മാക്കേകടവ്-നേരേകടവ് പാലം നാടിന് സമര്‍പ്പിച്ചു; വൈക്കം ഭാഗത്തെ നിര്‍മാണത്തിന് 10 കോടി

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മിഷന്‍ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. മാക്കേകടവില്‍ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അരൂരിനെ സീഫുണ്ടിന്റെ ഹബ്ബാക്കും. ബ്ലൂ എക്കണോമിയുടെ ഭാഗമായുള്ള എല്ലാ കണക്ടിവിറ്റിയും ആലപ്പുഴയില്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെ സാധാരണക്കാരെ പെരുവഴിയില്‍ ഇറക്കുന്നതല്ല സര്‍ക്കാരിന്റെ വികസന നയമെന്നും നേരേകടവ്-വൈക്കം ഭാഗത്ത് റോഡ് നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കും മുന്നോടിയായി സ്ഥലം ഏറ്റെടുപ്പിന് പ്രദേശവാസികള്‍ക്കായി പ്രത്യേക നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉത്തരവാദിത്തം ഉറപ്പാക്കും. കാലതാമസം മൂലം ഖജനാവിനുള്ള നഷ്ടം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

alappuzha kottayam bridge inauguration

പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തുമെന്നും നേരേ കടവ് വൈക്കം ഭാഗത്തെ റോഡ് നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമല റോഡുകളുടെ വികസനത്തിന് 553.85 കോടി രൂപ അനുവദിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡ് നിര്‍മാണത്തിലെ അപാകത വിജിലന്‍സ് അന്വേഷിക്കുമെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ സ്വപ്‌ന പദ്ധതിയായ പാലത്തിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ അഭിനന്ദിച്ചു. പാലം പള്ളിത്തോട്-പമ്പ എന്ന പേരില്‍ അറിയപ്പെടണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ജനങ്ങളുടെ സ്വപ്‌നസാക്ഷാത്കാരമായ പാലം തുറവൂര്‍ പമ്പ പാതയുടെ ഭാഗമായി നിര്‍മിച്ചതാണെന്നും തുടര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത എക്‌സൈസ് മന്ത്രി എം ലിജു പറഞ്ഞു. മധ്യതിരുവിതാംകൂറിന്റെ അഭിമാന പദ്ധതിക്ക് തുടര്‍ച്ച നല്‍കാന്‍ വൈക്കം ഭാഗത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.

കെസിക്കായി ചിലര്‍, മറുപടി നല്‍കി ബഷീര്‍, ആരിഫിന്റെ ഓര്‍മപ്പെടുത്തല്‍

ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങള്‍ ബന്ധിപ്പിച്ചാണ് മാക്കേകടവ് നേരെകടവ് പാലം നിര്‍മിച്ചത്. വേമ്പനാട്ടുകായലില്‍ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റര്‍ നീളവും, ഏഴര മീറ്റര്‍ വീതിയുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ക്യാരേജ് വെയും ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതകളുമുണ്ട്. ആകെ 22 സ്പാനുകള്‍ ഉള്ള പാലത്തില്‍ മാക്കേകടവ് ഭാഗത്ത് 40.20 മീറ്റര്‍ നീളത്തില്‍ അപ്പ്രോച്ച് റോഡും 48.40 മീറ്ററില്‍ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റര്‍ നീളത്തില്‍ അപ്പ്രോച്ച് റോഡും 73.26 മീറ്ററില്‍ നീളത്തില്‍ കണക്റ്റിങ് റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

ചടങ്ങില്‍ കെസി വേണുഗോപാലിന്റെ പേര് മന്ത്രി പികെ ബഷീര്‍ പരാമര്‍ശിക്കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പങ്കെടുത്ത എല്ലാവരുടെയും പേര് എടുത്ത് പറയവെയാണ് സദസില്‍ നിന്നും വേദിയില്‍ നിന്നും കെസി, കെസി എന്ന് ചിലര്‍ വിളിച്ചുപറഞ്ഞത്. കെസി ഇവിടെ ഇല്ലാത്തതിനാല്‍ പറയാത്തതാണ് എന്ന് ബഷീര്‍ വിശദീകരിച്ചു. താന്‍ ഏറനാട്ടില്‍ നിന്നാണ് വരുന്നതെന്നും നിങ്ങളെ കളിയൊക്കെ അറിയാമെന്നും ബഷീര്‍ പറഞ്ഞു.

പാലത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയാക്കിയത് ഇടതുസര്‍ക്കാരാണ് എന്ന് മുന്‍ എംപി എഎം ആരിഫ് പറഞ്ഞു. പ്രവൃത്തി പൂര്‍ത്തിയായതിനാല്‍ ഉദ്ഘാടനം നടത്താമെന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് അന്നു താന്‍ പറഞ്ഞിരുന്നു. റിയാസ് തിയ്യതി നല്‍കാത്തതു കൊണ്ടാണ് അന്ന് ഉദ്ഘാടനം നടക്കാതിരുന്നത് എന്നും ആരിഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma