Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയയ്ക്ക് വീട്ടിലിരുന്ന് തന്നെ സ്വര്‍ണം വാങ്ങൂ...ഓണ്‍ലൈന്‍ സൗകര്യമൊരുക്കി മലബാര്‍ ഗോള്‍ഡ്‌

കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ സ്വര്‍ണം വാങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യം ഒരുക്കി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. പ്രോമിസ് ടു പ്രൊട്ടക്ട് എന്ന കാമ്പയിനുമായാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എത്തുന്നത്. സ്വര്‍ണ നിരക്കില്‍ പരിരക്ഷയും പ്രത്യേക ഓഫറും ലഭ്യമാണ്.

ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ആവില്ല. അക്ഷയ തൃതീയക്ക് ആചാരപരമായി സ്വര്‍ണം വാങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല. ഇതിനായാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സ്വര്‍ണം വാങ്ങാന്‍ ലളിതമായ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Malabar Gold

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രോമിസ് ടു പ്രൊട്ടക്ട് (#PromiseToProtect) എന്ന കാമ്പയിനും മലബാര്‍ ഗോള്‍ഡ് തുടങ്ങിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും വജ്രാഭരണങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ഈ കാമ്പയിന്റെ ഭാഗമായി ലഭിക്കും. 15,000 രൂപയ്ക്ക് മുകളിലുള്ള എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് 5 ശതമാനം ക്യാഷ് ബാക്കും കാമ്പയിന്‍ ഓഫര്‍ ചെയ്യുന്നുണ്ട്. വിലവര്‍ദ്ധനയിലെ പരിരക്ഷയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രൊമിസ് ടു പ്രൊട്ടക്ട് കാമ്പയിന്‍.

2020 ഏപ്രില്‍ 26 വരെ ഉപഭോക്താക്കള്‍ക്ക് അക്ഷയ തൃതീയ ഓഫര്‍ ലഭ്യമാകും. ഈ സമയം ബുക്ക് ചെയ്യുന്ന സ്വര്‍ണം, ലോക്ക് ഡൗണ്‍ പൂര്‍ത്തിയായതിന് ശേഷം തങ്ങളുടെ അടുത്തുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാം. ബുക്ക് ചെയ്ത നിരക്കിലോ, നിലവിലുള്ള നിരക്കിലോ (ഏതാണ് കുറവ് എങ്കില്‍ അത്) സ്വര്‍ണം കൈപ്പറ്റാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. അടുത്തുള്ള മലബാര്‍ ഗോള്‍ഡ് സ്‌റ്റോറില്‍ ബന്ധപ്പെട്ടാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണമടയ്ക്കാനുള്ള സൗകര്യവും ലഭ്യമാക്കും.ഫോണ്‍: 8606553916, 8111867916.3

'വളരെ പ്രയാസകരമായ ഈ സമയത്ത് നമ്മള്‍ പ്രതീക്ഷയുടെയും ഭാഗ്യത്തിന്റെയുമെല്ലാം അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി അതിനുള്ള ഏറ്റവും നല്ല സമയമാണ് അക്ഷയതൃതീയ. ഈ സമയത്ത് സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഏറ്റവും നല്ല അവസരമാണ് നല്‍കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷോറൂമുകള്‍ അടഞ്ഞ് കിടക്കുകയും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങാന്‍ മലബാര്‍ ഗ്രൂപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഞങ്ങളുടെ ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണ്.' മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു.

നിലവില്‍ 10 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 260ലേറെ ഷോറൂമുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+