'അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്'; നടപടി എടുക്കണം; പരാതിയുമായി എംഎൽഎ
ആലപ്പുഴ: ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന അമിത വിലയ്‌ക്ക് എതിരെ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ രംഗത്ത്. ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി ഉണ്ടാകണം.
ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർക്ക് എംഎൽഎ പരാതി നൽകി. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയിരുന്നു. ഇതിന് എതിരെയാണ് എംഎൽഎ കളകട്ർക്ക് പരാതി നൽകിയത്.
ഹോട്ടലുകൾ അമിത വില ഈടാക്കിയാൽ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് എംഎൽഎ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു.

അഞ്ച് അപ്പവും 2 മുട്ടക്കറിയുമാണ് കഴിച്ചത്. എന്നാൽ, ഹോട്ടൽ ബില്ലിട്ടത് 184 രൂപയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് എംഎൽഎ രംഗത്ത് എത്തിയത്. സംഭവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെ ; - ‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്ന് പോകുന്ന വലുപ്പത്തിലുള്ള 1 അപ്പത്തിന്റെ 15 വില രൂപ. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും. അതിന് നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഒന്നും അല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല അവിടെ. വില വിവര പട്ടിക ആ ഹോട്ടലിൽ പ്രദർശിപ്പിച്ചിട്ടില്ല'

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്. രണ്ടു കറികൾ മാത്രമുള്ള വെജിറ്റേറിയൻ ഊണിന് ചില ഹോട്ടലുകളിൽ നൽകേണ്ടി വരുന്നത് നൂറ് രൂപ ആണ്. എന്നാൽ ഊണിന് 30 രൂപയും ഒരു ചായക്ക് അഞ്ചു രൂപയും ഈടാക്കുന്ന സാധാരണക്കാരുടെ ഹോട്ടലുകളും ഇപ്പോൾ ഉണ്ട്.

ഇത്തരം ഹോട്ടലുകൾ നിലനിൽക്കുമ്പോഴാണ് മറ്റ് ചിലർ കൊള്ള ലാഭം ഉണ്ടാക്കി വിലക്കയറ്റം നടത്തുന്നത്. ഈ വിഷയങ്ങൾ ആരോപിച്ചാണ് ആലപ്പുഴ ജില്ലാ കളക്ടറിന് എംഎൽഎ പരാതി കൊടുത്തത്. എംഎൽഎയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ നടപടി എടുക്കാൻ തീരുമാനിച്ചു. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകിയത്.

അതേസമയം, സംഭവത്തിന് പിന്നാലെ ഹോട്ടൽ അധികൃതർ വിശദീകരണം നൽകി രംഗത്തെത്തിയിരുന്നു. അമിത വില ഭക്ഷണത്തിനായി ഈടാക്കുന്നില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ഭക്ഷണം തയാറാക്കി വിൽക്കുന്നതിന് ചെലവുണ്ട്. ഈ വിലയാണ് ഹോട്ടലിൽ ഈടാക്കുന്നതെന്നാണ് ഹോട്ടൽ അധികൃതർ പറഞ്ഞത്.

'ഉള്ളി കറി തിന്നാലോ ?, സംഘ്പരിവാര്‍ പ്രചാരണത്തെ ട്രോളി ശിവൻകുട്ടി
തിരുവനന്തപുരം: സംഘപരിവാർ പ്രചരണത്തെ ട്രോളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ബിരിയാണി കഴിച്ചാൽ കുട്ടികൾ ഉണ്ടാകില്ല എന്ന് സംഘപരിവാർ പ്രചരണം നടത്തിയിരുന്നു. ഇതിന് എതിരെ പ്രതികരിച്ചാണ് ശിവൻകുട്ടി രംഗത്തെത്തിയത്. ബിരിയാണി തിന്നാൽ കുട്ടികൾ ഉണ്ടാവില്ലെന്ന് സംഘ പരിവാർ പറയുന്നു. എന്നാൽ ഉള്ളി കറി കഴിച്ചാലോ ? എന്ന ചോദ്യമാണ് മന്ത്രി ഉയർത്തിയത്. ഇത്തരത്തിലുള്ള പ്രചരണത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്.

അതിനാൽ ഉച്ചയ്ക്ക് ഭക്ഷണമായി ബിരിയാണി ആവാം എന്നും വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബീഫ് കഴിക്കുന്നു എന്ന തരത്തിലുള്ള വിവാദങ്ങളും ഫോട്ടോയും പ്രചരിച്ചിരുന്നു. അന്ന് വിഷയത്തിൽ സുരേന്ദ്രൻ പ്രതികരിച്ചത് താൻ കഴിച്ചത് ബീഫ് അല്ല , പകരം ഉള്ളിക്കറിയാണ് എന്നാണ്. ഈ സംഭവം പിന്നീട് സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ ട്രോൾ ആയി മാറിയിരുന്നു. ഈ വിഷയത്തെ വീണ്ടും ഓർമിപ്പിച്ചാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications