ട്രെയിന്‍ അജ്ഞാതന്‍ തീ കൊളുത്തിയ സംഭവം; 3 മൃതദേഹങ്ങള്‍ പാളത്തിന് സമീപം, സ്ത്രീയും കുഞ്ഞും
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസ് തീവച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടം നടന്ന റെയില്‍പാളത്തിന് സമീപത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും സമീപത്തെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതന്‍ തീ കൊളുത്തിയ സമയത്ത് പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം.
കണ്ണൂര്‍ സ്വദേശിയായ യുവതിയും സഹോദരിയുടെ കുട്ടിയുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പുരുഷന്റെ മൃതദഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതേദഹങ്ങള്‍ നടപടിക്രമങ്ങള്‍ഡ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. കാണാതായവരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചന.

കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിന്‍ നിന്നതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് പരിഭ്രാന്തരായ യുവതിയും കുഞ്ഞും പുഴയിലേക്ക് ചാടിയെന്നാണ് യാത്രക്കാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇവരാകാം മരണപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസില്‍ അജ്ഞാതന്‍ തീയിട്ടത്. രണ്ട് കുപ്പി പെട്രോളുമായാണ് അക്രമി ട്രെയിനില്‍ കയറിയത്. ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിസര്‍വ്വഡ് കംപാര്‍ട്ട്മെന്റില്‍ ആയിരുന്നു ആക്രമണം. തീകൊളുത്തുന്നതിന് മുന്‍പ് യാതൊരു തര്‍ക്കവും കംപാര്‍ട്ട്‌മെന്റില്‍ നടന്നിട്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ട ആളാണ് അക്രമിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ശക്തമാക്കുകയാണ്.
തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തൃശൂര്‍ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തി അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്












Click it and Unblock the Notifications