Alappuzha Houseboat Accident: ആലപ്പുഴ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി;3 തമിഴ്നാട് സ്വദേശികളെ രക്ഷിച്ചു
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി അപകടം.'റിലാക്സ് കേരള' എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ടിൽ എത്തിയവർ രക്ഷിച്ചു. ഉച്ചയോടെ പുളിങ്കുന്ന് മേഖലയിലായിരുന്നു അപകടം
മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായിരുന്നു അപകടം നടന്നത്.ബോട്ട് മൺതിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതോടെ അടിത്തട്ടിലൂടെ വെള്ളം കയറിയാണ് അപകടം സംഭവിച്ചത്. പതുക്കെയാണ് ബോട്ടിലേക്ക് വെള്ളം കയറിയത്. അതുകൊണ്ടാണ് യാത്രക്കാരെ രക്ഷപ്പെടുത്താൻ സാധിച്ചത്.

Representative Image
ചാണ്ടി ഫിലിപ്പ് എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഇദ്ദേഹത്തിൽ നിന്നും അനസ് എന്നയാൾ ഈ ബോട്ട് ലീസിനെടുത്ത് ഓടിക്കുകയാണ്. കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications