ഷാനിമോള്‍ കെസിയെ തോല്‍പിക്കാന്‍ നോക്കിയോ...?
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയും ആയ ഷാനിമോള്‍ ഉസ്മാനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പാരാതി. ആലപ്പുഴ ഡിസിസിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിനെ തോല്‍പിക്കാന്‍ ഷാനിമോള്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കാര്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇത്തവണ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംനേടാനാകാതെ പോയതാണ് ഷാനിമോളെ ചൊടിപ്പിച്ചതെന്നാണ് അണിയറ സംസാരം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഷാനിമോളുടെ അസാന്നിധ്യം ഈ ആരോപണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നിരുന്നു.
ആലപ്പുഴയോ, വയനാടോ, പത്തനംതിട്ടയോ ആയിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പ്രതീക്ഷിച്ചിരുന്നതത്രെ. ഈ മണ്ഡലങ്ങളില്‍ ഷാനിമോളുടെ പേര് ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നതും ആണ്. എന്നാല്‍ അവസാനം സ്ഥാനാര്‍ത്ഥി നിര്‍ണയം വന്നപ്പോള്‍ മൂന്നിടത്തും സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ തീരുമാനമായി.
ഇക്കാര്യത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തന്നേക്കാള്‍ ജൂനിയര്‍മാരായ ബിന്ദു കൃഷ്ണക്കും കെഎ ഷീബക്കും സീറ്റ് നല്‍കിയിട്ടും തന്നെ അവഗണിച്ചു എന്നായിരുന്നു പരാതി. സീറ്റ് ലഭിക്കാത്തതിലുള്ള പരാതി ഷാനിമോള്‍ ഉസ്മാന്‍ ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications