കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ രാഷ്ട്രീയത്തിലെ കേരളത്തിന്‍റെ കരുത്ത്.. ഫണ്ട് വിനിയോഗത്തിലും മികവ് പുലര്‍ത്തി കെസി വേണുഗോപാല്‍

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ യുഡിഎഫിനുള്ളൂ. അത് ദേശീയ നേതൃത്വത്തിലെ കരുത്തനായി മാറിയ കെസി വേണുഗോപാല്‍ തന്നെയാണ്. മൂന്നാം തവണയും ലോക്സഭയിലേക്ക് ഇല്ലെന്ന് കെസി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നെങ്കിലും മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ തിരുമാനം മാറ്റുകയായിരുന്നു.

 kc-venugopal-06-1494064729-

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രീയപ്പെട്ടവനായി കെസി പെട്ടെന്ന് വളരുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കെസി വേണുഗോപാലിനെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കര്‍ണാടക സംസ്ഥാനത്തിന്‍റെ ചുമതലയായിരുന്നു അദ്ദേഹത്തിന് നല്‍കിയത്. കര്‍ണാടകത്തിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യക്തമായ പങ്കാണ് കെസി വേണഗോപാല്‍ വഹിച്ചത്.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കണ്ണൂര്‍ സ്വദേശിയായ വേണുഗോപാല്‍ ആദ്യമായി ആലപ്പുഴയുടെ ജന പ്രതിനിധിയാവുന്നത്. മുന്‍ യുപിഎ സര്‍ക്കാരില്‍ സിവില്‍ ഏവിയേഷന്‍ സഹ മന്ത്രിയായിരുന്ന വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ദേവസ്വം, ടൂറിസം മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായ സാഹചര്യത്തില്‍ കെസി വേണുഗോപാല്‍ തന്നെയാകും മണ്ഡലം പിടിക്കാന്‍ പ്രാപ്തന്‍ എന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു.

2014-15 മുതല്‍ ഇതുവരെ 16.08 കോടി രൂപയാണ് എംപി ഫണ്ടില്‍നിന്ന് ചെലവഴിച്ചത്. 12.16 കോടി രൂപയുടെ 153 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 9.13 കോടി രൂപയുടെ 74 പദ്ധതികള്‍ പുരോഗമിക്കുകയാണ്.

English summary
alappuzha mp kc venugopal perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X