കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ ബൈപ്പാസ്‌ ഉദ്‌ഘാടനം; പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാനാവില്ലെന്ന്‌ ജി സുധാകരന്‍

Google Oneindia Malayalam News

ആലപ്പുഴ: നിര്‍മ്മാണം പൂര്‍ത്തിയായ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്‌ഘാടനത്തിന്‌ പ്രധാനമന്ത്രിയെ ഇനിയും കാത്തുനില്‍ക്കാനാവില്ലെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍. ഉദ്‌ഘാടനത്തിന്‌ പ്രധാനമന്ത്രിക്ക്‌ താല്‍പര്യം ഉണ്ടെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട്‌ മാസമായിട്ടും ഒരു പ്രതികരണവും ഇല്ല. ഒരു മാസം കൂടിയെ ഇനി കാത്തുനില്‍ക്കാനാവൂ എന്നും ഇല്ലെങ്കില്‍ ബൈപ്പാസ്‌ സര്‍ക്കാര്‍ ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

g sudakaran

പ്രധാനമന്ത്രിക്ക്‌ ഉദ്‌ഘാടനം ചെയ്യാന്‍ താല്‍പര്യമറിയിച്ച്‌ നവംബര്‍ 20നാണ്‌ മിനിസ്‌ട്രി ഓഫ്‌ സര്‍ഫസ്‌ ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്ന്‌ കത്ത്‌ കിട്ടിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ഉദ്‌ഘാടനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നറിയിച്ചു. തിരിച്ച്‌ വിളിച്ച്‌ സന്തോഷമറിയിച്ചു. പിന്നീട്‌ ഒരു വിവരവുമില്ല. 55 ദിവസമായി ഒരനക്കവും ഇല്ല. എത്രയും വേഗം ഉദ്‌ഘാടന തിയതി അറിയിക്കണമെന്ന്‌ ഇന്നലെ നിതിന്‍ ഗഡ്‌കരിക്ക്‌ കത്തെഴുതിയിട്ടുണ്ട്‌. ഒരു മാസം കൂടി നോക്കും. ഏപ്രില്‍ അവസാനമാണ്‌ ഇലക്ഷനെങ്കില്‍ പെരുമാറ്റ ചട്ടം വരുന്നതിന്‌ മുമ്പ്‌ ഫെബ്രുവരിയില്‍ ഉദ്‌ഘാടനം നടത്തേണ്ടി വരും. ജി സുധാകരന്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത്‌ ഉദ്‌ഘാടനം നടക്കരുതെന്ന്‌ ചില കുബുദ്ധികള്‍ ശ്രമിക്കുന്നു എന്ന സംശയം സര്‍ക്കാരിനുണ്ട്‌. അതിനാല്‍ തന്നെ ഇനിയും നീട്ടിക്കൊണ്ട്‌പോവുകയാണെങ്കില്‍ ഉദ്‌ഘാടനം സംശ്‌താന സര്‍്‌ക്കാര്‍ തന്നെ നിര്‍വഹിക്കുമെന്നാണ്‌ സൂചന.

ക്യാപ്പിറ്റോൾ കലാപത്തിൽ പോലീസുകാരും: അന്വേഷണം ഊർജ്ജിതം, ചിത്രങ്ങൾ പുറത്ത്ക്യാപ്പിറ്റോൾ കലാപത്തിൽ പോലീസുകാരും: അന്വേഷണം ഊർജ്ജിതം, ചിത്രങ്ങൾ പുറത്ത്

English summary
Alappuzha bypass inauguration; no more waiting for PM says g sudakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X