• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അക്രമം സിപിഎം നേതാക്കള്‍ പിരിച്ച തുക മുക്കിയത് ചോദ്യം ചെയ്തതിന്, ശവം തീനികൾ'-വിമര്‍ശിച്ച് നേതൃത്വം

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റ സംഭവത്തില്‍ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിനാണ് ഭരണിക്കാവില്‍ വെട്ട് ഇന്നലെ രാത്രി വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.

കഴുത്തിലെ മുറിവിന് പുറമെ തോളെല്ലിനും ഗുരുതരമായ പൊട്ടലുള്ളത് കൊണ്ട് അടിയന്തിര വിദഗ്ദ്ധ ചികിത്സക്കായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സുഹൈലിനെ മാറ്റിയിരിക്കുകയാണ്. 3 വർഷമായി പിരിച്ച തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പരസ്യമായ ഭീഷണി പ്രവർത്തകർക്കുണ്ടായിരുന്നെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അവകാശപ്പെടുന്നത്.

നെറികേടിനെ അംഗീകരിക്കില്ല

നെറികേടിനെ അംഗീകരിക്കില്ല

ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിൻ്റെ നെറികേടിനെ അംഗീകരിക്കില്ല. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും.ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും. പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാവുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

പാപക്കറ

പാപക്കറ

സോപ്പ്‌ വെള്ളത്തിൽ കഴുകിയാൽ കൊറോണ വൈറസ് നശിച്ചു പോകും; പക്ഷെ, അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്ത്‌ കഴുകിയാലും തീരില്ല സിപിഎം എന്ന പാർട്ടിയുടെ പാപക്കറയെന്നായിരുന്നു ലീഗം എംഎല്‍എ കെഎം ഷാജി ഫേസ്ബുക്കിലൂടെ പ്രതകരിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സോപ്പ്‌ വെള്ളത്തിൽ കഴുകിയാൽ

സോപ്പ്‌ വെള്ളത്തിൽ കഴുകിയാൽ

സോപ്പ്‌ വെള്ളത്തിൽ കഴുകിയാൽ കൊറോണ വൈറസ് നശിച്ചു പോകും; പക്ഷെ, അറബിക്കടലിലെ മുഴുവൻ വെള്ളവുമെടുത്ത്‌ കഴുകിയാലും തീരില്ല സിപിഎം എന്ന പാർട്ടിയുടെ പാപക്കറ!! ആലപ്പുഴയിൽ കമ്യൂണിറ്റി കിച്ചനടക്കമുള്ള കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന സുഹൈലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപരിക്കേൽപിക്കുമ്പോൾ അതൊരു യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല!!

വാഴ

വാഴ"കൊല

ചോദ്യങ്ങൾ ചോദിക്കാൻ ആർജ്ജവം കാണിക്കുന്ന പത്രക്കാർക്കെതിരെ ക്രുദ്ധനായി ചാടുന്ന മുഖ്യന്റെ ശരീര ഭാഷയിൽ തന്നെ വെല്ലുവിളിയുടെയും ഭീഷണിയുടെയും ആഹ്വാനമുണ്ട്‌!! കൃഷിയെകുറിച്ചായിരുന്നല്ലൊ ഇന്നലെ വൈകുന്നെരത്തെ മുഖ്യന്റെ ക്ലാസ്സ്‌ ; അതുകഴിഞ്ഞായിരുന്നോ പാർട്ടി അണികൾക്കുള്ള വാഴ"കൊല" യെ കുറിച്ചുള്ള ക്ലാസ്സെന്നറിയാൻ താൽപര്യമുണ്ട്‌!!

ഇവർ മാത്രം മാറില്ല

ഇവർ മാത്രം മാറില്ല

പ്രളയം വന്നാലും, ഓഖി വന്നാലും, കോവിഡ്‌ വന്നാലും ഇവർ മാത്രം മാറില്ല; ഇവരുടെ കാപാലിക രാഷ്ട്രീയവും!!ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് പറഞ്ഞ 'ശവം തീനികൾ' അവർ തന്നെയാണ് എന്ന് പിന്നെയും പിന്നെയും കേരള പൊതു മനസ്സുകൾക്ക് മുന്നിൽ വെളിവാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനേക്കാൾ ഭയാനകമാണ് ഇവരുടെ സംഹാരശേഷി. ഒരു സമാധാനം എന്തെന്നാൽ കൊറോണയുടെ അത്ര വ്യാപന ശേഷി ഇവർക്കില്ല എന്നതാണ്.

സൂക്ഷിക്കുക.. കൊറോണയേക്കാള്‍ വലിയം ദുരന്തം വരാനിരിക്കുന്നു: മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്

ആദ്യം രാഹുലിന്‍റെ നിര്‍ദ്ദേശം, പിന്നാലെ ചൈനക്ക് കടിഞ്ഞാണിട്ട് ഇന്ത്യ, തന്ത്രം മെനഞ്ഞ് മറുപക്ഷവും

English summary
Alappuzha Attack; opposition leaders aginst cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X