൻ ഹാൾമാർക്ക്ഡ് ഗോൾഡ് ബുള്ളിയൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഹാൾമാർക്കിംഗ്?

ഹാൾമാർക്കിംഗ് എന്നത് ആഭരണത്തിലെ ലോഹങ്ങളുടെ അനുപാതം വിലയിരുത്തലും ഔദ്യോഗിക ഡോക്യുമെന്റേഷനുമാണ്. ഇന്ത്യയിൽ, ഹാൾമാർക്കുകൾ വിലയേറിയ ലോഹങ്ങളാൽ നിർമ്മിച്ച വസ്തുക്കളുടെ പരിശുദ്ധി അല്ലെങ്കിൽ ഗുണമേന്മയ്ക്കുള്ള ഗ്യാരണ്ടിയായി വർത്തിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങള്‍ കൂടിയാണ്.

gold-

ജ്വല്ലറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രജിസ്‌റ്റർ ചെയ്‌ത ജ്വല്ലറി വിൽപ്പന സ്‌റ്റോറിന്റെ പുറത്ത് ബിഐഎസ് ലോഗോയും "ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വിൽപ്പനയ്‌ക്ക് ലഭ്യമാണ്" എന്ന വാചകവും പ്രദർശിപ്പിക്കണം. ബിഐഎസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആളുകള്‍ക്ക് കാണുന്ന തരത്തില്‍ പതിച്ചിരിക്കണം. ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങളിലെ മുഖമുദ്ര ഉപഭോക്താവിനെ കാണിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങളും ജ്വല്ലറക്ക് ഉണ്ടായിരിക്കണം.

അക്ഷയതൃതീയ

അക്ഷയതൃതീയ അടുത്തുവരികയാണ്, ശുഭദിനങ്ങളിൽ സ്വർണം വാങ്ങുന്നത് ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഭാരതീയർ വിശ്വസിക്കുന്നത്. സമ്മാനമായി നൽകാനോ പൂജകളിൽ അർപ്പിക്കാനോ എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ആളുകൾ സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നു. അക്ഷയ തൃതീയ സമയത്ത് നിങ്ങൾ സ്വർണ്ണ നാണയങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചില കാര്യം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

എവിടെ നിന്ന് വാങ്ങാം

തിരഞ്ഞെടുത്ത നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾ, ഓൺലൈൻ റീട്ടെയിലർമാർ, ബാങ്കുകൾ, MMTC-PAMP (സ്വർണ്ണവും വെള്ളിയും വിൽക്കുന്നതിനുള്ള സർക്കാർ അംഗീകൃത പൊതുമേഖലാ സ്ഥാപനം), ബാങ്കുകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് സ്വർണ്ണ നാണയങ്ങൾ വാങ്ങാം. ടാംപർ പ്രൂഫ് പാക്കേജിംഗിൽ സ്വർണ്ണ നാണയങ്ങൾ വാങ്ങാനാണ് വിദഗ്ധർ നിർദേശിക്കുന്നത്.

വീണ്ടും വില്‍ക്കണമെങ്കില്‍

നിങ്ങൾക്ക് ഒരു സ്വർണ്ണ നാണയം വീണ്ടും വിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടാംപർ പ്രൂഫ് പാക്കേജിംഗ് നശിപ്പിക്കാനോ തുറക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് പരിശുദ്ധി കുറയുന്നതിന് ഇടയാക്കും. നിങ്ങൾ ഒരു ബാങ്കിൽ നിന്ന് സ്വർണ്ണ നാണയങ്ങൾ വാങ്ങുകയാണെങ്കിൽ, ബാങ്ക് അവ തിരികെ വാങ്ങില്ലെന്ന കാര്യവും അറിഞ്ഞിരിക്കണം. വാങ്ങിയ നാണയം വിൽക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അംഗീകൃത ജ്വല്ലറികളെയോ ഓൺലൈൻ ജ്വല്ലറികളെയോ സമീപിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+