കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെന്നിത്തലയ്ക്കെതിരെ എം ലിജുവിന്‍റെ അശ്ലീലം വിളിയെന്ന് പ്രചാരണം'; ഓഡിയോ വ്യാജമെന്ന്, പരാതി നല്‍കി

Google Oneindia Malayalam News

ആലപ്പുഴ: സൈബര്‍ ആക്രമണത്തിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വ്യാജപ്രചരണം നടക്കുന്നുവെന്ന ആരോപണവുമായി ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം​ ലിജു. തനിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് എം ലിജുവിന്‍റെ ആരോപണം. പ്രതിപക്ഷ നേതാവിനെതിരെ എം ലിജു അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു ഓഡിയോ സന്ദേശം വ്യാജമാണ്. സിപിഎം നേതാക്കളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.

 വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തെ കുറിച്ച് സംസാരിച്ചതിന് ശേഷമാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണം തുടങ്ങിയത്. സിപിഎം എന്ന പാര്‍ട്ടിയുടെ മാധ്യമ സമീപനം എന്ത് എന്ന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നും ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എം ലിജു പറഞ്ഞു.

രമേശ് ചെന്നിത്തലയും

രമേശ് ചെന്നിത്തലയും


മുന്‍പും തനിക്കെതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ സിപിഎം അണികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അന്ന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. പുതിയ സംഭവത്തില്‍ എം ലിജു സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്, ചലി വ്യക്തികളുടെ പേരുള്‍പ്പടെ വ്യക്തമാക്കിയാണ് പരാതി. പരാതിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പരാതി

പരാതി

ബഹു. കേരള സംസ്ഥാന പോലീസ് ചീഫ് മുമ്പാകെ
പരാതിക്കാരൻ
അഡ്വ.എം ലിജു
പ്രസിഡന്റ്, ഡിസിസി. ആലപ്പുഴ, ആർ.ശങ്കർ കോൺഗ്രസ്സ് ഭവൻ, മുല്ലക്കൽ, ആലപ്പുഴ

എതിർകക്ഷി
1. ശ്രീ. എ.ഉദയൻ ( വാട്സ്‌ ആപ് നമ്പർ : 8157934047)
അടിവാകത്തറ, കോടംതുരുത്ത്, കുത്തിയതോട്. പി .ഒ
2. ശ്രീ. അജയഘോഷ് ( അഡ്മിൻ .ബെഞ്ചമിൻ മോളോയിസ് ക്ളബ് എന്ന വാട്സ് ആപ് ഗ്രൂപ്പ് , വാട്സ് ആപ് നമ്പർ 9497304490)
3. ശ്രീ. ശരത് ( അഡ്മിൻ .ബെഞ്ചമിൻ മോളോയിസ് ക്ളബ് എന്ന വാട്സ് ആപ് ഗ്രൂപ്പ് , വാട്സ് ആപ് നമ്പർ 7736459195)
4 . ഷാജി ഷൗക്കത്ത് ( https://www.facebook.com/shaji.showkath)

വിഷയം

വിഷയം

വിഷയം: നവമാധ്യമങ്ങളിലൂടെ വ്യാജ ഡിജിറ്റൽ രേഖ ചമച്ച് പ്രചരണം നടത്തുന്നത് സംബന്ധിച്ച്

സർ
ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവുമാണ് ഞാൻ. എന്റേതെന്ന പേരിൽ ബഹു മാന്യനായ കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് ശ്രീ. രമേശ്‌ ചെന്നത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദ പ്രയോഗങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് അപകീർത്തികരമായ ഒരു വ്യാജ ഓഡിയോ ക്ലിപ്പിന്റെ വീഡിയോ എന്റെ ഫോട്ടോ സഹിതം ഉൾക്കൊള്ളിച്ച് എന്റെതെന്ന രീതിയിൽ 2017 നവംബറിൽ ചില ആളുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam
കേരള ഹൈക്കോടതിയെ

കേരള ഹൈക്കോടതിയെ

ആയത് സംബന്ധിച്ച് ഞാൻ സംസ്ഥാന മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് ചീഫിനും ജില്ലാ പോലീസ് ചീഫിനും , സൈബർ സെൽ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുള്ളതുമായിരുന്നു. എന്നാൽ ടി പരാതിയിന്മേൽ കാര്യമായ അന്വേഷണം അന്ന് നടന്നിട്ടില്ലാത്തതും തുടർന്ന് ഞാൻ , ടി പരാതിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ഞാൻ സമീപിച്ചിട്ടുമുണ്ടായിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ( C.C NO : 1328/ 2019 )ടി കേസിൽ ബഹുമാനപെട്ട ആലപ്പുഴജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതായി 2020 ജൂലായ് 28ന് ബഹു. കേരള ഹൈക്കോടതിയിൽ സർക്കാർ വിവരം നല്കിയിട്ടുള്ളതാണ്.

സിപിഎമ്മിന്റെ മാധ്യമ സമീപനം

സിപിഎമ്മിന്റെ മാധ്യമ സമീപനം

10.08.2020 ൽ മനോരമ ന്യൂസ് ചാനലിലെ കൗണ്ടർ പോയിന്റ് എന്ന പരിപാടിയിൽ സിപിഎമ്മിന്റെ മാധ്യമ സമീപനം എന്ത് എന്ന് ചർച്ചയിൽ പങ്കെടുക്കുകയും ഞാൻ രാഷ്ട്രീയ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഇത് മൂലമുണ്ടായ രാഷ്ട്രീയ വൈരാഗ്യം കാരണം 11.08.2020 രാത്രി 08:19 മണിക്ക് പ്രതിപക്ഷനേതാവ് നിയമസഭയിൽ പ്രസംഗിക്കുന്ന വിഡിയോയ്ക്ക് ഒപ്പം ടി വ്യാജ ശബ്ദരേഖകൂടി ചേർത്ത് ഒരു വിഡിയോ സിപിഎമ്മിന്റെ ഉത്തരവാദിത്തപെട്ട ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ കോടംതുരുത്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ.എ. ഉദയൻ, അടിവാകത്തറ, കോടംതുരുത്ത്, കുത്തിയതോട്. പി .ഓ എന്ന ആൾ ബെഞ്ചമിൻ മോളോയിസ് ക്ളബ് എന്ന വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു. അതോടൊപ്പം ഷാജി ഷൗക്കത്ത് ( https://www.facebook.com/shaji.showkath) എന്ന ഫേസ്ബുക്ക് അക്കൗണ്ടിലുടെയും പ്രചരിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഗൂഢശ്രമം

ഗൂഢശ്രമം

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വാട്സ്ആപ്വ, ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ വളരെ ആസൂത്രിതമായി പ്രചരിപ്പിച്ച് കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയേയും എന്നെയും അപമാനപ്പെടുത്തുന്നതിനുള്ള ഗൂഢശ്രമമാണ് ഇതിലൂടെ ശ്രമിക്കുന്നത്. ടി വ്യാജ ശബ്ദ രേഖയുടെ വീഡിയോ കൃതൃമമായി നിർമ്മിച്ചിട്ടുള്ളതാണ്.

ഉള്ളടക്കം

ഉള്ളടക്കം

പരാതിക്കൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നത്
1. ശ്രീ. എ.ഉദയൻ ബെഞ്ചമിൻ മോളോയിസ് ക്ളബ് എന്ന വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത് വീഡിയോയുടെ സ്‌ക്രീൻ വിഡിയോ
2. ശ്രീ. ഷാജി ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൻറെ ലിങ്ക്
3. 28.07.2020 ലെ ഹൈക്കോടതിയുടെ വിധിപകർപ്പിന്റെ കോപ്പി
4. ബെഞ്ചമിൻ മോളോയിസ് ക്ളബ് എന്ന വാട്സ് ആപ് ഗ്രൂപ്പിൻറെ അഡ്മിൻ പാനലിന്റെ സ്‌ക്രീൻ ഷോട്ട്

നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം


ആകയാൽ ടി ആളുകൾക്കെതിരെയും ഇതിൻറെ പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് കുറ്റക്കാർക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഇന്ത്യൻ സൈബർ നിയമപ്രകാരവും കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ
അഡ്വ.എം.ലിജു
പ്രസിഡന്റ്, ഡിസിസി, ആലപ്പുഴ

ശ്രീ.ലോക്‌നാഥ് ബെഹ്‌റ IPS
പോലീസ് ചീഫ്
കേരള സംസ്ഥാനം

 ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി 1 ലക്ഷം ഡോളര്‍ ശേഖരിച്ച് സ്വപ്ന സുരേഷ്;എന്തിന് ഈ കള്ളത്തരം? വിദേശത്തേക്കോ ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി 1 ലക്ഷം ഡോളര്‍ ശേഖരിച്ച് സ്വപ്ന സുരേഷ്;എന്തിന് ഈ കള്ളത്തരം? വിദേശത്തേക്കോ

English summary
m liju against cpm , cyber attack, m liju , congress, ramesh chennithala, cpm, pinarayi vijaya, , vy balram cyber attack, എം ലിജു, രമേശ് ചെന്നിത്തലയക്കെതിരെ തെറിവിളി, രമേശ് ചെന്നിത്തലയ്ക്കെതിരെ എം ലിജു, എം ലിജു, രമേശ് ചെന്നിത്തല, സിപിഎം, കോണ്‍ഗ്രസ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X