കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ - കെഎസ്‌യു സംഘര്‍ഷം: എംപിയുടെ കാറിന് കല്ലേറ്.. ആലപ്പുഴയില്‍ ഞായറാഴ്ച ഹര്‍ത്താല്‍!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയില്‍ ഡി വൈ എഫ് ഐ - കെ എസ് യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരുപാട് പേര്‍ക്ക് പരിക്കേറ്റു. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലുമാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. പരിക്കേറ്റവരില്‍ പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. കെ എസ് യു പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്.

DYFI

സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും കോടികളും മറ്റും കെ എസ് യുക്കാര്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ കെ എസ് യുവിന്റെ കൊടി തോരണങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇതേച്ചൊല്ലിയാണ് വഴക്ക് തുടങഅങിയത്. വഴക്ക് കല്ലേറിലേക്ക് നീണ്ടതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കോണ്‍ഗ്രസ് നേതാവും എം പിയുമായ കൊടിക്കുന്നേല്‍ സുരേഷിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കെ എസ് യു പ്രവര്‍ത്തകരുടെ വാഹനവും ആക്രമിക്കപ്പെട്ടു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സി പി എമ്മും ഞായറാഴ്ച ആലപ്പുഴയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉച്ചവരെയാണ് ഹര്‍ത്താല്‍.

English summary
KSU- DYFI fighting in Alappuza, many injured in police lathy charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X