കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവ്യാ ഗോപിനാഥിന്റെ ആരോപണങ്ങളിൽ സത്യമുണ്ട്; വിശദീകരണവുമായി അലൻസിയർ

Google Oneindia Malayalam News

Recommended Video

cmsvideo
വിശദീകരണവുമായി അലൻസിയർ | Oneindia Malayalam

തിരുവനന്തപുരം: മുകേഷിന് പിന്നാലെ നടൻ അലൻസിയറും മീ ടു വിവാദത്തിലാണ്. നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് നടൻ അലൻസിയറും സമ്മതിക്കുകയാണ്. മദ്യ ലഹരിയിൽ പലപ്പോഴും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെന്ന് അലൻസിയർ പറഞ്ഞു.

അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ദിവ്യാ ഗോപിനാഥ് ഉന്നയിച്ചിരിക്കുന്നത്. പേരു പറയാതെ പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെയാണ് ആദ്യം യുവതി ആരോപണം ഉന്നയിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ആ യുവതി താനാണെന്ന് വെളിപ്പെടുത്തി ദിവ്യ തന്നെ രംഗത്ത് വരികയായിരുന്നു.

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

സാമൂഹിക വിഷയങ്ങളിൽ ശക്തമായ പോരാട്ടങ്ങളും പ്രതിഷേധങ്ങളും നടത്തുന്ന ആളാണ് അലൻസിയർ. അലൻസിയറിന് നേരെ ഉയർന്ന ആരോപണങ്ങൾ മലയാളി പ്രക്ഷകരെയും ഞെട്ടിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് അലൻസിയറിനെതിരെ ദിവ്യാ ഗോപിനാഥ് ഉന്നയിക്കുന്നത്.

മദ്യലഹരിയിൽ

മദ്യലഹരിയിൽ

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറിനൊപ്പം അഭിനയിച്ചത്. അയാളെ നേരിട്ട് കാണുന്നത് വരെ ആദരവാണുണ്ടായിരുന്നത്. പക്ഷെ നേരിട്ട് കണ്ടപ്പോഴാണ് അയാളുടെ ലൈംഗികവൈകൃതങ്ങളെ മറച്ചുവയ്ക്കാനുള്ള മുഖംമൂടി മാത്രമാണ് ഈ പുരോഗമന വാദമെന്ന് മനസിലായത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഏഴ് തവണ അലൻസിയറിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നു എന്നാണ് ദിവ്യ ആരോപിക്കുന്നത്.

 ആരോപണങ്ങൾ

ആരോപണങ്ങൾ

ആഭാസം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. തന്റെ ബെഡിൽ അനുവാദമില്ലാതെ അലൻസിയർ വന്നുകിടക്കാൻ ശ്രമിച്ചു. മാറിടത്തിലേക്ക് നോക്കി അനാവശ്യങ്ങൾ പറഞ്ഞു. ചിത്രീകരണത്തിനിടെ പലതവണ അശ്ലീല ചുവയോടെ സംസാരിച്ചെന്നും അസ്യസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നും ദിവ്യ ആരോപിച്ചിരുന്നു.

തെറ്റുപറ്റി

തെറ്റുപറ്റി

നടിയുടെ മുറിയിൽ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും മദ്യലഹരിയിൽ പലപ്പോഴും ദ്വയാർഥപ്രയോഗം നടത്തിയിട്ടുണ്ടെന്നും അലൻസിയർ സമ്മതിക്കുന്നു. ദിവ്യയോട് താൻ നേരിട്ട് ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോൾ ഇത്തരം തമാശകൾ താൻ പറഞ്ഞിട്ടുണ്ട്, മറ്റുള്ളവർ അത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ടെന്ന് അലൻസിയർ സമ്മതിക്കുന്നതായി മനോരമാ ന്യൂസ് ഓൺലൈനാണ് റിപ്പോർട്ട് ചെയ്യുന്നത്.

മാപ്പ് പറഞ്ഞിരുന്നു

മാപ്പ് പറഞ്ഞിരുന്നു

ദ്വയാർ‌ഥപ്രയോഗത്തിന് താൻ ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ദിവ്യ ക്ഷമിച്ചുവെന്ന് പറഞ്ഞതുമാണ്. ആഭാസത്തിന്റെ സെറ്റിൽ സ്ത്രീകളും പുരുഷന്മാരും മദ്യപിക്കുമായിരുന്നു. ഇതിനിടിയൽ മദ്യലഹരിയിലാണ് ദ്വയാർഥപ്രയോഗങ്ങൾ നടത്തിയതെന്നും അലൻസിയർ പറയുന്നു.

എല്ലാവരും മുറികളിൽ കയറും

എല്ലാവരും മുറികളിൽ കയറും

ആഭാസത്തിന്റെ സെറ്റിൽ എല്ലാവരും സുഹൃത്തുക്കളായിരുന്നു. എല്ലാവരും എല്ലാവരുടേയും മുറികളിൽ പോയിട്ടുണ്ട്. ദിവ്യയും തന്റെ മുറിയിൽ വരികയും കട്ടിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. താൻ ദിവ്യയുടെ മുറിയിലും പോയിട്ടുണ്ട്. പക്ഷെ മദ്യപിച്ച് വാതിൽ ചവിട്ടാനൊന്നും പോയിട്ടില്ല.

എല്ലാം ശരിയല്ല

എല്ലാം ശരിയല്ല

സൗഹൃദത്തിന്റെ പേരിൽ മാത്രമാണ് ദിവ്യയുടെ മുറിയിൽ പോയിട്ടുള്ളത്. മറ്റൊരു ദുരുദ്ദേശവും തനിക്കില്ലായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ വന്ന് തന്നെ വിളിച്ചുകൊണ്ട് പോയതുകൊണ്ടാണ് അവർ രക്ഷപെട്ടത് എന്ന വാദം ശരിയല്ല. ദിവ്യയുടെ സുഹൃത്തിനോട് താൻ അൽപ്പം അതിരുവിട്ട് പെരുമാറിയിട്ടുണ്ട്, പക്ഷെ ദിവ്യയോട് നേരിട്ട് മാപ്പ് പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിച്ചിരുന്നു.

ദിവ്യ ക്ഷമിച്ചതാണ്

ദിവ്യ ക്ഷമിച്ചതാണ്

സിനിമയുടെ പ്രോമോഷന്റെ ഭാഗമായി കണ്ടപ്പോൾ ദിവ്യ വളരെ സൗഹൃദപരമായാണ് സംസാരിച്ചതെന്ന് അലൻസിയർ പറയുന്നു. മീ ടു വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് അലൻസിയറുടെ പ്രതികരണം എത്തിയത്.

കുടുംബം തകർക്കരുത്

കുടുംബം തകർക്കരുത്

മീ ടു ക്യാംപെയിൻ വളരെ നല്ലതാണ് പക്ഷെ അത് ഒരാളുടെ കുടുംബം തകർക്കുന്നത് പോലെയാകരുതെന്ന് അലൻസിയർ പറയുന്നു. ആഭാസം സിനിമയിൽ അഭിനയിച്ച പെൺകുട്ടികളെ താൻ ഉപയോഗിച്ചിട്ടുണ്ടെന്ന് അലൻസിയർ പറഞ്ഞുനടന്നതായും ദിവ്യാ ഗോപിനാഥ് ആരോപിച്ചിരുന്നു.

എല്ലാവരോടും മോശമായി

എല്ലാവരോടും മോശമായി

അലൻസിയർ തന്നോട് മാപ്പ് പറഞ്ഞിരുന്നതായി ദിവ്യയും വ്യക്തമാക്കിയിരുന്നു. അന്ന് അയാൾ പറഞ്ഞത് താൻ വിശ്വസിച്ചു. എന്നാൽ പല സ്ത്രീകൾക്കും അയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായ കാര്യം പിന്നീടാണ് അറിഞ്ഞത്. അലൻസിയറുടെ മാപ്പപേക്ഷ വിശ്വസിച്ചുപോയതിൽ‌ ദേഷ്യവും വിഷമവും തോന്നിയെന്ന് ദിവ്യ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.

അലന്‍സിയറിനെതിരെ വീണ്ടും ആരോപണം; കൂടുതല്‍ സ്ത്രീകളോട്... മഞ്ജുവിന്റെ പിന്തുണയുണ്ടെന്ന് ദിവ്യഅലന്‍സിയറിനെതിരെ വീണ്ടും ആരോപണം; കൂടുതല്‍ സ്ത്രീകളോട്... മഞ്ജുവിന്റെ പിന്തുണയുണ്ടെന്ന് ദിവ്യ

ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്‌ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്‌

English summary
alancier reply to me too allegations agaisnt him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X