കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതിയില്‍ സ്വര്‍ണമാണെന്നറിഞ്ഞത്‌ വിമാനത്തില്‍ വെച്ച്‌; പൊതി മാലിയില്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തി ബിന്ദു

Google Oneindia Malayalam News

ആലപ്പുഴ: ദുബായില്‍ നിന്ന നല്‍കിയ പൊതിയില്‍ സ്വര്‍ണമാണെന്ന്‌ തിരച്ചറിഞ്ഞത്‌ വിമാനത്തില്‍ വെച്ചാണെന്ന്‌ സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയ ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. വിമാനത്തില്‍വെച്ച്‌ പൊതിയില്‍ സ്വര്‍ണമാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഭയന്നു പോയെന്നും പൊതി മാലി ദ്വീപിലെ വിമാനത്താവളത്തില്‍ വെച്ച്‌ ഉപേക്ഷിച്ചെന്നും ബിന്ദു പറഞ്ഞു. ഹനീഫ എന്നയാളാണ്‌ ദുബായില്‍ വെച്ച്‌ പോതി നല്‍കിയത്‌. ദുബായ്‌ വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന്‌ ശേഷമാണ്‌ പൊതിയില്‍ സ്വര്‍ണമാണെന്ന്‌ ഹനീഫ പറഞ്ഞത്‌. ഇതോടെ ഭയന്നു പോയ താന്‍ പൊതി മാലി ദ്വീപില്‍ ഇറങ്ങിയപ്പോള്‍ ഉപേക്ഷിച്ചതായും ബിന്ദു മാധ്യമങ്ങളോട്‌ പറഞ്ഞു.

തിങ്കളാഴ്‌ച്ച പുലര്‍ച്ചെ ഒന്നരോടെയാണ്‌ സ്വര്‍ണക്കടത്ത്‌ സംഘം ബിന്ദുവിനെ തട്ടിക്കൊണ്ട്‌ പോയത്‌. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. പത്തിരുപത്‌ പേരുണ്ടായിരുന്നു. വീട്‌ തല്ലിപ്പൊളിച്ചാണ്‌ തട്ടിക്കൊണ്ട്‌ പോയതെന്നും ബിന്ദു പറഞ്ഞു. ഹനിഫയുടെ ബന്ധുക്കളായ ഹാരിസ്‌,ശിഹാബ്‌ എന്നവരുള്‍പ്പെടുന്ന സംഘമാണ്‌ തട്ടിക്കൊണ്ട്‌ പോയതെന്നും കാറില്‍വെച്ച്‌ ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു പറഞ്ഞു.

kidnap

Recommended Video

cmsvideo
Pre pole survey of asianet and 24 news

ഫെബ്രുവരി 19നാണ്‌ ദുബായില്‍ നിന്ന്‌ മാലി ദ്വീപ്‌ വഴി ബിന്ദു കൊച്ചി വാമാനത്താവളത്തില്‍ എത്തിയത്‌. ഹനീഫ എന്നയാളാണ്‌ യുവതിക്ക്‌ ദുബായിലേക്കുള്ള വിസിറ്റിങ്‌ വിസ സംഘടിപ്പിച്ച്‌ നല്‍കിയതെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.
യുവതിയ തട്ടിക്കൊണ്ട്‌ പോയതിന്‌ പിന്നില്‍ സ്വര്‍ണക്കടത്ത്‌ സംഘമാണെന്ന്‌ സ്ഥിരീകരിച്ചതോടെ കസ്‌റ്റംസും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ നിന്നുള്ള സംഘം ചെവ്വാഴ്‌ച്ച ഉച്ചയോടെ മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ചോദ്യം ചെയ്യലിനായി ബിന്ദുവിന്റെ വിട്ടിലെത്തിയെങ്കിലും ബിന്ദു ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യാനായില്ല.

English summary
Alappuzha kidnap case; Bindu revealed about gold smugglers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X