ആതിരക്ക് ആ പെൺകുട്ടി ഒരു മറ; എല്ലാത്തിനും പിന്തുണ കാമുകൻ... പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല
Recommended Video

ആലപ്പുഴ: ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുള്ള വീട്ടിലെ പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ഒരു യുവതിയായ ആതിര ആണ് ഇതിന് പിന്നില്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആലപ്പുഴ ജില്ല പോലീസ് മേധാവി എസ് സുരേന്ദ്രന് ആണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഏതെങ്കിലും ഡിവൈഎസ്പിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയെ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദന്തക്ഷതം അടക്കമുള്ള പരിക്കുകളും ഉണ്ട് എന്നത് കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.

ഡിവൈഎസ്പി ഉള്‍പ്പെടെ
ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറയുന്നതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ നാട്ടുകാരുടെ കൈവശം ഉണ്ട് എന്നും പറയുന്നു. ജില്ലാ കളക്ടര്‍ക്ക് ഇത് കൈമാറും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബലാത്സംഗം നടന്നിട്ടില്ല
എന്നാല്‍, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നാണ് വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഉണ്ട്. ദന്തക്ഷതം അടക്കമുള്ള പാടുകള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആതിര ചെയ്തത്
പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ആതിര എന്ന യുവതിയാണ് കേസിലെ ഒന്നാം പ്രതി. ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുള്ള വീട് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. ആതിര ഇത് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാത്തിനും മറയാക്കി
പെണ്‍കുട്ടിയെ ആതിര അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മറയാക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആതിര പോകുന്ന സ്ഥലങ്ങളില്‍ എല്ലാം പെണ്‍കുട്ടിയേയും കൂടെ കൂട്ടിയിരുന്നു. പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ കൂടെ കൂട്ടുകയും രാവിലെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തുപോന്നതായിരുന്നു നാട്ടുകാര്‍ക്കിടയില്‍ സംശയത്തിന് വഴിവച്ചത്.

റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും
റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും ആയിരുന്നു ആതിരയുടെ സ്ഥിരം കേന്ദ്രങ്ങള്‍ എന്നാണ് പറയുന്നത്. പെണ്‍കുട്ടിയെ കൂടാതെ, ആതിരയുടെ പിഞ്ചുകുഞ്ഞിനേയും അനാശാസ്യത്തിന് മറയായി ഉപയോഗിച്ചിരുന്നു എന്നും ആക്ഷേപം ഉണ്ട്.

ആതിരയുടെ കാമുകന്
ആതിരയുടെ കാമുകന് ആയ യുവാവാണ് എല്ലാത്തിനും സഹായം ഒരുക്കിയിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ കാറിലായിരുന്നു ഇവര്‍ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ആതിരയുടെ കാമുകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും ആരോപണം ഉണ്ട്.

മദ്യം നല്കി പീഡനം
സിവില്‍ പോലീസ് ഓഫീസര്‍ ആയ നെല്‍സണ്‍ തന്നെ മദ്യം നല്കി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കേസിലെ രണ്ടാം പ്രതിയാണെ നെല്‍സണ്‍. പെണ്‍കുട്ടിയുടെ പിതാവിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും ആരോപണം ഉണ്ട്. ആതിരയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സബ് ഇന്‍സ്പെക്ടര്‍ ലിജുവും കേസില്‍ പ്രതിയാണ്.

നാട്ടുകാരാടു ഇടപെടല്‍
നാട്ടുകാരുടെ ഇടപെടലാണ് ഈ സംഭവം പുറംലോകം അറിയാന്‍ കാരണമായ്. നഗരസഭ കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തില്‍ ആയിരുന്നു ആതിരയെ പിടികൂടിയതും പോലീസിനെ വിവരം അറിയിച്ചതും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications