വിഎസ് ക്രൂരനായ നേതാവ്, വിഎസിനെതിരെ രൂക്ഷ വിമര്‍ശനം
ആലപ്പുഴ: ജില്ലാ സമ്മേളനങ്ങളില്‍ വിഎസിനെതിരെ വ്യാപക വിമര്‍ശനം. ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ വിഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ക്രൂരനായ നേതാവാണെന്നാണ് വിമര്‍ശനം. സമ്മേളനത്തിനെ സംബന്ധിച്ച് പാര്‍ട്ടിയെ വിമര്‍ശിച്ച വിഎസ്സിന്റെ നടപടി ശരിയായില്ലെന്നും ആരോപണം ഉയര്‍ന്നു.
ധനമന്ത്രി കെ.എം മാണിക്കെതിരെയും പ്രതിനിധികള്‍ ശബ്ദമുയര്‍ത്തി. പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കേണ്ടതാണെന്നും ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു പറഞ്ഞു. പി.കൃഷ്ണപ്പിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

വയനാട് സമ്മേളനത്തിലും ഇതേ അവസ്ഥ തന്നെയായിരുന്നു. അവിടെ വിഎസിനെ ആരും അനുകൂലിച്ചില്ല. വിഎസ്സിനെതിരെ നടപടിയെടുക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിഎസ് വായില്‍ തോന്നിയത് വിളിച്ചു പറയുമ്പോള്‍ മറ്റുള്ളവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
പാര്‍ട്ടിയിലെ ക്രിമിനലുകളെ വിഎസ് സംരക്ഷിക്കുകയാണ്. അതേസമയം, പിണറായി വിജയനെ പ്രശംസിച്ചാണ് പ്രതിനിധികള്‍ പ്രതികരിച്ചത്. പിണറായിയുടെ ശക്തമായ സാന്നിദ്ധ്യമാണ് പാര്‍ട്ടിയെ നിലനിര്‍ത്തുന്നതെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിഎസിന്റെ ആശയപോരാട്ടം പാര്‍ട്ടിനയത്തേക്കാള്‍ വലുതാണോയെന്നും അംഗങ്ങള്‍ ചോദിച്ചു.












Click it and Unblock the Notifications