Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി; ചടങ്ങിൽ വേണ്ടപ്പെട്ടവർ മാത്രം

കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം ഡി യും ആയ ഡോ ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഏപ്രിൽ 24 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ വാർത്ത പുറത്ത് വന്നത്.

keral

എം ബി ബി എസ് ബിരുദധാരികൾ ആണ് രേണു രാജും ശ്രീറാം വെങ്കിട്ടരാമനും. ചങ്ങനാശ്ശേരി സ്വദേശിയാണ് രേണുരാജ്. രണ്ടാം റാങ്കോടെ 2014 - ൽ രേണു രാജ് ഐ എ എസ് പാസായി. തുടർന്ന് ദേവികുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ സബ്കളക്ടർ ആയി സേവനം അനുഷ്ഠിച്ചു. സഹപാഠിയായ ഡോക്ടറുമായി രേണു രാജ് നേരത്തെ വിവാഹ കഴിഞ്ഞിരുന്നുവെങ്കിൽ ബന്ധം വേർപിരിയുകയാണെന്ന് ചെയ്തത്.

Recommended Video

cmsvideo
    കേരള: ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരായി

    രണ്ടാം റാങ്കോടെ 2012 - ൽ ശ്രീറാം വെങ്കിട്ട രാമൻ സിവിൽ സർവീസിൽ പ്രവേശനം നേടി. തുടർന്ന് ദേവികുളം സബ് കളക്ടർ ആയി പ്രവർത്തിച്ചു. 2019 - മാധ്യമ പ്രവർത്തകനായ കെ എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായിരുന്നു.

    തുടർന്ന് ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയാണ് ചെയ്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി ഇദ്ദേഹത്തിന് നിയമനം ലഭിച്ചു. അതേസമയം, രണ്ടു പേരും വാർത്തകളിൽ ഇടം പിടിച്ചത് കയ്യേറ്റം ഒഴിപ്പിക്കലിലൂടെ ആണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+