Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ മഴയാത്ര പൊളിക്കും; 5 മണിക്കൂർ കായൽ ചുറ്റാം, കപ്പ, കരിമീൻ സ്പെഷ്യലും..ഇതാ പാക്കേജ്

തിരുവനന്തപുരം: കണ്ണും മനസും നിറഞ്ഞ് മൺസൂൺ ആസ്വദിക്കാൻ സഞ്ചരികൾക്കായി സ്പെഷൽ ടൂർ പാക്കേജ് ഒരുക്കി കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ. കേരളത്തിന്റെ ഉൾനാടൻ മേഖലകളിലേക്ക് കൂടുതൽ ടൂർ പാക്കേജുകൾ ഒരുക്കിയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതിന്റെ ഭാഗമായി കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ മൺസൂൺ ഹൗസ് ബോട്ട് ടൂറിസം പാക്കേജ് ആരംഭിച്ചു.

മൺസൂണിൽ കായലിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് അഞ്ചു മണിക്കൂർ കായൽ ചുറ്റാനുള്ള അവസരവുമാണ് നൽകുന്നത്. ദിനയാത്രയും രാപകൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ദിനയാത്ര രാവിലെ 11ന് തുടങ്ങി അഞ്ച് മണിക്ക് അവസാനിക്കും. രാപകൽ യാത്രയ്ക്ക് ഉച്ചയ്ക്ക് 12നാണ് ചെക്ക് ഇൻ സമയം. കുമരകം ചീപ്പുങ്കലിൽ നിന്നും യാത്ര ആരംഭിച്ച് അവിടെ തന്നെ പിറ്റേദിവസം രാവിലെ ഒമ്പതിന് യാത്ര അവസാനിക്കുന്ന തരത്തിലാണ് ടൂർ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. വെൽക്കം ഡ്രിങ്കിന് ശേഷം ഉച്ചയ്ക്ക് കപ്പയും മീൻ കറിയും സ്പെഷൽ കരിമീൻ ഫ്രൈയും ചേർന്നുള്ള ഭക്ഷണം. വൈകുന്നേരം ലഘുഭക്ഷണവും, വൈകിട്ട് അത്താഴവും ഉൾപ്പെടുന്നതാണ് പാക്കേജ്. എ സി റൂമാണ് സഞ്ചാരികൾക്ക് ലഭിക്കുക. പിറ്റേദിവസം രാവിലെ പ്രഭാത ഭക്ഷണവും ഉണ്ടാവും.

hboat-

കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും പുറമെ നവദമ്പതികൾക്കായും ഹൗസ് ബോട്ടുകളിൽ പ്രത്യേകം ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. സംഘങ്ങളായി വരുന്നവർക്ക് യാത്രയിൽ ഗൈഡിന്റെ സേവനവും ലഭ്യമാകും. നവദമ്പതികൾക്കായുള്ള രാപകൽ ടൂർ പാക്കേജിന് 13,500 രൂപയാണ്. 24 പേരുള്ള സംഘങ്ങളിൽ ഒരാൾക്ക് കുറഞ്ഞത് 1100 രൂപ വീതവും 34 പേരടങ്ങുന്ന സംഘങ്ങൾക്ക് ഒരാൾക്ക് 950 രൂപയുമാണ് ചാർജ്. സംഘയാത്രയ്ക്ക് അഞ്ച് കിടപ്പുമുറികൾ വരെയുള്ള ബോട്ടുകൾ ഉണ്ട്.

ടൂർ പാക്കേജിന്റെ ബുക്കിംഗ് ആരംഭിച്ചു. 0471- 2314023, 2724023, 9495405075 എന്ന നമ്പറിൽ ബുക്ക് ചെയ്യാം. മഴ നനയാനും കാണാനും എത്തുന്നവർക്ക് മനം നിറയ്ക്കുന്ന അനുഭവമാണ് മൺസൂൺ ടൂറിസം.

മഴയും ആസ്വദിക്കാം, കയാക്കിങ്ങും കാണാം; ഉല്ലാസ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി

കോഴിക്കോട് കോടഞ്ചേരിയിലെ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കയാക്കിങ് കാണാൻ ഉല്ലാസ യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 4, 5, 6 തിയ്യതികളിൽ നടക്കുന്ന, ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് കാണാനും മൺസൂൺ ഗ്രാമീണ ടൂറിസത്തിനും അവസര മൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ താമരശ്ശേരിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കെഎസ്ആർടിസി ബസ്സിലാണ് മൺസൂൺ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നടിത്.

4, 5, 6 തീയതികളിൽ രണ്ട് ടൂർ പാക്കേജുകളാണു സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 7.30ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര വനപർവ്വം, തുഷാരഗിരി, കയാക്കിങ് മേള നടക്കുന്ന പുലിക്കയം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 7.30ന് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 750 രൂപയാണ് ഈടാക്കുന്നത്

രാവിലെ ഏഴിന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ യാത്ര കോഴിപ്പാറ വെള്ളച്ചാട്ടം, നായാടംപൊയിൽ കയാക്കിങ് സെന്റർ, തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി ഏഴിന് കോഴിക്കോട്ട് തിരിച്ചെത്തും. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉൾപ്പെടുന്ന പാക്കേജിന് ഒരാൾക്ക് 1150 രൂപയാണ് ഈടാക്കുക. കൂടുതൽ വിവരങ്ങൾക്ക് 9287542601, 9287542637.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+