• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആലപ്പുഴയില്‍ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി

ആലപ്പുഴ: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളം മുങ്ങിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ വാടയ്ക്കല്‍ ഷണ്‍മുഖവിലാസം കരയോഗത്തിനടുത്താണ് സംഭവം. സംഭവത്തില്‍ നാല് മത്സ്യത്തൊഴിലാളികളെ കാണാതായി.

പുന്നപ്ര ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. നാവിക സേനയുടെ ഹെലികോപ്ടര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിനിടെ വള്ളത്തിന്റെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകുകയും തിരയില്‍പെട്ട് തകരുകയും ചെയ്തുവെന്നാണ് വിവരം.

ശക്തമായ തിരമാലയും കാറ്റും കാരണം കടലിലേക്കിറങ്ങി ചെന്ന് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. പോലീസും കോസ്റ്റ് ഗാര്‍ഡും സാധ്യമായ രീതിയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൊച്ചി നാവിക ആസ്ഥാനത്തു നിന്നും മുങ്ങല്‍ വിദഗ്ദര്‍ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.

English summary
Four persons are feared missing as a fishing boat capsized near the sea bridge here. Sources said the fishermen belong to Punnapra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more