കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാ ഭരണകൂടവും സേച്ഛാധിപതികളെ സൃഷ്ടിക്കുന്നു; അവരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുന്നു'

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് പന്തീരങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍റെ അമ്മ സബിത ശേഖര്‍.
എല്ലാ ഭരണകൂടവും സ്വേഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നതെന്നും സബിത ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്രം പരിശോധിച്ചാൽ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്നും അതുകൊണ്ട് നമ്മൾ ക്ഷമയോടെ കാത്തിരിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പ്രതീക്ഷയോടെ നിന്‍റെ അര്‍ബന്‍ സെക്കുലര്‍ അമ്മ എന്ന വരികളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്, പൂര്‍ണരൂപം വായിക്കാം

 alannew2

'അലാ ...

നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്റെ സന്തോഷ ത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു. മോനെ ... അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു - നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികൾ പരീക്ഷിക്കണം..

ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു. നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ ...നിന്റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല ... നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ ... എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈ ഗോകൾ നിരപരാധികളെ തടവിലാക്കുന്നു.. ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മൾ കാത്തിരിക്കുക ക്ഷമയോടെ... നമ്മുടെ സമയം വരും..

പ്രതീക്ഷയോടെ നിന്റെ അർബൻ സെക്കുലർ അമ്മ
സബിത ശേഖർ'

English summary
Alan shuhaib's mother against CM Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X