നടന്‍മാര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചെന്ന് തസ്ലീമ; ഷൈനിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നല്‍കാന്‍ എക്‌സൈസ്
ആലപ്പുഴ: സിനിമാ താരങ്ങള്‍ക്ക് ലഹരി കൈമാറി എന്ന കഞ്ചാവ് കേസ് പ്രതി തസ്ലീമ സുല്‍ത്താനയുടെ മൊഴിയില്‍ എക്‌സൈസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി നടന്‍മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് നല്‍കും എന്ന് എക്‌സൈസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നടന്മാര്‍ക്ക് നോട്ടീസ് നല്‍കുക.
ഇരുവര്‍ക്കുമൊപ്പം പല തവണ ലഹരി ഉപയോഗിച്ചിരുന്നു എന്ന് തസ്ലീമ സുല്‍ത്താന മൊഴി നല്‍കിയിരുന്നു. താരങ്ങള്‍ക്കൊപ്പം തസ്ലീമ നടത്തിയ ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം തസ്ലീമ സുല്‍ത്താനയ്ക്കായി എക്‌സൈസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ നിന്ന് തസ്ലീമയെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടുന്നത്. രണ്ട് കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്സൈസ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമ മേഖലയിലെ ഉന്നതരുമായി തസ്ലിമയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് തസ്ലീമയും ഒപ്പം പിടിയിലായ ഫിറോസും മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നാണ് എക്സൈസ് പറയുന്നത്. പ്രതികളുടെ ഫോണ്‍ രേഖകളും ഫോണും അടക്കം ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.
വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്തായിരുന്നു തസ്ലിമ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെയാണ് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തസ്ലിമയ്‌ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്‍പന നടത്താനായാണ് തസ്ലിമ ആലപ്പുഴയില്‍ നിന്ന് കഞ്ചാവുമായി എത്തിയത്.
പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. ആഫ്രിക്കന്‍- ഇന്ത്യന്‍ കഞ്ചാവ് വിത്തുകള്‍ ചേര്‍ത്ത് വികസിപ്പിച്ചെടുക്കുന്ന ഇവ കൃത്രിമവെളിച്ചത്തിലും അടച്ചിട്ട മുറികളിലുമാണ് കൃഷി ചെയ്യുന്നത്. മണ്ണില്ലാതെ പ്രത്യേക ലായനിയില്‍ വളര്‍ത്തുന്ന ഇവയുടെ ലഹരി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
തായ്‌ലാന്‍ഡില്‍ ഇത് നിയമപരമാണ്. ഇവിടെ നിന്നാണ് ഇത് വ്യാപകമായി കേരളത്തിലേക്ക് എത്തുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications