Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടിക അടുക്കിവെച്ച് വിറക് പാകി, സ്വയം ചിതയൊരുക്കി സ്ത്രീ ജീവനൊടുക്കി

ആലപ്പുഴ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സ്ത്രീ സ്വയം ചിതയൊരുക്കി ജീവനൊടുക്കി. കോടംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീലയാണ് ശനിയാഴ്ച്ച രാത്രിയോടെ മരിച്ചത്. വീടിനരികില്‍ ഇഷ്ടിക പാകി അതിനു മുകളില്‍ വിറക് അടുക്കിവെച്ചു. ഏറ്റവും മുകളിലായി പഴയ ജനല്‍ വെച്ച ശേഷം അതിനും മുകളില്‍ കയറി നിന്ന് ദേഹത്ത് മണ്ണെണ്ണ ഓഴിച്ചു തീ കൊളുത്തുകയായിരുന്നു.

ശനിയാഴ്ച്ച പകല്‍ വീടിനരികില്‍ ലീല ഇഷ്ടിക പാകി വിറക് അടുക്കുന്നത് കണ്ട് അയല്‍വാസികള്‍ കാര്യം അന്വേഷിച്ചിരുന്നു. പാചകാവശ്യത്തിനുള്ള വിറക് ഉണക്കുകയാണെന്നും ചിതലിക്കാതിരിക്കാനാണ് ഇഷ്ടിക പാകി അടുക്കുന്നതെന്നുമായിരുന്നു ലീല അയല്‍വാസികളോട് പറഞ്ഞത്.

funera

ശനിയഴ്ച്ച രാത്രിയോടെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ പോള്ളലേറ്റ് സമീപത്തെ വാഴച്ചുവട്ടില്‍ കിടക്കുകയായിരുന്നു ലീല. സാരമായി പരിക്കേറ്റ ലീലയെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+