കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കിയത് 'ജ് ഒരു നല്ല മന്‌സനാവാന്‍ നോക്ക്' എന്ന നാടകം: ആലങ്കോട് ലീലാകൃഷ്ണന്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മലബാറിന്റെ നവോത്ഥാനത്തിന് വഴിയൊരുക്കിയ നാടകമാണ് ഇ.കെ അയമുവിന്റെ 'ജ് ഒരു നല്ല മന്‌സനാകാന്‍ നോക്ക്' എന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍ സാമൂഹിക പരിഷ്‌ക്കരണത്തിന് വഴിയൊരുക്കിയ നാടകമായിരുന്നു 'ജ് ഒരു നല്ല മന്‌സനാകാന്‍ നോക്ക്'. മതേതരത്വവും മാനിവികതയുമാണ് നാടകപ്രസ്ഥാനം പകര്‍ന്നു നല്‍കിയതെന്നും ആലങ്കോട് പറഞ്ഞു.

ഒരു വര്‍ഷത്തിനിടെ മാറ്റി നിയമിച്ചത് അഞ്ച് എഇമാരെ; പദ്ധതികള്‍ പലതും പാതിവഴിയില്‍ഒരു വര്‍ഷത്തിനിടെ മാറ്റി നിയമിച്ചത് അഞ്ച് എഇമാരെ; പദ്ധതികള്‍ പലതും പാതിവഴിയില്‍

എസ്.എ ജമീല്‍ സ്മൃതിസദസിന്റെ നേതൃത്വത്തില്‍ നാടകരചയിതാവ് ഇ.കെ അയമുവിന്റെയും ഗാനരചയിതാവ് കെ.ജി ഉണ്ണീന്റെയും അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇ.കെ അയമു പുരസ്‌ക്കാരം കഥാകൃത്ത് യു.എ ഖാദറിന് നല്‍കി. 25000 രൂപവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം . ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി.ആര്‍ സുധീഷ് എന്നിവരടങ്ങുന്ന ജൂറിയാണ് യു.എ ഖാദറിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ചടങ്ങില്‍ ജമീല്‍സ്മൃതി സദസ് രക്ഷാധികാരി ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു.

drama

നിലമ്പൂര്‍ ആയിഷ, ഫൈസല്‍ എളേറ്റില്‍, ബഷീര്‍ ചുങ്കത്തറ, നഗസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ്, കൗണ്‍സിലര്‍ മുജീബ് ദേവശേരി, അഡ്വ.ബാബുമോഹനക്കുറുപ്പ്, കെ. മുഹമ്മദ്കുട്ടി, പി.കെ മുഹമ്മദ്, കെ.ടി അബു, ഇ.കെ ബഷീര്‍, ഇ.കെ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പഴയകാല നാടക പ്രവര്‍ത്തകരെയും എസ്.എ ജമീല്‍, ഇ.കെ അയമു, കെ.ജി ഉണ്ണീന്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.

പുരസ്‌ക്കാര ദാന ചടങ്ങിനു ശേഷം എസ്.എ ജമീലിന്റെ കത്തുപാട്ടുകളും കെ.ജി ഉണ്ണീന്റെ നാടകഗാനങ്ങളും കോര്‍ത്തിണക്കി എടപ്പാള്‍ വിശ്വനും രഹ്‌നയും ചേര്‍ന്നവതരിപ്പിക്കുന്ന ഗാനസദസും അരങ്ങേറി.

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നുത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

എംപി ഫണ്ട്: കണ്ണൂരിൽ വിവിധ പദ്ധതികൾ വിനിയോഗിക്കാനുള്ള ഭരണാനുമതി ലഭിച്ചുഎംപി ഫണ്ട്: കണ്ണൂരിൽ വിവിധ പദ്ധതികൾ വിനിയോഗിക്കാനുള്ള ഭരണാനുമതി ലഭിച്ചു

English summary
alankode leelakrishnan on malabar drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X